കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഒരുത്തന്റേയും മാപ്പും വേണ്ട, കോപ്പും വേണ്ട...'; സുധാകരന് മണിയുടെ കലക്കന്‍ മറുപടി

Google Oneindia Malayalam News

കൊച്ചി: കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍ നടത്തിയ അധിക്ഷേപത്തിലും പിന്നീട് നടത്തിയ ഖേദപ്രകടനത്തിലും പ്രതികരണവുമായി സി പി ഐ എം മുതിര്‍ന്ന നേതാവും മുന്‍ മന്ത്രിയും ഉടുമ്പന്‍ചോല എം എല്‍ എയുമായ എം എം മണി. തനിക്ക് ആരേടേയും മാപ്പ് വേണ്ട എന്നാണ് എം എം മണി ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കിയത്.

'ഒരുത്തന്റേയും മാപ്പും വേണ്ട, കോപ്പും വേണ്ട...കയ്യില്‍ വെച്ചേരെ. ഇവിടെ നിന്നും തരാനൊട്ടില്ല താനും' എന്നാണ് എം എം മണി ഫേസ്ബുക്കില്‍ കുറിച്ചത്. നേരത്തെ മഹിളാ കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധ പ്രകടനത്തില്‍ ചിമ്പാന്‍സിയുടെ രൂപത്തിന്റെ തല വെട്ടി മാറ്റി പകരം മണിയുടെ ചിത്രം വെച്ചിരുന്നു.

mm m

ഇതിനെതിരെ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. എന്നാല്‍ ഇതിനെ ന്യായീകരിക്കുകയായിരുന്നു ആദ്യം കെ സുധാരകരന്‍ ചെയ്തത്. ചിമ്പാന്‍സിയെ പോലയല്ലേ എംഎം മണിയുടെ മുഖം, ഞങ്ങള്‍ എന്ത് പിഴച്ചു, ഇനി സൃഷ്ടാവിനോട് പറയാനല്ലേ പറ്റൂ എന്നായിരുന്നു കെ സുധാകരന്‍ ആദ്യം പറഞ്ഞത്.

'അഡ്വ ഉല്ലാസ്, അഡ്വ നിത്യ നോ സെല്‍ഫീസ്, നോ ഫോട്ടോസ്...ചാറ്റുണ്ടായിരുന്നത് ബോട്ടിമില്‍'; സായ് ശങ്കര്‍'അഡ്വ ഉല്ലാസ്, അഡ്വ നിത്യ നോ സെല്‍ഫീസ്, നോ ഫോട്ടോസ്...ചാറ്റുണ്ടായിരുന്നത് ബോട്ടിമില്‍'; സായ് ശങ്കര്‍

എന്നാല്‍ വിവാദമായതോടെ ഖേദം പ്രകടിപ്പിച്ച് കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍ രംഗത്തെത്തി. ഫേസ്ബുക്ക് കുറിപ്പിലാണ് ഖേദ പ്രകടനുമായി സുധാകരന്‍ രംഗത്ത് വന്നത്. ഇന്നത്തെ പത്രസമ്മേളനത്തില്‍ നടത്തിയൊരു പരാമര്‍ശം വേണ്ടിയിരുന്നില്ലെന്ന് പിന്നീട് ആലോചിച്ചപ്പോള്‍ തോന്നി എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

ദിലീപിനായി ഇടനിലക്കാരനായത് ബിജെപി നേതാവ്? പുറത്തുവന്ന ശബ്ദസാംപിള്‍ മാച്ച് എന്ന് റിപ്പോര്‍ട്ട്ദിലീപിനായി ഇടനിലക്കാരനായത് ബിജെപി നേതാവ്? പുറത്തുവന്ന ശബ്ദസാംപിള്‍ മാച്ച് എന്ന് റിപ്പോര്‍ട്ട്

ഒരുപാട് മനുഷ്യരെ അകാരണമായി ആക്ഷേപിച്ചൊരു ആളെക്കുറിച്ച് ചോദ്യം വന്നപ്പോള്‍, പെട്ടെന്നുണ്ടായ ക്ഷോഭത്തില്‍ അധികം ചിന്തിക്കാതെ പ്രതികരിച്ചു പോയതാണ് എന്നും മനസ്സില്‍ ഉദ്ദേശിച്ച കാര്യമല്ല പുറത്തേക്ക് വന്നത് എന്നും അദ്ദേഹം പറഞ്ഞിരുന്നു.

തെറ്റിനെ തെറ്റായി തന്നെ കാണുന്നു എന്നും യാതൊരു ന്യായീകരണത്തിനും മുതിരാതെ അതില്‍ നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നു എന്നുമായിരുന്നു കെ സുധാകരന്‍ പറഞ്ഞത്. ഇതിന് പിന്നാലെയാണ് എം എം മണി ഫേസ്ബുക്കില്‍ പ്രതികരണവുമായി രംഗത്ത് എത്തിയത്.

ട്രാന്‍സ്പരന്റ് സാരിയില്‍ കലക്കന്‍ ചിത്രങ്ങളുമായി വിമല രാമന്‍; ഏറ്റെടുത്ത് ആരാധകര്‍

എം എം മണിക്കെതിരായ പ്രതികരണത്തില്‍ സുധാകരനെതിരെ ഡിവൈഎഫ്ഐ നേതാക്കള്‍ രംഗത്ത് വന്നിരുന്നു. വടകര എം എല്‍ എ കെ കെ രമക്കെതിരെ നിയമസഭയില്‍ എം എം മണി നടത്തിയ പരാമര്‍ശം വലിയ വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് മഹിളാ കോണ്‍ഗ്രസ് പ്രതിഷേധം നടത്തിയത്.

English summary
MM Mani reacts to KPCC President K Sudhakaran's insult and later expression of regret
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X