മിഷേലിന്റെ മരണത്തിനു പിന്നിൽ രാഷ്ട്രീയ നേതാവിന്റെ മകൻ! നടന്നത് കൊലപാതകം തന്നെ!!

  • Posted By:
Subscribe to Oneindia Malayalam

കൊച്ചി: സിഎ വിദ്യാർഥിനി മിഷേലിന്റെ മരണത്തിൽ പുതിയ ആരോപണവുമായി പിതാവ് ഷാജി വർഗീസ്. മകളുടേത് കൊലപാതകമാണെന്നും പിന്നിൽ രാഷ്ട്രീയ നേതാവിൻറെ മകന് ബന്ധമുണ്ടെന്നുമാണ് ഷാജി വർഗീസിന്റെ ആരോപണം. കൊലപാതകം ആത്മഹത്യ ആക്കി തീർക്കാൻ ഉന്നത ഇടപെടലുണ്ടെന്നും ഷാജി പറയുന്നു.

ഉന്നത ബന്ധങ്ങൾ ഇല്ലാതിരുന്നെങ്കിൽ പ്രതിയായ ക്രോണിന് ഇത്രയധികം സഹായം ലഭിക്കില്ലായിരുന്നുവെന്നും പിതാവ് ആരോപിക്കുന്നു. ആത്മഹത്യ പ്രേരണ ‌കുറ്റത്തിന് അറസ്റ്റിലായ ക്രോണിൻ ജോലിസ്ഥലത്തേക്ക് തിരികെ പോയിട്ടുണ്ട്. ഇതിനു സഹായിച്ചത് ഉന്നത രാഷ്ട്രീയ നേതാവിന്റെ മകനാണെന്നാണ് ഷാജിയുടെ ആരോപണം.

ആത്മഹത്യ ആക്കാൻ ശ്രമം

ആത്മഹത്യ ആക്കാൻ ശ്രമം

മിഷേലിന്റെ മരണം ആത്മഹത്യ ആണെന്ന് വരുത്തിത്തീർക്കാൻ ആരോ ശക്തമായി ശ്രമിക്കുന്നതായി സംശയമുണ്ടെന്ന് ഷാജി പറയുന്നു. കൊലപാതകമെന്ന് സൂചിപ്പിക്കുന്ന തെളിവുകളുണ്ടായിട്ടും ആത്മഹത്യയെന്ന് എഴുതിത്തീർക്കാനാണ് ക്രൈംബ്രാഞ്ചും ശ്രമിക്കുന്നതെന്നാണ് കുടുംബം ആരോപിക്കുന്നത്.

ഉന്നത രാഷ്ട്രീയ ബന്ധം

ഉന്നത രാഷ്ട്രീയ ബന്ധം

സംഭവത്തിൽ ഉന്നത രാഷ്ട്രീയ നേതാവിന്റെ മകന് ബന്ധമുണ്ടെന്നാണ് ഷാജിയുടെ ആരോപണം. ആസൂത്രിത കൊലപാതകമാണെന്നും അതിനു പിന്നിൽ ശക്തമായ കാരണങ്ങൾ ഉണ്ടാകാമെന്നും വിശ്വസിക്കുന്നതായും ഷാജി.

ക്രോണിന് സഹായം

ക്രോണിന് സഹായം

കേസിൽ ആത്മഹത്യ പ്രേരണ കുറ്റത്തിന് അറസ്റ്റിലായ ക്രോണിന് ഉന്നതരുടെ സഹായം ലഭിച്ചതായും മിഷേലിന്റെ പിതാവ് ആരോപിക്കുന്നു. ജാമ്യത്തിലിറങ്ങ്യ ക്രോണിന് ഛത്തീസ് ഗഢിലേക്ക് തിരിച്ചു പോയെന്നും ഇതിനു സഹായിച്ചത് ഉന്നത രാഷ്ട്രീയ നേതാവിന്റെ മകനാണെന്നുമാണ് കുടുംബത്തിന്റെ ആരോപണം.

പോസ്റ്റ് മോർട്ടം റിപ്പോർട്ട് അവ്യക്തം

പോസ്റ്റ് മോർട്ടം റിപ്പോർട്ട് അവ്യക്തം

പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കൃത്രിമം നടന്നിട്ടുണ്ടെന്നും ആരോപണമുണ്ട്. പല കാര്യങ്ങളും അവ്യക്തമാണെന്നും പല സംശയങ്ങളും ഉണ്ടെന്നും ഇവർ പറയുന്നു.

സംശയങ്ങൾ ഇങ്ങനെ

സംശയങ്ങൾ ഇങ്ങനെ

24 മണിക്കീർ കഴിഞ്ഞ് മൃതദേഹം ലഭിച്ചിട്ടും വെളളം കുടിക്കാതെ മരിച്ചെന്ന് വിശ്വസിക്കാനാകില്ലെന്ന് ഷാജി പറയുന്നു. കണ്ണുകളുടെ താഴെ നഖം ആഴ്ന്നിറങ്ങിയ പാടുണ്ടെന്നും ഇതിലും സംശയമുണ്ടെന്നും അവർ പറയുന്നു. ഇരു കൈകളും ബലമായി പിടിച്ചതിന്റെ പാടുണ്ടായിരുന്നുവെന്നും ഇതും സംശയമുണ്ടാക്കുന്നുവെന്നും ഷാജി.

മിഷേലിന്റെ വാച്ച്

മിഷേലിന്റെ വാച്ച്

മരണം നടന്ന് 90 ദിവസം പിന്നിട്ടിട്ടും മിഷേൽ ധരിച്ചിരുന്ന വാച്ച് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഇതിലും അവ്യക്തത ഉണ്ടെന്നാണ് കുടുംബത്തിന്റെ ആരോപണം. ഇതിൽ ക്രൈം ബ്രാഞ്ച് മറുപടി നൽകുന്നില്ലെന്നും ഷാജി.

അജ്ഞാതരായ ബൈക്ക് യാത്രികർ

അജ്ഞാതരായ ബൈക്ക് യാത്രികർ

പളളിയിൽ നിന്ന് അജ്ഞാതരായ രണ്ടു പേർ മിഷേലിനെ പിന്തുടരുന്നതിന്റെ ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു. ഇവർ ആരാണെന്നു കണ്ടെത്താനും ഇതുവരെ കഴിഞ്ഞിട്ടില്ല.

സാക്ഷി മൊഴിമാറ്റി

സാക്ഷി മൊഴിമാറ്റി

മിഷേലിനെ ഗോശ്രീ പാലത്തിൽ കണ്ടതായി സാക്ഷി മൊഴി നൽകിയിരുന്നു. എന്നാൽ കണ്ടത് മിഷേലിനെ അല്ലെന്ന് ഇയാൾ പിന്നീട് മാറ്റി പറഞ്ഞു. ഇതിലും സംശയമുണ്ടെന്ന് ഷാജി പറയുന്നു.

English summary
mishel murder case high level influence on case.
Please Wait while comments are loading...