പഴയ 'കളക്ടര്‍ ബ്രോ', ഇപ്പോള്‍ ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍... പക്ഷേ പഴയ കേസില്‍ പണികിട്ടി

  • By: രശ്മി നരേന്ദ്രൻ
Subscribe to Oneindia Malayalam

കോഴിക്കോട്/തിരുവനന്തപുരം: കോഴിക്കോട് ജില്ലാ കളക്ടര്‍ ആയിരുന്ന സമയത്ത് ഏറെ ജനപ്രിയ പദ്ധതികള്‍ക്ക് നേതൃത്വം വഹിച്ചിരുന്ന ആളായിരുന്നു പ്രശാന്ത് നായര്‍. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായിരുന്നു പ്രശാന്ത് നായരെ ആളുകള്‍ സ്‌നേഹത്തോടെ 'കളക്ടര്‍ ബ്രോ' എന്ന് വിളിച്ചുപോന്നു.

എന്നും വിവാദങ്ങള്‍ പ്രശാന്ത് നായര്‍ക്കൊപ്പം ഉണ്ടായിരുന്നു. രാഷ്ട്രീയക്കാരുമായുളള പ്രശ്‌നങ്ങള്‍ ആയിരുന്നു മിക്കവയും. എന്നാല്‍ ഏറ്റവും ഒടുവില്‍ പ്രശാന്ത് നേരിട്ടത് ഔദ്യോഗിക വാഹനത്തിന്റെ ദുരുപയോഗം എന്ന ആരോപണത്തെയാണ്. അതിന് കൃത്യമായ വിശദീകരണവും അദ്ദേഹം നല്‍കിയിരുന്നു.

എന്നാല്‍ കളക്ടര്‍ ബ്രോയുടെ വിശദീകരണം ഒന്നും വിലപ്പോയില്ല. സംഭവിച്ചത് ഇതാണ്.

ഔദ്യോഗിക വാഹനം

ഔദ്യോഗിക വാഹനം

കോഴിക്കോട് ജില്ലാ കളക്ടര്‍ ആയിരിക്കെ ഔദ്യോഗിക വാഹനം ദുരുപയോഗം ചെയ്തു എന്നായിരുന്നു പ്രശാന്ത് നായര്‍ക്കെതിരെയുള്ള ആരോപണം. മാതൃഭൂമി ആയിരുന്നു ഈ വാര്‍ത്ത ആദ്യം റിപ്പോര്‍ട്ട് ചെയ്തത്.

മനോരമയുടെ ദൃശ്യങ്ങള്‍

മനോരമയുടെ ദൃശ്യങ്ങള്‍

മനോരമ ഷൂട്ട് ചെയ്ത ദൃശ്യങ്ങള്‍ മാതൃഭൂമി പുറത്തുവിട്ടു എന്നായിരുന്നു ഇതിനെ പരിഹസിച്ച് അന്ന് പ്രശാന്ത് നായര്‍ ഫേസ്ബുക്കില്‍ രംഗത്തെത്തിയത്. വിശദീകരണവും നല്‍കിയിരുന്നു.

മകളെ സ്‌കൂളിലാക്കാന്‍

മകളെ സ്‌കൂളില്‍ കൊണ്ടുപോകുന്നത് അടക്കമുള്ള സ്വകാര്യ ആവശ്യങ്ങള്‍ക്ക് ഔദ്യോഗിക വാഹനം ഉപയോഗിച്ചു എന്നായിരുന്നു ആരോപണം. ദൃശ്യങ്ങള്‍ സഹിതമായിരുന്നു അന്ന് ഇത് പുറത്ത് വന്നത്. കളക്ടറുടെ ഔദ്യോഗിക വാഹനം കൂടാതെ മറ്റൊരു സര്‍ക്കാര്‍ വാഹനവും ഇദ്ദേഹം ഉപയോഗിച്ചിരുന്നു

അന്വേഷണം

അന്വേഷണം

അന്ന് പ്രശാന്ത് നായര്‍ നല്‍കിയ വിശദീകരണം അന്വേഷണം നടത്തിയവര്‍ക്ക് അംഗീകരിച്ചില്ല എന്ന് വേണം പറയാന്‍. ധനകാര്യ വകുപ്പായിരുന്നു പരാതി അന്വേഷിച്ചിരുന്നത്.

വീഴ്ച പറ്റി

വീഴ്ച പറ്റി

ധനകാര്യ വകുപ്പ് നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് പൊതുഭരണ വകുപ്പിന് കൈമാറി. കളക്ടര്‍ ആയിരിക്കെ ഇക്കാര്യത്തില്‍ പ്രശാന്ത് നായര്‍ക്ക് വീഴ്ചപറ്റി എന്നാണ് റിപ്പോര്‍ട്ടില്‍ ഉള്ളത്

ആവര്‍ത്തിക്കരുത്

ആവര്‍ത്തിക്കരുത്

ഇത്തരം സംഭവങ്ങള്‍ ഇനി ആവര്‍ത്തിക്കരുതെന്ന് പൊതുഭരണ വകുപ്പ് പ്രശാന്ത് നായര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്.

ഇപ്പോള്‍ ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍

ഇപ്പോള്‍ ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍

കോഴിക്കോട് ജില്ലാ കളക്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റിയ പ്രശാന്ത് നായര്‍ക്ക് ഹയര്‍ സെക്കന്‍ഡറി ഡയറക്ടറുടെ ചുമതലയാണ് ഉള്ളത്. ഇപ്പോള്‍ പ്രശാന്ത് സോഷ്യല്‍ മീഡിയയില്‍ സജീവമാണ്.

English summary
Misuse of official vehicle: Report against Prasanth Nair.
Please Wait while comments are loading...