മന്ത്രി തോമസ് ചാണ്ടി അവധിയിലേക്ക്; വിവാദങ്ങളില്‍ കുടുങ്ങുമെന്നുറപ്പായി?
തിരുവനന്തപുരം: വിവാദങ്ങള്‍ക്കു പിന്നാലെ ഗതാഗത വകുപ്പ് മന്ത്രി തോമസ് ചാണ്ടി അവധിയില്‍ പ്രവേശിക്കുന്നു. ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് അവധിയില്‍ പ്രവേശിക്കുന്നത്. എന്നാല്‍ തോമസ് ചാണ്ടിയുടെ മാര്‍ത്താണ്ഡം കായല്‍ കൈയ്യറ്റ വിവാദത്തില്‍ കളക്ടര്‍ വ്യാഴാഴ്ച റിപ്പോര്‍ട്ട് നല്‍കാന്‍ തയ്യാറെടുക്കുമ്പോഴാണ് മന്ത്രി അവധിയില്‍ പ്രവേശിക്കാന്‍ ഒരുങ്ങുന്നത്.
ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി മന്ത്രി വിദേശത്ത് ചികിത്സയ്ക്ക് പോകാന്‍ തയ്യാറെടുക്കുന്നുവെന്നും അതിനാലാണ് അവധിയില്‍ പ്രവേശിക്കുന്നതെന്നുമാണ് മന്ത്രിയുടെ ഓഫീസ് നല്‍കുന്ന വിശദീകരണം. അടുത്തമാസം മുതല്‍ 15 ദിവസത്തേക്കാണ് അവധിയില്‍ പ്രവേശിക്കുന്നത്.

അവധിയിലേക്ക്
മന്ത്രി തോമസ് ചാണ്ടിക്കെതിരായ മാര്‍ത്താണ്ഡം കായല്‍ കൈയ്യേറ്റ വിവാദം ശക്തമായിരിക്കുന്നതിനിടെയാണ് മന്ത്രി അവറധിയില്‍ പ്രവേശിക്കുന്നത്. അടുത്ത മാസം ആദ്യം മുതല്‍ 15 ദിവസത്തേക്കാണ് അവധിയില്‍ പോകുന്നത്.

ഓഫീസ് അറിയിക്കുന്നത്
കഴിഞ്ഞ കുറച്ച് നാളായി തോമസ് ചാണ്ടി ആരോഗ്യ പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നുണ്ടെന്നും ഇതിന്റഎ ഭാഗമായിട്ടാണ് അവധിയില്‍ പ്രവേശിക്കുന്നതെന്നാണ് മന്ത്രിയുടെ ഓഫീസ് നല്‍കുന്ന വിവരം.

വിദേശത്തേക്ക് പോകുന്നു
ചികിത്സയ്ക്കായി തോമസ് ചാണ്ടി വിദേശത്തേക്ക് പോകുന്നുവെന്നാണ്് വിവരം. ഇക്കാര്യം മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ടെന്നും വിവരങ്ങളുണ്ട്.

ശസ്ത്രക്രിയ വേണം
മന്ത്രിയുടെ കൈക്ക് വേദനയും ബലക്കുറവും ഉണ്ടെന്നും ഇതിന്റെ ഭാഗമായിട്ടാണ് വിദേശത്തേക്ക് ചികിത്സയ്ക്ക് പോവുന്നതെന്നാണ് വിവരം. മന്ത്രിക്ക് ശസ്്ത്രക്രിയ വേണ്ടിവരുമെന്നും വിവരങ്ങളുണ്ട്.

കളക്ടറുടെ റിപ്പോര്‍ട്ട് വരാനിരിക്കെ
തോമസ് ചാണ്ടിയുടെ മാര്‍ത്താണ്ഡം കായല്‍ കൈയ്യേറ്റത്തില്‍ കളക്ടറുടെ അന്തിമ റിപ്പോര്‍ട്ട് വ്യാഴാഴ്ച പുറത്തുവരാനിരിക്കെയാണ് മന്ത്രി അവധിയില്‍ പ്രവേശിക്കാന്‍ ഒരുങ്ങുന്നത്.

പകരം മാത്യു ടി തോമസിന്
തോമസ് ചാണ്ടി അവധിയില്‍ പ്രവേശിക്കുന്നതോടെ പകരം ചുമതല മാത്യു ടി തോമസിന് നല്‍കുമെന്നാണ് സൂചനകള്‍. കഴിഞ്ഞ മാസം ബിസിനസ് ആവശ്യങ്ങള്‍ക്ക് പോകുന്നതിന്റെ ഭാഗമായി അവധിയെടുത്തപ്പോഴും മൈാത്യു ടി താമസിനാണ് പകരം ചുമതല നല്‍കിയിരുന്നത്.

തെളിവ് സഹിതം
തോമസ് ചാണ്ടി ഉള്‍പ്പെട്ട ഭൂമി കൈയ്യേറ്റ വിവാദത്തിലും മാര്‍ത്താണ്ഡം കായല്‍ കൈയ്യേറ്റത്തിലും വ്യക്തമായ തെളിവ് സഹിതം വാര്‍ത്ത പുറത്തു വിട്ടത് ഏഷ്യാനെറ്റ് ന്യൂസാണ്. ഇത് വിവാദമായതോടെ പ്രതിപക്ഷം തോമസ് ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് രംഗത്തെത്തുകയായിരുന്നു.












Click it and Unblock the Notifications