Get Updates
Get notified of breaking news, exclusive insights, and must-see stories!

തിരുവനന്തപുരത്തെ ദളിത് പെൺകുട്ടിയുടെ ആത്മഹത്യ: ഇളയച്ഛൻ പീഡിപ്പിച്ച് ഗർഭിണി ആക്കിയതിനെ തുടർന്ന്!!

പീഡനത്തെ തുടര്‍ന്ന് ഗര്‍ഭിണിയായ പെണ്‍കുട്ടിയെ ഇയാള്‍ ഗര്‍ഭഛിദ്രം നടത്തിയിരുന്നെന്നും തെളിഞ്ഞു.

തിരുവനന്തപുരം: മംഗലപുരത്ത് ആത്മഹത്യ ചെയ്ത 16കാരിയെ ബന്ധു ലൈംഗികമായി പീഡിപ്പിച്ചിരുന്നെന്ന് തെളിഞ്ഞു. കുട്ടിയുടെ ഇളയച്ഛനാണ് ലൈംഗികമായി പീഡിപ്പിച്ചത്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു.

പീഡനത്തെ തുടര്‍ന്ന് ഗര്‍ഭിണിയായ പെണ്‍കുട്ടിയെ ഇയാള്‍ ഗര്‍ഭഛിദ്രം നടത്തിയിരുന്നെന്നും തെളിഞ്ഞു.

പെണ്‍കുട്ടിയുടെ മരണം

ഫെബ്രുവരി 23നാണ് മംഗലപുരം സ്വദേശിയായ ദലിത് പെണ്‍കുട്ടിയെ വീട്ടിലെ സീലിംഗ് ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പോസ്റ്റ്‌മോര്‍ട്ടത്തില്‍ പെണ്‍കുട്ടി ലൈംഗികമായി പീഡിപ്പിയ്ക്കപ്പെട്ടതായി കണ്ടെത്തി.

ഗര്‍ഭഛിദ്രവും നടത്തി

പീഡനത്തെ തുടര്‍ന്ന് ഗര്‍ഭിണിയായ പെണ്‍കുട്ടിയെ മൂന്നാം മാസത്തില്‍ ഗര്‍ഭഛിദ്രത്തിന് വിധേയയാക്കിയിരുന്നു എന്നും തെളിഞ്ഞു. എന്നാല്‍ ആശുപത്രിയില്‍ എത്തിയ്ക്കുന്നതിന് മുമ്പ് തന്നെ ഗര്‍ഭം അലസിയിരുന്നു എന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്.

അടുത്തബന്ധു

പെണ്‍കുട്ടിയുടെ ഇളയച്ഛനായ രാജേഷ് ആണ് കുട്ടിയെ പീഡിപ്പിച്ചതെന്ന് കണ്ടെത്തി. ഇയാള്‍ വിവാഹിതനും മൂന്ന് കുട്ടികളുടെ അച്ഛനുമാണ്.

അമ്മയ്ക്ക് അറിയാമായിരുന്നു

മരിച്ച പെണ്‍കുട്ടിയ്ക്ക് രാജേഷ് മകളെ പീഡിപ്പിച്ച വിവരം അറിയാമായിരുന്നു. ഇവര്‍ക്ക് ഒപ്പമാണ് പെണ്‍കുട്ടി ആശുപത്രിയില്‍ ഗര്‍ഭം അലസിപ്പിയ്ക്കാനായി ചെന്നത്. അവിടെ വെച്ച് രാജേ്ഷ് ഭര്‍ത്താവാണെന്നും 19 വയസ്സായെന്നുമാണ് പറഞ്ഞിരുന്നത്.

അമ്മ കള്ളം പറഞ്ഞു

പെണ്‍കുട്ടിയ്ക്ക് ഒരാളുമായി പ്രണയം ഉണ്ടായിരുന്നെന്നും ഇയാളുടെ കുഞ്ഞിനെ ആവാം ഗര്‍ഭം ധരിച്ചത് എന്നുമാണ് പോലീസിനോട് അമ്മ ആദ്യം പറഞ്ഞത്. എന്നാല്‍ തുടരന്വേഷണത്തില്‍ അമ്മ പറഞ്ഞത് കള്ളമാണെന്ന് പോലീസ് ബോധ്യപ്പെട്ടു.

തെളിവ് ലഭിച്ചത്

പത്താംക്ലാസ് പാസ്സായ ശേഷം അടുത്തുള്ള തയ്യല്‍ കേന്ദ്രത്തില്‍ പോവുകയായിരുന്നു പെണ്‍കുട്ടി. ഇവിടുത്തെ ആളുകളുെ മൊഴി എടുത്തതില്‍ നിന്നാണ് രാജേഷിന്റെ പങ്ക് വ്യക്തമായത്. ചോദ്യം ചെയ്യലില്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തിട്ടുണ്ടെന്ന് ഇയാള്‍ സമ്മതിച്ചു.

നാണക്കേട് ഓർത്ത്

നാണക്കേട് ഓര്‍ത്തും ബന്ധുക്കളില്‍ നിന്നുള്ള കുറ്റപ്പെടുത്തലുകള്‍ കാരണവുമാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തതെന്ന് മംഗലപുരം എസ്‌ഐ ജയന്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+