• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപി ഇന്നും ഇന്നലെയും തുടങ്ങിയതല്ല; പികെ കൃഷ്ണദാസിനെ വെല്ലുവിളിച്ച് മന്ത്രി വി ശിവന്‍കുട്ടി

Google Oneindia Malayalam News

തിരുവനന്തപുരം: ഗവര്‍ണറെ കൊലപ്പെടുത്തുമെന്ന് പരസ്യമായി പ്രഖ്യാപിച്ച വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കി കേസെടുത്ത് അറസ്റ്റുചെയ്യണമെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ.കൃഷ്ണദാസ് നേരത്തെ ആരോപിച്ചിരുന്നു. സി പി രാമസ്വാമി അയ്യരെ കൊലപ്പെടുത്താന്‍ ശ്രമിച്ചവര്‍ക്ക് തങ്ങള്‍ സ്മാരകം പണിതിട്ടുണ്ടെന്നും കൊലപാതകികള്‍ക്ക് ആദരവു നല്‍കുമെന്നും പറഞ്ഞു. ഇത് ബാലകൃഷ്ണപിള്ളയുടെ പഞ്ചാബ്മോഡല്‍ പ്രസംഗത്തെക്കാള്‍ ഗുരുതരമാണെന്നാണ് കൃഷ്ണദാസ് ആരോപിച്ചത്.

1

എന്നാല്‍ ഇപ്പോഴിതാ വിഷയത്തില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് മന്ത്രി വി ശിവന്‍കുട്ടി. ഗവര്‍ണറെ കുറിച്ച് താന്‍ പറഞ്ഞുവെന്ന് ആരോപിക്കുന്ന കാര്യങ്ങള്‍ തെളിയിക്കാമോ എന്ന് മന്ത്രി വി ശിവന്‍കുട്ടിയുടെ ചോദിച്ചു. കേരളത്തിലെ ഗവര്‍ണര്‍ക്ക് സി. പി. രാമസ്വാമി അയ്യരുടെ ഗതികേടുണ്ടാകുമെന്നും അദ്ദേഹമത് മനസിലാക്കിയാല്‍ നന്നാകുമെന്നും താന്‍ പറഞ്ഞിട്ടില്ല. നുണ പ്രചരിപ്പിച്ച് ആളെ കൂട്ടാനുള്ള ശ്രമങ്ങള്‍ ബിജെപി ഇന്നും ഇന്നലെയും തുടങ്ങിയതല്ലെന്ന് വി ശിവന്‍കുട്ടി വ്യക്തമാക്കി.

2

പാകിസ്ഥാനുമായി ചേര്‍ന്ന് സിപി രാമസ്വാമി അയ്യര്‍ ഇന്ത്യക്കെതിരെ പ്രവര്‍ത്തിച്ചതിന് ചരിത്രപരമായ തെളിവുകള്‍ ഉണ്ട്. സി പി രാമസ്വാമി അയ്യര്‍ ഇതുമായി ബന്ധപ്പെട്ട് നടത്തിയ പ്രവര്‍ത്തനങ്ങള്‍ തിരുവിതാംകൂര്‍ ഭരണകൂടത്തിന്റെ ഔദ്യോഗിക ജിഹ്വയായ ട്രാവന്‍കൂര്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ലിസനര്‍ വ്യക്തമായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. തിരുവിതാംകൂര്‍ മുന്‍ ഐ ജി കരീം സാഹിബിനെ തിരുവിതാംകൂറിന്റെ പാകിസ്ഥാനിലെ ട്രേഡ് കമ്മീഷണര്‍ ആയി നിയമിക്കുകയും ചെയ്തു.

