Get Updates
Get notified of breaking news, exclusive insights, and must-see stories!

ചിൽഡ്രൻസ് ഹോമിൽ നിന്നും കാണാതായ പെൺകുട്ടികൾ ബെംഗളൂരുവിൽ; ഒരാളെ പിടികൂടി

ബെംഗളൂരു; വെള്ളിമാട്കുന്ന് ചിൽഡ്രൻസ് ഹോമിൽ നിന്നും കാണാതായ പെൺകുട്ടികളെ കണ്ടെത്തി. ബെംഗളൂരുവിലെ മടിവാളയിൽ നിന്നാണ് ഇവരെ കണ്ടെത്തിയത്. ആറ് പെൺകുട്ടികളായിരുന്നു ചിൽഡ്രൻസ് ഹോമിൽ നിന്നും കാണാതായി. ഇവർ ഹോട്ടലിൽ മുറിയെടുക്കുന്നതിനിടയിൽ സംശയം തോന്നിയ ജീവനക്കാർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.

police

ഇന്ന് രാവിലെയോടെയായിരുന്നു പെൺകുട്ടികൾ മടിവാളെയിലെ ഹോട്ടലിൽ എത്തിയത്. റൂം എടുക്കുന്നതിനായി ജീവനക്കാർ തിരിച്ചറിയൽ കാർഡ് ചോദിച്ചെങ്കിലും ഇവർ നൽകിയില്ല. ഇതോടെ സംശയം തോന്നിയ ജീവനക്കാർ പെൺകുട്ടികളെ തടഞ്ഞ് വെച്ചു. അതേസമയം പോലീസ് എത്തുമ്പോഴേക്കും പെൺകുട്ടികളിൽ അഞ്ച് പേർ ഓടി രക്ഷപ്പെട്ടു. ഇവരിൽ ഒരാളെ ജീവനക്കാർ പിടിച്ച് പോലീസിനെ ഏൽപ്പിക്കുകയായിരുന്നു.

അതേസമയം പെൺകുട്ടികൾക്കൊപ്പം രണ്ട് ആൺകുട്ടികൾ കൂടി ഉണ്ടായിരുന്നു. തൃശ്ശൂർ , കൊല്ലം സ്വദേശികളാണ് ഇവർ. ഇവരെ മടിവാള പോലീസ് കസ്റ്റഡിയിൽ എടുത്തു. പെൺകുട്ടികളെ കണഅടെത്തിയ വിവരം ബെംഗളൂരു പോലീസ് കേരള പോലീസിനെ അറിയിച്ചിട്ടുണ്ട്. ഇന്ന് തന്നെ പോലീസ് സംഘം ബെംഗളൂരുവിലേക്ക് തിരിക്കും.

ബുധാനാഴ്ച വൈകീട്ടായിരുന്നു പെൺകുട്ടികൾ ചിൽഡ്രൻസ് ഹോമിൽ നിന്ന് കടന്നുകളഞ്ഞത്. ഹോമിലെ റിപബ്ലിക് ദിന ആഘോഷങ്ങൾക്ക് ശേഷമായിരുന്നു സംഭവം. ആഘോഷങ്ങളിൽ പങ്കെടുത്ത ശേഷം ഇവർ അടുക്കള ഭാഗം വഴി കടന്നുകളയുകയായിരുന്നു. അടുക്കളക്കെട്ടിടത്തിന് മുകളില്‍ കോണിവെച്ചാണ് താഴേക്ക് ഇറങ്ങുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

കാണാതായ കേസുകളില്‍ ഉള്‍പ്പെട്ട ഇവരെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ നിര്‍ദേശപ്രകാരമാണ് ചില്‍ഡ്രൻസ് ഹോമിൽ താമസിപ്പിച്ചിരുന്നത്. പെൺകുട്ടികൾക്ക് പ്രായപൂർത്തിയായിട്ടില്ല. ഇവരിൽ രണ്ട് പേർ സഹോദരിമാരാണ്. കുട്ടികളെ കാണാതായ സംഭവത്തില്‍ സംസ്ഥാന ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിരുന്നു.

'സാഹചര്യങ്ങൾ കഠിനമാകുമ്പോൾ തല ഉയർത്തിപിടിച്ച് തന്നെ നിൽക്കണം'..ചർച്ചയായി റിമ കല്ലിങ്കലിൻറെ ഫോട്ടോകൾ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+