വൈപ്പിനിൽ നിന്ന് മുങ്ങി!! പെൺകുട്ടികൾ പൊങ്ങിയത് മധുരയിൽ!! അതും യുവാക്കൾക്കൊപ്പം!!

  • Posted By:
Subscribe to Oneindia Malayalam

കൊച്ചി: വൈപ്പിനിൽ നിന്ന് കാണാതായ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ തമിഴ്നാട്ടിൽ നിന്ന് കണ്ടെത്തി. മധുരയിൽ നിന്നാണ് പോലീസ് ഇവരെ കണ്ടെത്തിയത്. ഇവർക്കൊപ്പം രണ്ട് യുവാക്കളും ഉണ്ടായിരുന്നു. യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞയാഴ്ചയാണ് 16 വയസുള്ള രണ്ട് പെൺകുട്ടികളെ വൈപ്പിനിൽ നിന്ന് കാണാതായത്.

ഏർവാടി പോലീസാണ് ഇവരെ കണ്ടെത്തിയത്. തുടർന്ന് ഞാറയ്ക്കൽ പോലീസിന് കൈമാറുകയായിരുന്നു. എടവനക്കാട്, പെരുമ്പിള്ളി എന്നിവിടങ്ങളിൽ നിന്നുള്ളവരായിരുന്നു ഇവർ. കാസർ കോട് സ്വദേശി സുഹൈൽ, കണ്ണൂർ സ്വദേശി ബിബിൻ ലാൽ എന്നിവരാണ് ഇവർക്കൊപ്പമുണ്ടായിരുന്ന യുവാക്കൾ. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ കടത്തിക്കൊണ്ട് പോയി എന്നാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്ന കേസ്.

arrest

എടവനാക്കാട്ടെ സ്ഥാപനത്തിലെ ജീവനക്കാരായിരുന്നു ഈ പെൺകുട്ടികൾ. വീടുകളിലെത്തി തവണ വ്യവസ്ഥയിൽ സാധനങ്ങൾക്ക് ഓർഡർ എടുക്കുന്ന ജോലിയായിരുന്നു ഇവരുടേത്. എന്നാൽ വേണ്ടത്ര ഓർഡർ നേടാൻ കഴിയാത്തതിനാൽ കഴിഞ്ഞ ആഴ്ച ഇവരെ ജോലിയിൽ നിന്ന് പുറത്താക്കിയിരുന്നു. ഇതിനടുത്ത ദിവസം മുതലാണ് ഇവരെ കാണാതായത്.

യുവാക്കളുമായി പെൺകുട്ടികൾക്ക് മുൻ പരിചയം ഉണ്ടായിരുന്നു. കാണാതാകുന്ന ദിവസം എറണാകുളത്തെ മാളിൽ നാലു പേരും എത്തിയിരുന്നു. അതിനു ശേഷം സുഹൈലിന്റെ കാസർഗോഡുള്ള വീട്ടിലേക്ക് പോയിരുന്നു. അവിടെ നിന്നാണ് തമിഴ്നാട്ടിലേക്ക് പോയത്. പെൺകുട്ടികളെ കാണാനില്ലെന്ന പരാതിയിൽ പോലീസ് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല.

പളളിയിൽ സന്ദർശനം നടത്തുന്നതിനിടെ സംശയം തോന്നിയ സെക്യൂരിറ്റി ജീവനക്കാർ പോലീസിനെ അറിയിച്ചതിനെ തുടർന്നാണ് പോലീസ് ഇവരെ കസ്റ്റഡിയിലെത്തിയത്. തുടർന്ന് ഏർവാടി പോലീസ് ഇക്കാര്യം ഞാറയ്ക്കൽ പോലീസിനെ അറിയിക്കുകയായിരുന്നു.

ഞാറയ്ക്കൽ കോടതിയിൽ ഹാജരാക്കിയ യുവാക്കളെ റിമാൻഡ് ചെയ്തു. പെൺകുട്ടികളെ വീട്ടുകാർക്കൊപ്പം വിട്ടയച്ചു.

English summary
missing girls from vypin found from mathura
Please Wait while comments are loading...