3

ഈ കാര്യങ്ങള്‍ സിപി രാമസ്വാമി അയ്യര്‍ നിരവധി പ്രസംഗങ്ങളില്‍ വ്യക്തമാക്കിയിട്ടുണ്ട്. തിരുവിതാംകൂര്‍ സ്വതന്ത്ര രാജ്യമാകുമ്പോള്‍ അരിയുടെ പ്രശ്‌നം മാത്രമാണ് ഉണ്ടാവുക എന്നും അത് പാകിസ്ഥാനിലെ തുറമുഖങ്ങള്‍ വഴി ഇറക്കുമതി ചെയ്യാന്‍ സംവിധാനമൊരുക്കാമെന്നും സിപി രാമസ്വാമി അയ്യര്‍ പ്രസംഗങ്ങളില്‍ പറഞ്ഞത് ചരിത്രം പരിശോധിച്ചാല്‍ ബിജെപിക്കാര്‍ക്ക് മനസിലാക്കാമെന്നും മന്ത്രി വി ശിവന്‍കുട്ടി ചൂണ്ടിക്കാട്ടി.

4

അതേസമയം, ഭരണഘടനാ പദവിയിലിരിക്കുന്നവരെ വധിക്കുമെന്ന് പറയുന്നത് തീവ്രവാദ സംഘടനകളാണെന്ന് പി കെ കൃഷ്ണദാസ് പറഞ്ഞിരുന്നു. അതേ ശൈലിയാണ് മന്ത്രിയും സ്വീകരിച്ചത്. മുഖ്യമന്ത്രിയും ഗവര്‍ണറെ ഭീഷണിപ്പെടുത്തുകയാണ്.കവലച്ചട്ടമ്പികളെ പോലെ പെരുമാറുന്നു. മുഖ്യമന്ത്രിയും മന്ത്രിമാരും ബ്രാഞ്ച് ലോക്കല്‍ കമ്മിറ്റികളുടെ നിലവാരത്തിലേക്ക് താഴുന്നു. സംസ്ഥാന സര്‍ക്കാരിന്റെ നിയമവിരുദ്ധ നടപടികള്‍ക്കെതിരെ ജനാധിപത്യരീതിയില്‍ വിയോജിപ്പ് പ്രകടിപ്പിച്ചതിനാണ് വധഭീഷണി മുഴക്കിയിരിക്കുന്നത്.

5

സര്‍ക്കാരിന്റെ നിലപാടാണോ മന്ത്രി ശിവന്‍കുട്ടി പറഞ്ഞതെന്ന് മുഖ്യമന്ത്രിയും പാര്‍ട്ടിനിലപാട് സിപിഎം സംസ്ഥാന സെക്രട്ടറിയും വ്യക്തമാക്കണം. പാകിസ്ഥാന്‍വാദം അംഗീകരിച്ചയാളെന്ന് സര്‍ സിപിയെ അധിക്ഷേപിക്കുകയാണ് ശിവന്‍കുട്ടി. മന്ത്രിക്ക് ചരിത്രം അറിയാത്തത് കൊണ്ടാണ്. കമ്മ്യൂണിസ്റ്റുപാര്‍ട്ടിയുടെ ഔദ്യോഗിക ജിഹ്വയായ പീപ്പിള്‍സ് ഡെയ്ലിയില്‍ അന്നത്തെ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി.സി.ജോഷി ഇത് സംബന്ധിച്ച് തന്റെ പേരുവച്ചെഴുതിയ വിശദമായ ലേഖനം മന്ത്രി വായിക്കണം. സര്‍ക്കാരിന്റെ ജനാധിപത്യ നിഷേധത്തിനും അഴിമതിക്കും സ്വജനപക്ഷപാതത്തിനും എതിരെ 18, 19 തീയതികളില്‍ ജില്ലാകേന്ദ്രങ്ങളില്‍ ബിജെപി പ്രതിഷേധ മാര്‍ച്ചും യോഗവും സംഘടിപ്പിക്കുമെന്നും കൃഷ്ണദാസ് പറഞ്ഞിരുന്നു.

English summary
Minister V Sivankutty challenged PK Krishnadas latest allegations against him
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X