കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗൗരിയമ്മക്ക് അഹങ്കാരമെന്ന് ഹസ്സന്‍

  • By Soorya Chandran
Google Oneindia Malayalam News

ആലപ്പുഴ: ജെസ്എസ് നേതാവ് കെ ആര്‍ ഗൗരിയമ്മക്കെതിരെ കോണ്‍ഗ്രസ് നേതാവ് എംഎം ഹസ്സന്‍ രംഗത്ത്. ഗൗരിയമ്മയും യുഡിഎഫും തമ്മിലുള്ള പടലപ്പണക്കങ്ങള്‍ രൂക്ഷമായ സമയത്താണ് ആക്ഷേപവുമായി എംഎം ഹസ്സന്‍ രംഗത്തെത്തിയിരിക്കുന്നത്.

യുഡിഎഫ് മന്ത്രിസഭയിലെ മന്ത്രിമാര്‍ക്ക് അഹങ്കാരമാണെന്ന് ജെഎസ്എസിന്റെപ്രവര്‍ത്തക റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരുന്നു. ഇതിനെതിരെയാണ് ഹസ്സന്‍ ആഞ്ഞടിച്ചിരിക്കുന്നത്. മന്ത്രിമാര്‍ക്കുള്ളതിനേക്കാള്‍ അഹങ്കാരം ഗൗരിയമ്മക്കാണെന്നാണ് ഹസ്സന്‍ പറഞ്ഞത്.

Gowri Amma

ഗൗരിയമ്മക്ക് വേണമെങ്കില്‍ യുഡിഎഫില്‍ നിന്ന് ഇറങ്ങിപ്പോകാം എന്നരീതിയിലായിരുന്നു ഹസ്സന്‍റെ പ്രതികരണം. ഗൗരിയമ്മയെ ആരും യുഡിഎഫില്‍ പിടിച്ച് നിര്‍ത്തിയിട്ടില്ലെന്നും അവര്‍ യുഡിഎഫില്‍ തുടരുന്നത് അവരുടെ ഇഷ്ടപ്രകാരം മാത്രമാണെന്നും ഹസ്സന്‍ പറഞ്ഞു.

ഗൗരിയമ്മക്ക് വേണമെങ്കില്‍ പോകാം. യുഡിഎഫില്‍ എന്തായാലും തമ്മില്‍ തല്ലില്ല. ജെഎസ്എസ്സില്‍ അങ്ങനെ ഉണ്ടോ എന്ന് അറിയില്ലെന്നും ഹസ്സന്‍ പറഞ്ഞു.

കുറച്ച്‌ നാളായി ജെഎസ്എസ്സും യുഡിഎഫും തമ്മില്‍ അത്ര സുഖത്തിലല്ല. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഒരു സീറ്റില്‍ പോലും വിജയിക്കാനാകാഞ്ഞത് മുന്നണിക്കുള്ളില്‍ ജെഎസ്എസ്സിന്റെ സ്വാധീനം കുറച്ചിരുന്നു. പാര്‍ട്ടിക്കുള്ളിലെ അധികാര വടം വലിയും രൂക്ഷമാണ്.

ഇതിനിടെയാണ് തന്നെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഇടതുപക്ഷത്തേക്ക് ക്ഷണിച്ചിരുന്നു എന്ന രീതിയില്‍ ഗൗരിയമ്മയുടെ വെളിപ്പെടുത്തല്‍ പുറത്തുവന്നത്. പാര്‍ട്ടി യുഡിഎഫ് വിടണമെന്ന് തിരുവനന്തപുരം ജില്ല കമ്മിറ്റി പ്രമേയം പാസാക്കുകയും ചെയ്തു. എന്നാല്‍ ഗൗരിയമ്മയുടെ വെളിപ്പെടുത്തല്‍ സിപിഎം നേതൃത്വം തള്ളി. പിന്നീട് ഗൗരിയമ്മ തന്നെ താന്‍ പറഞ്ഞ കാര്യങ്ങള്‍ നിഷേധിക്കുകയും ചെയ്തിരുന്നു.

English summary
MM Hassan criticise Gowri Amma.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X