Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഓട് പൊളിച്ച് ഇറങ്ങിവന്നയാളല്ല പിണറായി വിജയന്‍'; സുധാകരന് ചുട്ടമറുപടിയുമായി മന്ത്രി ശിവന്‍കുട്ടി

തിരുവനന്തപുരം: കമ്മിഷന്‍ അടിക്കുന്നതില്‍ ഡോക്ട്രേറ്റ് എടുത്ത ആളാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ പരാമര്‍ശത്തില്‍ വിമര്‍ശനവുമായി മന്ത്രി വി ശിവന്‍കുട്ടി രംഗത്ത്. ലാവലിന്‍ പദ്ധതിയില്‍ കമ്മിഷന്‍ ആയി കോടികള്‍ അടിച്ചുമാറ്റി അതു തെളിയിച്ചയാളാണ്. അഞ്ചു വര്‍ഷവും കമ്മിഷന്‍ വാങ്ങി നാടു കൊള്ളയടിച്ച ആളാണ്. ഇപ്പോള്‍ അടിച്ചു മാറ്റാനുള്ള അവസാനത്തെ വഴിയായി കണ്ടിരിക്കുകയാണ് കെ റെയില്‍ എന്നാണ് സുധാകരന്‍ പറഞ്ഞത്. ഏതൊരു പദ്ധതി വരുമ്പോഴും കെ സുധാകരന് കമ്മീഷന്‍ ഓര്‍മ്മവരുന്നത് മുന്‍പരിചയം ഉള്ളതുകൊണ്ടാണെന്ന് വി. ശിവന്‍കുട്ടി പറഞ്ഞു.

ഓട് പൊളിച്ച് ഇറങ്ങിവന്നയാളല്ല പിണറായി വിജയന്‍. അഞ്ചുവര്‍ഷവും കമ്മീഷന്‍ വാങ്ങിച്ച് നാട് കൊള്ളയടിച്ച ആളാണെന്ന ആരോപണം രണ്ടാം പിണറായി സര്‍ക്കാറിനെ തിരഞ്ഞെടുത്ത ജനങ്ങളുടെ മുഖത്തുള്ള കാര്‍ക്കിച്ചു തുപ്പലാണ്. എന്തിലും ഏതിലും അഴിമതി നടത്തുന്ന പാരമ്പര്യം കോണ്‍ഗ്രസിനാണ് ഉള്ളത്. രണ്ടാം യുപിഎ സര്‍ക്കാരിന്റെ കാലത്തെ ചെയ്തികള്‍ മൂലമാണ് കോണ്‍ഗ്രസ് ദേശീയ തലത്തില്‍ ഗതി പിടിക്കാത്തത്. പഞ്ചവടി പാലം പോലെ പാലാരിവട്ടം പാലം പണിതവര്‍ എടപ്പാള്‍ മേല്‍പ്പാലം കാണണമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

kerala

ഈ നാടിന്റെ മുഴുവന്‍ പിന്തുണയുള്ള നേതാവാണ് പിണറായി വിജയന്‍. സ്വന്തം പാര്‍ട്ടിയില്‍ എത്ര പേരുടെ പിന്തുണ കെ സുധാകരന് ഉണ്ടെന്ന് മന്ത്രി വി. ശിവന്‍കുട്ടി ചോദിച്ചു. കെപിസിസി അദ്ധ്യക്ഷ പദവി ആരുടെയും ഭൂതകാലം മറയ്ക്കാന്‍ ഉള്ള ലൈസന്‍സ് അല്ല. പിണറായി വിജയന്‍ ആരാണെന്നും കെ സുധാകരന്‍ ആരാണെന്നും വ്യക്തമായി പൊതുജനങ്ങള്‍ക്ക് അറിയാമെന്ന് മന്ത്രി വി ശിവന്‍കുട്ടി ചൂണ്ടിക്കാട്ടി.

അതേസമയം, ദിവസങ്ങള്‍ക്ക് മുമ്പും മുഖ്യമന്ത്രിയെ കടന്നാക്രമിച്ച് കെ സുധാകരന്‍ രംഗത്തെത്തിയിരുന്നു. ഐഎഎസ് ഉദ്യോഗസ്ഥന്‍ എം ശിവശങ്കറിനെ തിരിച്ചെടുത്തതിന്റെ പശ്ചാത്തലത്തിലായിരുന്നു വിമര്‍ശനം. കെ- റയില്‍ പദ്ധതിയില്‍ കോടികളുടെ കൈക്കൂലിയും,കമ്മിഷന്‍ തുകയുടെ വീതം വെയ്പ്പും ഏകോപിക്കാന്‍ വേണ്ടിയാണ് മുഖ്യമന്ത്രി ശിവശങ്കരനെ വീണ്ടും കൂടെ കൂട്ടാന്‍ പോകുന്നതെന്നാണ് സുധാകരന്‍ പറഞ്ഞത്.

ശിവശങ്കരന്റെ പഴയ 'സ്വപ്ന ടീമിനെ' കെ റയില്‍ അഴിമതിക്കായും സംസ്ഥാന സര്‍ക്കാര്‍ മുന്നില്‍ നിര്‍ത്തിയാല്‍ ഒട്ടും അത്ഭുതപ്പെടേണ്ടതില്ല.
എല്ലാ അഴിമതികളും കഴിഞ്ഞ് 'എനക്കറിയില്ല'' എന്ന് പറഞ്ഞാലുടന്‍ 'ഓമ്പ്രാ.... ' എന്ന് പറഞ്ഞ് മുഖ്യമന്ത്രിയ്ക്ക് കൈയ്യടിക്കേണ്ട ഗതികേടാണ് സി പി എമ്മിനുള്ളത്.കണ്ണും കാതും തുറന്ന് നമ്മള്‍ കാവല്‍ നിന്നില്ലെങ്കില്‍ ദൈവത്തിന്റെ സ്വന്തം നാടിനെ പിണറായി വിജയനും സംഘവും വിറ്റുതുലയ്ക്കും!

സ്വര്‍ണ്ണക്കള്ളക്കടത്തും ലൈഫ്മിഷന്‍ അഴിമതിയുമടക്കം കുറ്റങ്ങള്‍ നിലനില്‍ക്കുമ്പോള്‍ തന്നെയാണ് യാതൊരു ധാര്‍മികതയുമില്ലാതെ ശിവശങ്കരനെ തിരിച്ചെടുക്കുന്നത്. പത്താം ക്ലാസ് പോലും പാസ്സാകാത്ത ഇഷ്ടക്കാരി സ്വപ്നയെ ഉന്നത പദവിയില്‍ നിയമിച്ചതും പമ്പാ മണല്‍ക്കടത്തും ഒക്കെ പിണറായി വിജയന് വേണ്ടി ശിവശങ്കരന്‍ നടത്തിയ ഇടപാടുകളാണെന്ന് കെ സുധാകരന്‍ പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+