കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അധ്യാപകരുടെ തസ്തിക നിർണയ നടപടികൾ അവസാനഘട്ടത്തിലെന്ന് മന്ത്രി വി ശിവൻകുട്ടി

കുട്ടികളുടെ ആകെ എണ്ണം ജില്ലാതലത്തിൽ പരിഗണിച്ചാൽ ഏറ്റവും കൂടുതൽ കുട്ടികൾ ഉള്ളത് മലപ്പുറം ജില്ലയിലും (20.35 ശതമാനം) ഏറ്റവും കുറവ് പത്തനംതിട്ടയിലുമാണ്

Google Oneindia Malayalam News
 cover1-1674588927.jpg -Properti

തിരുവനന്തപുരം: അധ്യാപകരുടെ തസ്തിക നിർണയ നടപടികൾ അവസാന ഘട്ടത്തിലാണെന്ന് പൊതു വിദ്യാഭ്യാസം, തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് സ്‌കൂളുകളിൽ 2022-23 അധ്യയന വർഷത്തെ അധിക തസ്തിക ഒഴികെയുള്ള തസ്തികകളുടെ തസ്തിക നിർണയ നടപടികൾ പൂർത്തിയായിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

2022-23 അധ്യയന വർഷത്തെ ആറാം പ്രവർത്തി ദിന കണക്കുകൾ പ്രകാരം സർക്കാർ, സർക്കാർ എയ്ഡഡ്, അംഗീകൃത അൺ എയ്ഡഡ് ഉൾപ്പെടെയുള്ള വിദ്യാലയങ്ങളിലെ 1 മുതൽ 10 വരെ ക്ലാസുകളിലായി ആകെ 38,32,395 കുട്ടികളാണ് ഉള്ളത്. ഇവരിൽ ഈ അധ്യയന വർഷം ഒന്നാം ക്ലാസിൽ പ്രവേശനം നേടിയത് 3,03,168 കുട്ടികളാണ്. കൂടാതെ കഴിഞ്ഞ അധ്യയന വർഷം ഉണ്ടായിരുന്ന കുട്ടികൾക്ക് പുറമേ പൊതുവിദ്യാലയങ്ങളിൽ 2 മുതൽ 10 വരെ ക്ലാസുകളിലായി 1,19,970 കുട്ടികൾ പുതുതായി വന്നുചേർന്നു. ഇവരിൽ 44,915 പേർ സർക്കാർ വിദ്യാലയങ്ങളിലും 75,055 പേർ സർക്കാർ എയ്ഡഡ് വിദ്യാലയങ്ങളിലുമാണ് പ്രവേശനം നേടിയത്.

ഇത്തരത്തിൽ പുതുതായി പ്രവേശനം നേടിയവരിൽ ഏകദേശം 24 ശതമാനം കുട്ടികൾ അംഗീകൃത അൺ എയിഡഡ് വിദ്യാലയങ്ങളിൽ നിന്ന് വന്നവരും ശേഷിക്കുന്ന 76 ശതമാനം കുട്ടികൾ മറ്റിതര സിലബസുകളിൽ പ്രവർത്തിക്കുന്ന വിദ്യാലയങ്ങളിൽ നിന്നും വന്നവരാണ്. സംസ്ഥാനതലത്തിൽ പൊതുവിദ്യാലയങ്ങളിൽ ഏറ്റവുമധികം കുട്ടികൾ പുതുതായി പ്രവേശനം നേടിയത് അഞ്ചാം ക്ലാസിലും (32,545) തുടർന്ന് എട്ടാം ക്ലാസിലും (28,791) ആണ്.

അംഗീകൃത അൺ എയിഡഡ് വിദ്യാലയങ്ങളിലെ ഈ അധ്യയന വർഷത്തെ കുട്ടികളുടെ എണ്ണം കഴിഞ്ഞവർഷത്തേതുമായി താരതമ്യപ്പെടുത്തുമ്പോൾ എല്ലാ ക്ലാസുകളിലും കുട്ടികളുടെ എണ്ണം കുറവ് രേഖപ്പെടുത്തുന്നു. ഈ അധ്യയന വർഷത്തെ ഓരോ ക്ലാസിലെയും ആകെ കുട്ടികളുടെ എണ്ണം മുൻവർഷത്തേതുമായി താരതമ്യം ചെയ്യുമ്പോൾ സർക്കാർ വിദ്യാലയങ്ങളിൽ 1,4,10 ക്ലാസുകൾ ഒഴികെയും സർക്കാർ എയ്ഡഡ് വിദ്യാലയങ്ങളിൽ 1,4,7,10 ക്ലാസുകൾ ഒഴികെയും എല്ലാ ക്ലാസുകളിലും വർദ്ധനവാണുള്ളത്.

