Get Updates
Get notified of breaking news, exclusive insights, and must-see stories!

'ചിലപ്പന്‍ കിളിയെ പോലെ എന്തൊക്കെയോ പറയുന്നു'; വി മുരളീധരനെ പരിഹസിച്ച് ശിവന്‍കുട്ടി

തിരുവനന്തപുരം: കേന്ദ്രമന്ത്രി വി മുരളീധരന്‍ ചിലപ്പന്‍ കിളിയെ പോലെ എന്തൊക്കെയോ പറഞ്ഞുകൊണ്ടിരിക്കുകയാണെന്ന് പൊതു വിദ്യാഭ്യാസം തൊഴിലും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. വി മുരളീധരന്‍ കേരളത്തില്‍ വരുന്നത് തന്നെ പ്രസ്താവന ഇറക്കാനാണ്. വി മുരളീധരന്‍ മുന്‍കൈയെടുത്തു കൊണ്ടുവന്ന ഏതെങ്കിലും ഒരു പദ്ധതിയുടെ പേര് പറയാമോ. എം വി ഗോവിന്ദന്‍ മാഷെ അപഹസിക്കാന്‍ എന്ത് അനുഭവ സമ്പത്താണ് വി മുരളീധരന് ഉള്ളതെന്നും ശിവന്‍കുട്ടി ചോദിച്ചു.

കേരളത്തിലെ ഏറ്റവും വലിയ പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിയാണ് എം വി ഗോവിന്ദന്‍ മാസ്റ്ററെ. ആ ഗോവിന്ദന്‍ മാസ്റ്ററെ കുറിച്ചാണ് വി മുരളീധരന്‍ ആക്ഷേപകരമായ കാര്യങ്ങള്‍ പറയുന്നത്. വി മുരളീധരന് പൊതുജന പിന്തുണ ഇല്ല. ജനകീയ തെരഞ്ഞെടുപ്പുകളില്‍ എപ്പോഴും പരാജയം അനുഭവിച്ചിട്ടുള്ള രാഷ്ട്രീയക്കാരനാണ് വി മുരളീധരന്‍.

v sivankutty

ഏക സിവില്‍ കോഡ് ബി ജെ പിയുടെ തെരഞ്ഞെടുപ്പ് അജണ്ടയാണ്. സമൂഹത്തെ ഭിന്നിപ്പിക്കാനുള്ള ഗൂഢ തന്ത്രം ഇതിന് പിന്നിലുണ്ട്. അത് കേരളത്തില്‍ വിലപ്പോകില്ല. ഒറ്റക്കെട്ടായി കേരളം ഇതിനെ ചെറുക്കുമെന്നും മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. അതേസമയം, കഴിഞ്ഞ ദിവസം വി മുരളീധരന്‍ എം വി ഗോവിന്ദനെതിരെയും സര്‍ക്കാരിനെതിരെയും രംഗത്തെത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് വി ശിവന്‍കുട്ടിയുടെ വിമര്‍ശനം.

മുഖ്യമന്ത്രിയുമായുള്ള വിഷയങ്ങളില്‍ അന്വേഷണം പ്രഖ്യാപിക്കാതെയുള്ള ഒളിച്ചുകളിക്ക് അവസാനമുണ്ടാകണമെന്നാണ് വി മുരളീധരന്‍ പറഞ്ഞത്. ആഭ്യന്തരവകുപ്പിലെ ഉദ്യോഗസ്ഥര്‍ക്ക് പിണറായി വിജയന്‍ പ്രതിക്കൂട്ടിലാകുന്ന അവസരങ്ങളില്‍ അന്വേഷണത്തിന് ഭയമാണ്. ജനങ്ങളെ നിജസ്ഥിതി ബോധ്യപ്പെടുത്താന്‍ മുഖ്യമന്ത്രി തയാറാകണമെന്നും എന്തിനാണ് ഭയപ്പാടെന്നും കേന്ദ്രമന്ത്രി തിരുവനന്തപുരത്ത് ചോദിച്ചിരുന്നു.

മുഖ്യമന്ത്രിയെ ന്യായീകരിക്കുന്ന എംവി ഗോവിന്ദന്‍ ഒട്ടകപക്ഷിയുടെ സമീപനമാണ് സ്വീകരിക്കുന്നത്. തല മണ്ണിനകത്ത് പൂഴ്ത്തി എല്ലാവര്‍ക്കും ഇരുട്ടല്ലേ എന്ന് ചോദിക്കരുത്. കണ്ണ് തുറന്ന് വസ്തുതകളെ പഠിച്ച് പ്രതികരണമുണ്ടാകണം. സ്വര്‍ണക്കടത്ത് എന്തായി എന്ന് ചോദിക്കുന്നവര്‍ എം ശിവശങ്കര്‍ ഇപ്പോഴും അകത്താണെന്ന് മനസിലാക്കാണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഏക സിവില്‍ കോഡില്‍ സി പി എം അടക്കമുള്ളവരുടെ കുപ്രചാരണങ്ങളില്‍ മുസ്ലീം സമുദായം വീണുപോകരുത്. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടല്ല നടപടികളെന്നും ഭരണഘടനയാണ് മാനദണ്ഡമെന്നും വി.മുരളീധരന്‍ പറഞ്ഞു. ഭരണഘടനാ ശില്‍പ്പികള്‍ തെരഞ്ഞെടുപ്പ് കണ്ടാണോ ഇതെല്ലാം എഴുതിയുണ്ടാക്കിയതെന്നും മന്ത്രി ചോദിച്ചു. സിവില്‍കോഡില്‍ ചര്‍ച്ചകളേ വേണ്ടെന്ന നിലപാട് അംഗീകരിക്കാനാകില്ല. വിഷയം പൊതുജനത്തിന് മുന്നിലാണ് ബി ജെ പി വയ്ക്കുന്നത്. ചര്‍ച്ചകളെ ഭയപ്പെടാതെ സ്വാഗതം ചെയ്യണമെന്നും മന്ത്രി പ്രതികരിച്ചു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+