29കാരനായ പള്ളി ഇമാമിനെ ജീവനോടെ ചുട്ടുകൊല്ലാൻ ശ്രമം! പള്ളിയിൽ പെട്രോളൊഴിച്ച് തീകൊളുത്തി...
അലിഗഢ് ജില്ലയിലെ ജട്ടാരി നഗരത്തിൽ കഴിഞ്ഞദിവസം രാത്രി 10.30ഓടെയാണ് സംഭവം.
അലിഗഢ്: മുസ്ലീം യുവാവിനെ വെട്ടിക്കൊന്ന് മൃതശരീരം കത്തിച്ച സംഭവത്തിന്റെ ഞെട്ടൽ മാറും മുൻപേ ഉത്തരേന്ത്യയിൽ നിന്ന് സമാനമായ മറ്റൊരു വാർത്തയും. ഉത്തർപ്രദേശിലെ അലിഗഢിൽ പള്ളി ഇമാമിനെ ജീവനോടെ ചുട്ടുകൊല്ലാൻ ശ്രമിച്ചുവെന്നാണ് പുതിയ വാർത്ത. ഹിന്ദി ദിനപ്പത്രമായ അമർ ഉജാലയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
അലിഗഢ് ജില്ലയിലെ ജട്ടാരി നഗരത്തിൽ കഴിഞ്ഞദിവസം രാത്രി 10.30ഓടെയാണ് സംഭവം. പള്ളിയിലെ മുറിയിൽ കിടക്കുകയായിരുന്ന ഇമാം മുഹമ്മദ് സബീബ് റാസയെയാണ് അജ്ഞാത സംഘം ജീവനോടെ ചുട്ടുകൊല്ലാൻ ശ്രമിച്ചത്.

പള്ളിയിൽ...
വെള്ളിയാഴ്ച രാത്രി 10.30ഓടെയാണ് ഇമാമിന് നേരെ അക്രമമുണ്ടായത്. അലിഗഢ് ജില്ലയിലെ ജട്ടാരി നഗരത്തിലെ ജുമാ മസ്ജിദിലാണ് സംഭവം. പള്ളിയിലെ മുറിയിൽ കിടക്കുകയായിരുന്ന ഇമാം മുഹമ്മദ് സബീബ് റാസ പുറത്ത് നിന്ന് എന്തോ ശബ്ദം കേട്ടാണ് ഉറക്കമുണർന്നത്.

പെട്രോൾ ഒഴിച്ചു...
ശബ്ദം കേട്ട് പുറത്തേക്കിറങ്ങാൻ ശ്രമിച്ചെങ്കിലും അജ്ഞാത സംഘം മുറിയുടെ വാതിൽ പുറത്തുനിന്നും പൂട്ടിയിരുന്നു. തുടർന്ന് ജനൽ വഴി പുറത്തേക്ക് നോക്കാൻ ശ്രമിച്ചപ്പോഴേക്കും അക്രമകാരികൾ ഇമാമിന്റെ മുറിയിലേക്ക് പെട്രോൾ ഒഴിച്ചു.

കത്തിക്കാൻ...
ഇതിനുപിന്നാലെയാണ് അജ്ഞാത സംഘം മുറിയിലേക്ക് തീക്കൊള്ളി എറിഞ്ഞത്. തുടർന്ന് മുറിയിലാകെ തീ പടർന്നു. ഭയന്നുവിറച്ച ഇമാം ഉടൻതന്നെ സമീപവാസികളെ മൊബൈൽ ഫോണിൽ ബന്ധപ്പെട്ടു. സംഭവമറിഞ്ഞ് സമീപവാസികളായ നാട്ടുകാർ പള്ളിയിലെത്തിയപ്പോഴേക്കും അക്രമികൾ ഓടി രക്ഷപ്പെട്ടിരുന്നു.

മതഗ്രന്ഥങ്ങളും ഫർണ്ണീച്ചറുകളും...
ഓടിയെത്തിയ നാട്ടുകാരാണ് വാതിൽ ചവിട്ടിപ്പൊളിച്ച് ഇമാമിനെ രക്ഷപ്പെടുത്തിയത്. തീപ്പിടുത്തത്തിൽ മുറിയുണ്ടായിരുന്ന ഫർണ്ണീച്ചറുകളും മതഗ്രന്ഥങ്ങളും പൂർണ്ണമായും കത്തിനശിച്ചു. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.

ബിഹാറിൽ നിന്ന്...
29കാരനായ ഇമാം മുഹമ്മദ് സബീബ് റാസ ഒരു വർഷം മുൻപാണ് ബീഹാറിൽ നിന്നും അലിഗഢിലെത്തിയത്. ഇന്നേവരെ ഇമാമുമായി ആർക്കും പ്രശ്നമില്ലെന്നാണ് നാട്ടുകാരും പറയുന്നത്. ലൗ ജിഹാദ് ആരോപിച്ച് രാജസ്ഥാനിൽ മുസ്ലീം യുവാവിനെ വെട്ടിക്കൊന്ന് കത്തിച്ച സംഭവത്തിന് പിന്നാലെയാണ് ഈ വാർത്തയും പുറത്തുവന്നിരിക്കുന്നത്.
-
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും












Click it and Unblock the Notifications