കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മണിയാശാന് സുപ്രീം കോടതി മണി കെട്ടുമോ? പെമ്പിളൈ ഒരുമയ്‌ക്കെതിരെയുള്ള പരാമര്‍ശം ഭരണഘടന ബഞ്ചിന്

  • By രശ്മി നരേന്ദ്രൻ
Google Oneindia Malayalam News

Recommended Video

cmsvideo
മണിയുടെ പരാമര്‍ശം: സുപ്രീം കോടതി ഭരണഘടന ബെഞ്ചിന് | Oneindia Malayalam

ദില്ലി/തിരുവനന്തപുരം: പെമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തി എന്ന കേസില്‍ എംഎം മണി വീണ്ടും കുരുക്കിലേക്ക്. മണിയ്‌ക്കെതിരെയുള്ള ഹര്‍ജി സുപ്രീം കോടതിയുടെ ഭരണഘടന ബഞ്ച് പരിഗണിക്കും.

പെമ്പിളൈ ഒരുമൈ സമരക്കാര്‍ക്കെതിരെ അശ്ലീല ചുവയോടെ സംസാരിച്ചു എന്നതായിരുന്നു എംഎം മണിയ്‌ക്കെതിരെയുള്ള ആരോപണം. കുഞ്ചിത്തണ്ണിയില്‍ എന്‍ തങ്കപ്പന്‍ രക്തസാക്ഷിദിനാചരണത്തില്‍ ആയിരുന്നു എംഎം മണിയുടെ വിവാദ പ്രസംഗം.

MM Mani

മന്ത്രിയായിരിക്കെയാണ് എംഎം മണി ഇത്തരം പരാമര്‍ശം നടത്തിയത് എന്നും ഭരണഘടനാ പദവിയില്‍ ഇരിക്കുന്ന ആളാണ് മന്ത്രി എന്നും ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി സുപ്രീം കോടതി ഭരണഘടന ബഞ്ചിന് വിട്ടത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചിന്റേതാണ് തീരുമാനം.

മണിയ്‌ക്കെതിരെയുള്ള കേസ് പരിഗണിക്കുന്നതിനൊപ്പം പരിഗണിക്കുന്ന കേസും ദേശീയ ശ്രദ്ധയാകര്‍ഷിച്ചതാണ്. ഉത്തര്‍ പ്രദേശിലെ മുന്‍ മന്ത്രിയും സമാജ് വാദി പാര്‍ട്ടി നേതാവും ആയ അസം ഖാന്റെ വിവാദ പരാമര്‍ശങ്ങള്‍ സംബന്ധിച്ച ഹര്‍ജിയാണ് ഇതോടൊപ്പം പരിഗണിക്കുക. കൂട്ട ബലാത്സംഗങ്ങള്‍ക്ക് ഇരകളായ സ്ത്രീകളെ കുറിച്ചായിരുന്നു അസംഖാന്റെ പരാമര്‍ശങ്ങള്‍.

മണിയുടെ കാര്യത്തില്‍ ഇപ്പോഴും ചില അവ്യക്തതകള്‍ നിലനില്‍ക്കുന്നുണ്ട്. അദ്ദേഹത്തിന്റെ പ്രസംഗം തെറ്റായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതാണ് എന്നാണ് ആക്ഷേപം. മാധ്യമ പ്രവര്‍ത്തകര്‍ക്കും പോലീസിനും മൂന്നാര്‍ മുന്‍ ദൗത്യസംഘം തലവന്‍ സുരേഷ് കുമാറിനും എതിരെ ആയിരുന്നു മണിയുടെ പരാമര്‍ശങ്ങള്‍. എന്നാല്‍ അതിനിടെ പെമ്പിളൈ ഒരുമയെ പരാമര്‍ശിച്ചതായിരുന്നു ആശയക്കുഴപ്പം ഉണ്ടാക്കിയത്.

English summary
MM Mani's remarks about Pombilai Orumai: SC constitutional Bench will consider the plea
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X