കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'മുഖ്യമന്ത്രി വരുമ്പോള്‍ മഹിജ കതകടച്ചിട്ടാല്‍ വേറെ പണിയാകും';ജിഷ്ണുവിന്റെ അമ്മയെ പരിഹസിച്ച് എംഎം മണി

മഹിജ യുഡിഎഫിന്റെയും ബിജെപിയുടെയും കയ്യിലാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

Google Oneindia Malayalam News

മലപ്പുറം: തിരുവനന്തപുരത്ത് പോലീസ് അതിക്രമത്തിന് ഇരയായ ജിഷ്ണുവിന്റെ അമ്മ മഹിജയെ പരിഹസിച്ച് മന്ത്രി എംഎം മണി. മലപ്പുറം മുസ്ല്യാരങ്ങാടിയിലെ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ പ്രസംഗിക്കുന്നതിനിടെയാണ് അദ്ദേഹം മഹിജയെ പരിഹസിച്ച് സംസാരിച്ചത്. മന്ത്രിയുടെ പ്രസംഗം ഇതിനോടകം വിവാദമായിട്ടുണ്ട്.

കേസിലെ എല്ലാ പ്രതികളെയും പിടികൂടിയ ശേഷം വീട്ടിലേക്ക് വന്നാല്‍ മതിയെന്നാണ് ജിഷ്ണുവിന്റെ അമ്മ പറഞ്ഞത്. ഈ സ്ഥിതിയില്‍ മഹിജയെ കാണാന്‍ മുഖ്യമന്ത്രി വീട്ടിലെത്തിയാല്‍ അവര്‍ കതകടച്ചിട്ടാല്‍ അത് വേറെ പണിയാകുമായിരുന്നെന്നാണ് മന്ത്രി എംഎം മണി പ്രസംഗത്തില്‍ പറഞ്ഞത്. മഹിജ യുഡിഎഫിന്റെയും ബിജെപിയുടെയും കയ്യിലാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍...

തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍...

ലോക്‌സഭാ ഉപതിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ടാണ് മന്ത്രി എംഎം മണി മലപ്പുറത്തെത്തിയിരിക്കുന്നത്. മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളില്‍ സംഘടിപ്പിച്ച പൊതുയോഗങ്ങളില്‍ അദ്ദേഹം പങ്കെടുത്തിരുന്നു. മുസ്ല്യാരങ്ങാടിയില്‍ സംഘടിപ്പിച്ച പൊതുയോഗത്തിലാണ് മന്ത്രി മഹിജയെ പരിഹസിച്ച് സംസാരിച്ചത്.

പ്രതികളെ പിടിച്ചിട്ട് വന്നാല്‍ മതിയെന്ന്...

പ്രതികളെ പിടിച്ചിട്ട് വന്നാല്‍ മതിയെന്ന്...

ജിഷ്ണുവിന്റെ വീട് സന്ദര്‍ശിക്കാത്ത മുഖ്യമന്ത്രിയുടെ നിലപാടിനെ ന്യായീകരിക്കാനായാണ് മണി സംസാരിച്ചത്. കേസിലെ പ്രതികളെ പിടികൂടിയിട്ട് കാണാന്‍ വന്നാല്‍ മതിയെന്നാണ് മഹിജ പറഞ്ഞിട്ടുള്ളതെന്നും മണി പ്രസംഗത്തില്‍ പറഞ്ഞു.

കാണേണ്ടെന്ന് പറഞ്ഞാല്‍ അപമാനമാകും...

കാണേണ്ടെന്ന് പറഞ്ഞാല്‍ അപമാനമാകും...

മഹിജയെ കാണാന്‍ മുഖ്യമന്ത്രി വരുമ്പോള്‍ അവര്‍ കതകടച്ചിട്ടാല്‍ അത് വേറെ പണിയാകുമായിരുന്നെന്നാണ് മണി പറഞ്ഞത്. കതകടച്ചിട്ട് മുഖ്യമന്ത്രിയെ കാണേണ്ടെന്ന് പറഞ്ഞാല്‍ അപമാനമാകുമെന്നും മണി പറഞ്ഞു.

നുഴഞ്ഞുകയറാന്‍ ശ്രമിച്ചു...

നുഴഞ്ഞുകയറാന്‍ ശ്രമിച്ചു...

ബിജെപിയുടെയും യുഡിഎഫിന്റെയും കയ്യിലാണ് മഹിജയെന്നും മന്ത്രി മണി പറഞ്ഞു.പോലീസ് ആസ്ഥാനത്ത് നുഴഞ്ഞു കയറി പ്രശ്‌നമുണ്ടാക്കാനാണ് മഹിജ ശ്രമിച്ചതെന്നും മന്ത്രി നേരത്തെ ആരോപിച്ചിരുന്നു.

English summary
MM Mani's Speech about Mahija in Malappuram.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X