Get Updates
Get notified of breaking news, exclusive insights, and must-see stories!

യത്തിംഖാനയിലെ പെണ്‍കുട്ടികള്‍ ജനുവരി മുതല്‍ പീഡിപ്പിക്കപ്പെട്ടു..!!ആദ്യം മിഠായി.പിന്നെ അശ്ലീല വീഡിയോ

കല്‍പ്പറ്റ: വയനാട്ടിലെ യത്തീംഖാനയില്‍ ഏഴ് പെണ്‍കുട്ടികള്‍ പീഡനത്തിന് ഇരയായ സംഭവത്തില്‍ പോലീസ് പതിനൊന്ന് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ആറു പേരാണ് കേസിലെ പ്രതികള്‍. ഇവരെല്ലാവരും പോലീസ് കസ്റ്റഡിയിലാണ്.

Read Also: ഷാര്‍ജയിലെ ലേബര്‍ ക്യാമ്പില്‍ വന്‍ തീപിടുത്തം..!ഗ്യാസ് സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ചു..! വന്‍ദുരന്തം

പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെട്ടുവെന്ന് സ്ഥിരീകരിക്കുന്ന മെഡിക്കല്‍ റിപ്പോര്‍ട്ടും പോലീസിന് ലഭിച്ചു. കുറ്റക്കാര്‍ക്കെതിരെ പോസ്‌കോ നിയമം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

പീഡിപ്പിക്കപ്പെട്ടതായി റിപ്പോർട്ട്

കല്‍പ്പറ്റയിലെ യത്തിംഖാനയിലെ ഏഴാം ക്ലാസ്സിലും എട്ടാം ക്ലാസ്സിലും പഠിക്കുന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളാണ് പീഡനത്തിന് ഇരയായത്. വിദ്യാര്‍ത്ഥിനികളെ മെഡിക്കല്‍ പരിശോധന നടത്തിയതില്‍ നിന്നും ഇവര്‍ പീഡിപ്പിക്കപ്പെട്ടതായി തെളിഞ്ഞിട്ടുണ്ട്.

ജനുവരി മുതൽ പീഡനം

തിങ്കളാഴ്ചയാണ് പീഡന വിവരം പുറംലോകമറിഞ്ഞത്. കഴിഞ്ഞ ജനുവരി മുതല്‍ പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെട്ടു വരുന്നതായാണ് പോലീസ് കരുതുന്നത്. വിദ്യാര്‍ഥിനികളെ കൌണ്‍സിലിംഗിന് വിധേയരാക്കിയപ്പോഴാണ് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നത്.

മിഠായിയും അശ്ലീല വീഡിയോയും

യത്തീംഖാനയ്ക്ക് സമീപമുള്ള കടയിലെ ആളുകളാണ് പെണ്‍കുട്ടികളെ പീഡിപ്പിച്ചത്. ആദ്യം കുട്ടികളെ മിഠായി നല്‍കി പ്രലോഭിപ്പിച്ച പ്രതികള്‍ പിന്നീട് അശ്ലീല വീഡിയോകള്‍ കാട്ടിയും പീഡനം തുടരുകയായിരുന്നുവെന്നാണ് വിവരം.

പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ

15 വയസ്സിന് താഴെ മാത്രമാണ് പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടികളുടെ പ്രായം. ഇവര്‍ ഹോസ്റ്റലിലേക്ക് പോകും വഴി കടയിലേക്ക് വിളിച്ച് വരുത്തിയായിരുന്നു പീഡനം. കടയില്‍ നിന്ന് കുട്ടികള്‍ ഇറങ്ങി വരുന്നത് കണ്ട് വിവരം അന്വേഷിച്ചതോടെയാണ് സംഭവം പുറത്തായത്.

കൂടുതൽ പെൺകുട്ടികൾ പീഡിപ്പിക്കപ്പെട്ടു?

നിലവിലെ ഏഴ് പേരെ കൂടാതെ യത്തീംഖാനയിലെ കൂടുതല്‍ പെണ്‍കുട്ടികള്‍ പീഡനത്തിന് ഇരയായാതായി പോലീസ് സംശയിക്കുന്നുണ്ട്. ഇതുറപ്പുവരുത്താന്‍ പെണ്‍കുട്ടികളെ ഗ്രൂപ്പ് കൗണ്‍സിലിംഗിന് വിധേയരാക്കും.

മൊഴി രേഖപ്പെടുത്തു

പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടികളുടെ മൊഴി മജിസ്‌ട്രേറ്റിന് മുന്നില്‍ രേഖപ്പെടുത്തും. യത്തീം ഖാനയ്ക്ക് സമീപമുള്ളവരാണ് പിടിക്കപ്പെട്ടവരെല്ലാം. പുറത്ത് പറഞ്ഞാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+