കേരളത്തിലും കിട്ടും ഇനി മോദി ചായ
തിരുവനന്തപുരം: നരേന്ദ്ര മോദി അങ്ങ് ദില്ലിയില്‍ സത്യ പ്രതിജ്ഞ ചെയ്യും. ഒ രാജഗോപാല്‍ പറഞ്ഞതുപോലെ കേരളത്തിന് കേന്ദ്രമന്ത്രിസഭയില്‍ പ്രാതിനിധ്യവും ഉണ്ടാകില്ല. എന്നാലും കേരളീയര്‍ക്ക് നല്ല 'മോദി ചായ' കുടിക്കാം.
കേരളത്തിലെ നരേന്ദ്ര മോദി ഫാന്‍സ് അസ്സോസിയേഷനാണ് ഇത്തരത്തില്‍ 'നമോ ചായക്കടകള്‍' തുടങ്ങാന്‍ തീരുമാനിച്ചിരിക്കുന്നത്. ഏതെങ്കിലും ഒന്നോ രണ്ടോ സ്ഥലങ്ങളില്‍ ഈ ചായക്കടകള്‍ ഒതുങ്ങില്ലെന്നാണ് വിവരം.

കേരളത്തിലെ എല്ലാം പഞ്ചായത്തുകളിലും 'മോദി ചായക്കടകള്‍' തുടങ്ങും. കുടുംബശ്രീ മാതൃകയിലുള്ള ചെറിയ സ്വാശ്രയ സംഘങ്ങളായിട്ടായിരിക്കും ഇത് തുടങ്ങുക. 20 അംഗങ്ങള്‍ അടങ്ങുന്നതായിരിക്കും ഒരു സ്വാശ്രയം സംഘം എന്നാണ് സംഘാടകര്‍ പറയുന്നത്.
ചുരുങ്ങിയ വിലക്ക് മികച്ച ഭക്ഷണം എന്നതായിരിക്കും ഇവരുടെ മുദ്രാവാക്യം. അഞ്ച് രൂപക്ക് ചായയും പലഹാരങ്ങളും കിട്ടും.
എന്നാല്‍ വെറും ചായകുടി കേന്ദ്രങ്ങളായി മാത്രമല്ല ഇവര്‍ ഈ 'നമോ ചായക്കടകളെ' കണക്കാക്കുന്നത്. ചായ് പെ ചര്‍ച്ച പോലെ ഈ ചായക്കടകളില്‍ ഇരുന്ന് നരേന്ദ്ര മോദിയുടെ ഭരണത്തെ വിലയിരുത്താം. നല്ല നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വക്കാം. ഇതെല്ലാം പ്രധാനമന്ത്രിയുടെ ഓഫീസിനെ അറിയിക്കുമെന്ന വാഗ്ദാനവും സംഘാടകര്‍ നല്‍കുന്നുണ്ട്.
കോട്ടയം കേന്ദ്രീകരിച്ചാണ് നരേന്ദ്ര മോദി ഫാന്‍സിന്റെ പ്രവര്‍ത്തനം. കടുത്തുരുത്തിയില്‍ ആയിരിക്കും ഇവരുടെ ആദ്യ നമോ ചായക്കട എന്നാണ് വിവരം.












Click it and Unblock the Notifications