'നിയമസഭ സമ്മേളനം തലവേദനയാകും'; പിണറായിക്ക് നേതാക്കളുടെ മുന്നറിയിപ്പ്, പിണറായി പെടും!
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവും ഉപനേതാവും. മൂന്നാറിലെ കൈയേറ്റമൊഴിപ്പിക്കുന്ന കാര്യത്തില്‍ സര്‍ക്കാരിന് ആത്മാര്‍ത്ഥതയില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. എന്തുവന്നാലും കൈയേറ്റം ഒഴിപ്പിക്കുമെന്നാണ് സിപിഐയും റവന്യുമന്ത്രിയും പറഞ്ഞത്. എന്നാല്‍ ഇവരിപ്പോള്‍ വാലും ചുരുട്ടിയിരിക്കുകയാണെന്നും ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
അതേസമയം കുരിശ് പൊളിച്ചുവെന്നതിന്റെ പേരിലുളള വികാരം ഉയര്‍ത്തിക്കാട്ടി മൂന്നാര്‍ കൈയേറ്റം ഒഴിപ്പിക്കുന്നത് നിര്‍ത്തിവെക്കുന്നത് ഗൂഢാലോചനയുടെ ഭാഗമാണെന്ന് പ്രതിപക്ഷ ഉപനേതാവ് എം. കെ മുനീറും കുറ്റപ്പെടുത്തി. വരുന്ന നിയമസഭാ സമ്മേളനത്തില്‍ മൂന്നാര്‍ വിഷയം ഉള്‍പ്പെടെയുളളവ ഉന്നയിക്കും. വരുന്ന നിയമസഭാ സമ്മേളനം പിണറായി സര്‍ക്കാരിന് തലവേദനയാകുമെന്നും അദ്ദേഹം പറഞ്ഞു.

രമേശ് ചെന്നിത്തല
മുഖ്യമന്ത്രി അറിയാതെ ആണ് കുരിശ് ഉള്‍പ്പെടെയുളള മൂന്നാറിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിച്ചതെങ്കില്‍ ഭരണത്തില്‍ അദ്ദേഹത്തിന് എന്ത് നിയന്ത്രണമാണ് ഉള്ളതെന്ന് ചെന്നിത്തല ചോദിച്ചു.

വ്യാപക കയ്യേറ്റം
എല്ലാക്കാലത്തും എല്‍ഡിഎഫ് അധികാരത്തില്‍ എത്തുമ്പോഴാണ് മൂന്നാറില്‍ വ്യാപക കൈയേറ്റം നടക്കുന്നത്. യുഡിഎഫിന്റെ ഭരണകാലത്ത് ഒരിഞ്ച് ഭൂമിപോലും കൈയേറിയിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

റവന്യൂ മന്ത്രി
എന്തുവന്നാലും കൈയേറ്റം ഒഴിപ്പിക്കുമെന്നാണ് സിപിഐയും റവന്യുമന്ത്രിയും പറഞ്ഞത്. എന്നാല്‍ ഇവരിപ്പോള്‍ വാലും ചുരുട്ടിയിരിക്കുകയാണെന്നും ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.

കുരിശ് പൊളിച്ചത്
കുരിശ് പൊളിച്ചത് കൈയേറ്റം ഒഴിപ്പിക്കുന്നത് നിര്‍ത്താനുളള ഗൂഢശ്രമത്തിന്റെ ഭാഗമാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.












Click it and Unblock the Notifications