ഭർത്താവിനെ വിശ്വാസമാണ്!! എല്ലാം പറഞ്ഞിരുന്നു!! എംഎൽഎയെ വിളിച്ചത് പരാതിക്കാരി!! ഭാര്യ പറയുന്നു....

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: കോവളം എംഎൽഎ എം വിൻസെന്റിന്റെ അറസ്റ്റിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്നാരോപിച്ച് എംഎൽഎയുടെ ഭാര്യ ശുഭ രംഗത്ത്. ഒരു എംഎൽഎയ്ക്കും സിപിഎം പ്രാദേശിക നേതാക്കൾക്കും ഇതിൽ പങ്കുണ്ടെന്നാണ് എംഎൽഎയുടെ ഭാര്യ പറയുന്നത്. സ്ത്രീ നിരന്തരം എംഎൽഎയെ വിളിച്ച് ശല്യം ചെയ്തിരുന്നതായി ഭാര്യ പറയുന്നു. ഏഷ്യാനെറ്റ് ന്യൂസിനോടാണ് എംഎൽഎയുടെ ഭാര്യയുടെ പ്രതികരണം.

ലൈംഗിക ആരോപണ കേസിൽ ശനിയാഴ്ചയാണ് വിൻസെന്റ് എംഎൽഎയെ അറസ്റ്റ് ചെയ്തത്. വിശദമായ ചോദ്യം ചെയ്യലിന് വിളിച്ച് വരുത്തിയ ശേഷം എംഎൽഎയെ അറസ്റ്റ് ചെയ്യുകയായിരുന്നു. നാല് മണിക്കൂർ ചോദ്യം ചെയ്തതിനു ശേഷമായിരുന്നു അറസ്റ്റ്.

ഭർത്താവിനെ വിശ്വാസം

ഭർത്താവിനെ വിശ്വാസം

എംഎൽഎ വിൻസെന്റ് തെറ്റൊന്നും ചെയ്തിട്ടില്ലെന്നാണ് തന്റെ വിശ്വാസമെന്ന് എംഎൽഎയുടെ ഭാര്യ പറയുന്നു. എല്ലാ കാര്യങ്ങളും തന്നോട് പറഞ്ഞിരുന്നതായി അവർ. സ്ത്രീയാണ് ഭർത്താവിനെ നിരന്തരം വിളിച്ചതെന്നും അവർ പറയുന്നു.

 ഗൂഢാലോചന

ഗൂഢാലോചന

എംഎൽഎക്കെതിരായ ലൈംഗിക ആരോപണ കേസിനു പിന്നിൽ ഗൂഢാലോചന ഉണ്ടെന്നാണ് ഭാര്യ പറയുന്നത്. ഡിജിപിക്ക് പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ലെന്നാണ് ഭാര്യയുടെ ആരോപണം.

പിന്നിൽ

പിന്നിൽ

എംഎൽഎക്കെതിരായ ലൈംഗിക ആരോപണത്തിനു പിന്നിൽ സിപിഎം പ്രാദേശിക നേതാക്കളാണെന്നാണ് അവർ ആരോപിക്കുന്നത്. ഒരു എംഎല്‍എയ്ക്കും ഇതിൽ പങ്കുണ്ടെന്ന് അവർ പറയുന്നു.

ആത്മഹത്യയുടെ വക്കിൽ

ആത്മഹത്യയുടെ വക്കിൽ

കുടുംബപ്രശ്നം കാരണം ആത്മഹത്യയുടെ വക്കിലാണെന്ന് പറഞ്ഞ് എംഎൽഎയെ നിരന്തരം വിളിച്ചത് സ്ത്രീയാണെന്നാണ് അവർ പറയുന്നത്. തന്നെ ഫോൺ വിളിക്കാറുണ്ടായിരുന്നുവെന്നും അവർ പറയുന്നു.

അവസാനംവരെ പോരാടും

അവസാനംവരെ പോരാടും

സത്യം പുറത്തു കൊണ്ടുവരുന്നതു വരെ പോരാടുമെന്ന് എംഎൽഎയുടെ ഭാര്യ പറയുന്നു. സത്യം പുറത്തു വരുമെന്നും അവർ വ്യക്തമാക്കി.

ഫോൺ എടുത്തില്ല

ഫോൺ എടുത്തില്ല

വീട്ടമ്മയുടെ ശല്യം കാരണം എംഎൽഎ കഴിഞ്ഞ ഒരു മാസമായി ഫോൺ എടുക്കാറില്ലെന്ന് എംഎൽഎയുടെ സഹോദരനും പറഞ്ഞു. 328 തവണ മാത്രമാണ് വിളിച്ചതെന്നാണ് അദ്ദേഹം പറയുന്നത്.

$exual Harassment Case : Police Will Question Kovalam MLA M Vincent
പോലീസ് പറയുന്ന കണക്ക്

പോലീസ് പറയുന്ന കണക്ക്

അതേസമയം ഫോൺ സംഭാഷങ്ങളെ കുറിച്ച് പോലീസ് പറയുന്നത് എംഎൽഎ 1100 തവണ വിളിച്ചെന്നാണ്. പല സംഭാഷണങ്ങളും ദാർഘ നേരം നീണ്ടുവെന്നും പോലീസ് വ്യക്തമാക്കി. നമ്പർ ബ്ലോക്ക് ആക്കിയിട്ടും എംഎൽഎ വിളിച്ച് ശല്യം ചെയ്തുവെന്ന് അവർ പറയുന്നു.

English summary
mla s wife against women on rape case
Please Wait while comments are loading...