കുട്ടികളുടെ ആകെ എണ്ണം ജില്ലാതലത്തിൽ പരിഗണിച്ചാൽ ഏറ്റവും കൂടുതൽ കുട്ടികൾ ഉള്ളത് മലപ്പുറം ജില്ലയിലും (20.35 ശതമാനം) ഏറ്റവും കുറവ് കുട്ടികളുള്ളത് പത്തനംതിട്ട ജില്ലയിലും ആണ് (2.25 ശതമാനം). മുൻ വർഷത്തേതുമായി താരതമ്യം ചെയ്യുമ്പോൾ സർക്കാർ മേഖലയിൽ കൊല്ലം, പത്തനംതിട്ട, മലപ്പുറം, കോഴിക്കോട് ഒഴികെ എല്ലാ ജില്ലകളിലും വർധനയാണുള്ളത്.

എന്നാൽ സർക്കാർ എയ്ഡഡ് മേഖലയിൽ മലപ്പുറം ഒഴികെ എല്ലാ ജില്ലകളിലും കുറവ് രേഖപ്പെടുത്തുന്നു. 2022 - 23 അധ്യയന വർഷം പട്ടികജാതി, പട്ടികവർഗ വിഭാഗത്തിൽപ്പെടുന്ന വിദ്യാർഥികളുടെ എണ്ണം യഥാക്രമം ആകെ കുട്ടികളുടെ 9.8 ശതമാനവും 1.8 ശതമാനവും ആണ്. ഈ അധ്യയന വർഷത്തെ ആകെ കുട്ടികളിൽ 57 ശതമാനം (21,83,908) പേർ ദാരിദ്ര്യ രേഖയ്ക്ക് മുകളിലുള്ളവരും 43 ശതമാനം പേർ (16,48,487) പേർ ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവരുമാണ്.

ഒന്നാം ഹയർസെക്കൻഡറിയിൽ ആകെ 3,84,625 വിദ്യാർഥികളും രണ്ടാം വർഷത്തിൽ 3,85,088 വിദ്യാർഥികളും ആണ് പഠിക്കുന്നത്. ഹയർസെക്കൻഡറിയിൽ ആകെ 7,69,713 വിദ്യാർഥികൾ പഠിക്കുന്നത്. വൊക്കേഷണൽ ഹയർ സെക്കൻഡറിയിൽ 59,030 വിദ്യാർഥികളാണ് പഠിക്കുന്നത്. ഒന്ന് മുതൽ പന്ത്രണ്ടാം ക്ലാസ് വരെ സംസ്ഥാനത്ത് ആകെ 46,61,138 കുട്ടികൾ പഠിക്കുന്നുണ്ടെനന്നും മന്ത്രി അറിയിച്ചു.

ത്രിപുര നിയമസഭ തിരഞ്ഞെടുപ്പ്; തിപ്ര മോത്ത കിംഗ് മേക്കറാകും? 26 വരെ സീറ്റുകൾ ലഭിക്കുമെന്ന്ത്രിപുര നിയമസഭ തിരഞ്ഞെടുപ്പ്; തിപ്ര മോത്ത കിംഗ് മേക്കറാകും? 26 വരെ സീറ്റുകൾ ലഭിക്കുമെന്ന്

ലോക്സഭ തിരഞ്ഞെടുപ്പ്;20 മണ്ഡലങ്ങളിലും പദയാത്രയ്ക്കൊരുങ്ങി കെ സുരേന്ദ്രൻ, 3 നഗരങ്ങളിൽ പ്രത്യേക സമ്മേളനങ്ങൾലോക്സഭ തിരഞ്ഞെടുപ്പ്;20 മണ്ഡലങ്ങളിലും പദയാത്രയ്ക്കൊരുങ്ങി കെ സുരേന്ദ്രൻ, 3 നഗരങ്ങളിൽ പ്രത്യേക സമ്മേളനങ്ങൾ

English summary
Minister V Sivankutty said that the process of determining the posts of teachers is in the final stage
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X