കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എംകെ ദാമോദരന്‍ നിയമോപദേശക സ്ഥാനം ഒഴിഞ്ഞു

Google Oneindia Malayalam News

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ നിയമോപദേശകന്‍ എംകെ ദാമോദരന്‍ നിയമോപദേശക സ്ഥാനം ഒഴിഞ്ഞു. അതൃപ്തിയാണ് സ്ഥാനം ഒഴിയാന്‍ കാരണമെന്നാണ് സൂചന. പ്രിന്‍സിപ്പല്‍ സെക്രട്ടറി റാങ്ക് മാത്രം ലഭിച്ചതിനാണ് അതൃപ്തി

MK Damodaran

നിയമനത്തിനെതിരായ കുമ്മനത്തിന്റെ ഹര്‍ജിയും എംകെ ദാമോദരന്‍ സ്ഥാനം ഒഴിയാനുള്ള തീരുമാനമെടുക്കാന്‍ കാരണമായി. എന്നാല്‍ ഉത്തരവിറങ്ങിയിരുന്നെങ്കിലും നിയമോപദേശ സ്ഥാനം സ്വീകരിച്ചിരുന്നില്ലെന്ന് എംകെ ദാമോദരന്‍ നല്‍കുന്ന വിശദീകരണം. എംകെ ദോമോദരന്‍ സ്ഥാനം ഏറ്റെടുക്കില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.

മുഖ്യമന്ത്രിയുടെ നിയമോപദേശകന്‍ സര്‍ക്കാറിനെതിരെ കോടതിയില്‍ ഹാജരാകുന്നത് പ്രതിപക്ഷം സഭയില്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ പ്രതിഫലം പറ്റാത്ത പദവിയായതിനാല്‍ ഏത് കേസിലും ഹാജരാകാമെന്ന് നിലപാടായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്. പ്രതിപക്ഷത്തിന് പിന്നാലെ സിപിഐ കൂടി മുഖ്യമന്ത്രിയുടെ നിയമോപദേശകനെതിരെ രംഗത്ത് വന്നതോടെയാണ് സ്ഥാനം ഒഴിയാനുള്ള സമ്മര്‍ദ്ദം ശക്തമായത്.

താന്‍ ഇതുവരെ മുഖ്യമന്ത്രിയുടെ നിയമോപദേശകന്‍ എന്ന നിയമന ഉത്തരവ് കൈപ്പറ്റിയിട്ടില്ല. ഇക്കാരണത്താല്‍ വിവാദങ്ങളില്‍ അതൃപ്തിയുണ്ടെന്നും ദാമോദരന്‍ വ്യക്തമാക്കി. നേരത്തെ ഇതര സംസ്ഥാന ലോട്ടറി വ്യവസായി സാന്റിയാഗോ മാര്‍ട്ടിനായി എം.കെ ദാമോദരന്‍ ഹാജരായത് ഏറെ വിവാദമായിരുന്നു. പ്രതിപക്ഷം ഇതിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്ത് എത്തിയിരുന്നു. തുടര്‍ന്ന് സര്‍ക്കാരിനെതിരെയുളള കേസല്ല ഇതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കി സിപിഎം ഈ ആരോപണങ്ങളെ പ്രതിരോധിച്ചിരുന്നു.

എന്നാല്‍ പിന്നീട് ഓണത്തിന് കശുവണ്ടി ഇറക്കുമതി ചെയ്തതില്‍ കശുവണ്ടി കോര്‍പ്പറേഷനില്‍ കോടിക്കണക്കിന് രൂപയുടെ അഴിമതി നടന്നുവെന്ന കേസിലാണ് ദാമോദരന്‍ ഹാജരായത്. പിന്നാലെ സര്‍ക്കാര്‍ നേരിട്ട് എതിര്‍കക്ഷിയാകുന്ന ക്വാറി ഉടമകളുമായുള്ള കേസിലും ദാമോദരന്‍ ഹാജരായി.

English summary
MK Damodaran may leave Chief Minister's legal advisory post.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X