കായിക താരങ്ങള്‍ രണ്ടു മണിക്കൂര്‍ കാത്തിരുന്നു; മുഖം കൊടുക്കാതെ മന്ത്രി അപമാനിച്ചു
തിരുവനന്തപുരം: ജോലിക്കായി സമരം ചെയ്യുന്ന കായിക താരങ്ങളെ കാണാന്‍ വിസമ്മതിച്ച് കായിക മന്ത്രി വി അബ്ദുറഹിമാന്‍. ചര്‍ച്ചയ്ക്കായി മന്ത്രിയുടെ ഓഫിസില്‍ രണ്ടുമണിക്കൂര്‍ കാത്തിരുന്ന ശേഷം താരങ്ങള്‍ മടങ്ങി. സ്പോര്‍ട്സ് ക്വാട്ടാ നിയമനത്തിനായി ദിവസങ്ങളായി തലസ്ഥാനത്ത് സമരം ചെയ്യുന്ന താരങ്ങള്‍ ഓഫിസില്‍ കാത്തിരിക്കുമ്പോള്‍ മന്ത്രി തിരുവനന്തപുരത്ത് തന്നെ ഉണ്ടായിട്ടും ചര്‍ച്ചയ്ക്ക് വന്നില്ലെന്നാണ് കായികതാരങ്ങളുടെ പരാതി. ഇന്നലെ രാവിലെ 11 മുതല്‍ ഒരു മണിവരെയാണ് സമരക്കാരുടെ അഞ്ചു പ്രതിനിധികള്‍ മന്ത്രിയുടെ ഓഫിസില്‍ കാത്തിരുന്നത്.
പ്രവാസികള് പ്രാര്ഥിക്കുന്നു... ഏപ്രില് തിരിച്ചുവരണേ!! പണം കൈ നിറയെ, രൂപ 20.75ല്
മന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് താരങ്ങള്‍ ചര്‍ച്ചയ്ക്കായി വന്നത്. എന്നാല്‍ ചര്‍ച്ചയ്ക്ക് വിളിച്ച ശേഷം അതില്‍ നിന്ന് മന്ത്രി പിന്മാറിയതിന്റെ കാരണം വ്യക്തമല്ല. അതേസമയം, ചര്‍ച്ചയ്ക്ക് സമയം നല്‍കിയിരുന്നില്ലെന്നാണ് മന്ത്രിയുടെ ഓഫിസ് പറയുന്നത്. കൂടിക്കാഴ്ചയ്ക്ക് വിളിച്ചതിനാലാണ് വന്നതെന്നും ഇന്ന് മുതല്‍ സമരം കൂടുതല്‍ ശക്തമാക്കുമെന്നും ആവശ്യം അംഗീകരിക്കും വരെ സമരം തുടരുമെന്നും താരങ്ങളും അറിയിച്ചു.
ഈ മാസം എട്ടിനും മന്ത്രിയുമായി കായികതാരങ്ങള്‍ ചര്‍ച്ച നടത്തിയിരുന്നു. മുന്‍ നിയമനങ്ങളിലെ ക്രമക്കേടുകള്‍ താരങ്ങള്‍ ചൂണ്ടിക്കാട്ടി. അനുകൂല തീരുമാനം എടുക്കാമെന്ന് മന്ത്രി അറിയിക്കുകയും ചെയ്തു. എന്നിട്ടും നിയമന നടപടി ഉണ്ടാകാത്തതിനെ തുടര്‍ന്നാണ് സെക്രട്ടറിയേറ്റിന് മുന്നിലെ സമരരീതി താരങ്ങള്‍ മാറ്റിയത്. മുട്ടിലിഴഞ്ഞും തല പാതി മുണ്ഡനം ചെയ്തും താരങ്ങള്‍ പ്രതിഷേധിച്ചു. ഇതോടെ തിങ്കളാഴ്ച മന്ത്രിയുടെ ഓഫിസില്‍ ചര്‍ച്ച നടത്താമെന്ന് അറിയിപ്പുണ്ടായി. ഇതിന്റെ തുടര്‍ ചര്‍ച്ചയാണ് ഇന്ന് നടത്താന്‍ നിശ്ചയിച്ചത്.
സ്ത്രീകളുടെ വിവാഹ പ്രായം 21; കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചെന്ന് റിപ്പോര്ട്ട്, അടുത്ത നടപടി ഇങ്ങനെ
2010- 14 കാലത്ത് ദേശീയ ചാംപ്യന്‍ഷിപ്പുകളില്‍ അടക്കം വിജയിച്ച 249 താരങ്ങള്‍ക്കാണ് സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്തത്. ഇതില്‍ 195 പേര്‍ക്ക് ക്ലാര്‍ക്ക്, ഓഫിസ് അസിസ്റ്റന്റ് തസ്തികകളില്‍ സര്‍ക്കാര്‍- പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിയമനവും നല്‍കി. ഇതില്‍ 17 പേര്‍ ജോലിക്ക് കയറിയില്ല. ഇതുള്‍പ്പെടെ 71 ഒഴിവിലേക്കുള്ള നിയമനം സാധ്യമാക്കണമെന്നാവശ്യപ്പെട്ടാണ് താരങ്ങള്‍ സമരം ചെയ്യുന്നത്. സെക്രട്ടറിയേറ്റിന് മുന്നിലെ സമരം 17ാംദിവസത്തിലേക്ക് കടന്നു.
നടി ഭാഗ്യലക്ഷ്മിക്കെതിരെ കുറ്റപത്രം
തിരുവനന്തപുരം: നടിയും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ ഭാഗ്യ ലക്ഷ്മിക്കും മറ്റു രണ്ടുപേര്‍ക്കുമെതിരെ തമ്പാനൂര്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. യുട്യൂബറെ താമസസ്ഥലത്തെത്തി മര്‍ദ്ദിച്ച കേസിലാണിത്. യുട്യൂബര്‍ വിജയ് പി നായര്‍ സ്ത്രീകളെ അധിക്ഷേപിച്ച് വീഡിയോ അപ്ലോഡ് ചെയ്തുവെന്നാരോപിച്ചായിരുന്നു ആക്രമണം. വിജയ് പി നായരെ മര്‍ദ്ദിക്കുന്നതും മാപ്പ് പറയിപ്പിക്കുന്നതും ഫേസ്ബുക്ക് ലൈവില്‍ പ്രതികള്‍ പരസ്യമാക്കിയിരുന്നു. ഭാഗ്യ ലക്ഷ്മിക്ക് പുറമെ, ദിയ സന, ശ്രീലക്ഷ്മി എന്നിവരാണ് കേസിലെ പ്രതികള്‍. തിരുവനന്തപുരം അഡീഷണല്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. ഈ മാസം 22ന് ഹാജരാകാന്‍ പ്രതികളോട് കോടതി നിര്‍ദേശിച്ചു.