കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ്: പുതിയ തീരുമാനത്തില്‍ വിശദീകരണവുമായി മുഖ്യമന്ത്രി

Google Oneindia Malayalam News

തിരുവനന്തപുരം: ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ എടുത്ത പുതിയ തീരുമാനത്തില്‍ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ജനസംഖ്യാ അടിസ്ഥാനത്തില്‍ സ്‌കോളര്‍ഷിപ്പ് നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. സച്ചാര്‍-പാലൊളി കമ്മിറ്റി ശുപാര്‍ശകള്‍ പ്രകാരം സമുദായത്തിന്റെ പുരോഗതിക്ക് വേണ്ടി നടപ്പാക്കിയ പദ്ധതി വീതം വയ്ക്കരുത് എന്നാണ് മുസ്ലിം സംഘടനകള്‍ ആവശ്യപ്പെടുന്നത്.

p

എന്നാല്‍ എല്ലാവര്‍ക്കും സന്തോഷമുള്ള തീരുമാനമാണ് സര്‍ക്കാര്‍ എടുത്തതെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിവേചനപരമായി വിതരണം ചെയ്യരുത് എന്നാണ് ഹൈക്കോടതി വിധിച്ചത്. ഇപ്പോള്‍ കിട്ടുന്ന വിഭാഗത്തിന് കുറവ് വരാതെ, അതേസമയം മുഴുവനായും ജനസംഖ്യാപരമായി ആക്കുകയും ചെയ്തുവെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. എല്ലാവര്‍ക്കും സന്തോഷമുള്ള കാര്യമണത്. പ്രതിപക്ഷ നേതാവടക്കമുള്ളവര്‍ ആദ്യം അതിനെ സ്വാഗതം ചെയ്തത് അതുകൊണ്ടാണ്. ആര്‍ക്കും ഒരു കുറവും വരില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൊവിഡ് ഇവിടെ മാത്രമല്ലല്ലോ? മലപ്പുറത്തുകാര്‍ ചോദിക്കുന്നു... പ്രാണവായു പിരിവ് തള്ളി ജനങ്ങള്‍കൊവിഡ് ഇവിടെ മാത്രമല്ലല്ലോ? മലപ്പുറത്തുകാര്‍ ചോദിക്കുന്നു... പ്രാണവായു പിരിവ് തള്ളി ജനങ്ങള്‍

ജനസംഖ്യാ അനുപാതികമായി കൊടുക്കാനാണ് ഹൈക്കോടതി പറഞ്ഞത്. ഒരു കൂട്ടര്‍ക്ക് കൊടുക്കുന്നതില്‍ കുറവ് വരുന്നില്ല. അതേസമയം തന്നെ മറ്റൊരു കൂട്ടര്‍ക്ക് നല്‍കുകയും ചെയ്യും. പിന്നെ എന്തിനാണ് തര്‍ക്കം. മുസ്ലിം ലീഗ് പ്രതിപക്ഷ നേതാവിനെ തിരുത്തിച്ചു. ഞങ്ങള്‍ മാറ്റിപ്പറഞ്ഞിട്ടില്ല. ഇത് ന്യൂനപക്ഷങ്ങള്‍ക്കുള്ള ആനുകൂല്യമാണ്. മുസ്ലിം വിഭാഗത്തിന് മാത്രമല്ല, മറ്റുള്ളവര്‍ക്ക് കൂടി കൊടുത്തു. അതില്‍ കുറവ് വന്നുവെന്ന പരാതി ഉയര്‍ന്നപ്പോള്‍ പരിഹാരം കാണുകയാണ് ചെയ്തത്. തീ കോരിയിടുന്ന വര്‍ത്തമാനം പറയാതിരിക്കലാണ് നല്ലത് എന്നും മുഖ്യമന്ത്രി പറഞ്ഞു.

Recommended Video

cmsvideo
CM Pinarayi Vijayan on lockdown relaxation in kerala | Oneindia Malayalam

English summary
Minority Scholarship: Chief Minister Pinarayi Vijayan clarification
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X