Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തില്‍ മോദി സര്‍ക്കാരിന് ജനപ്രീതിയുണ്ടോ? പിന്തുണയ്ക്കുന്നത് 28 ശതമാനം മാത്രമെന്ന് സര്‍വേ

മോദി സര്‍ക്കാര്‍ അടുത്ത വര്‍ഷം നിര്‍ണായകമായ തെരഞ്ഞെടുപ്പിനെ നേരിടുകയാണ്. മൂന്നാം തവണയും അധികാരത്തിലെത്തുകയാണ് ബിജെപി ലക്ഷ്യമിടുന്നത്. എന്നാല്‍ കേരളത്തില്‍ ഇവര്‍ക്ക് ജനപ്രീതിയുണ്ടോ? മോദി സര്‍ക്കാരിന്റെ പ്രകടനത്തില്‍ തൃപ്തിയുള്ളവര്‍ കേരളത്തില്‍ വെറും 28 ശതമാനമാണ് ഉള്ളതെന്ന് സര്‍വേ ഫലം. മനോരമ ന്യൂസ്-വിഎംആര്‍ സര്‍വേയിലാണ് മോദി സര്‍ക്കാരിന്റെ ജനപ്രീതിയെ കുറിച്ച് പറയുന്നത്.

മോദി സര്‍ക്കാരിന്റെ പെര്‍ഫോമന്‍സ് 43 ശതമാനം പേരും തൃപ്തരല്ല. ശരാശരി മാര്‍ക്ക് നല്‍കിയത് 30.24 ശതമാനം പേരാണ്. ഏറ്റവും മികച്ചതെന്ന് പറഞ്ഞത് 9.98 ശതമാനം പേര്‍ മാത്രമാണ്. 17.17 ശതമാനം നല്ലതെന്നും അഭിപ്രായപ്പെട്ടു. മോശമായി കരുതുന്നവര്‍ 28.07 ശതമാനവും, വളരെ മോശമായി കാണുന്നത് 14.54 ശതമാനവുമാണ്.

narendra-modi-popularity

അതേസമയം കേന്ദ്ര സര്‍ക്കാരിന് ഏറ്റവും കൂടുതല്‍ പിന്തുണ ലഭിച്ചത് പാലക്കാട് നിന്നാണ്. ഇവിടെ 23.46 ശതമാനം പേര്‍ കേന്ദ്ര സര്‍ക്കാര്‍ ഏറ്റവും മികച്ചതെന്നാണ് അഭിപ്രായപ്പെട്ടത്. മാവേലിക്കര(33.81. പത്തനംതിട്ട(33.51) തിരുവനന്തപുരം(30.57) എന്നീ മണ്ഡലങ്ങളിലുള്ള മുപ്പത് ശതമാനത്തില്‍ അധികം പേര്‍ മോദി സര്‍ക്കാര്‍ ഏറ്റവും മികച്ചതെന്ന് രേഖപ്പെടുത്തി.

പൊന്നാനി, തൃശൂര്‍, എറണാകുളം മണ്ഡലങ്ങളിലും ഇരുപത് ശതമാനത്തില്‍ അധികം കേന്ദ്രത്തിന്റെ പ്രകടനം നല്ലതെന്ന് അഭിപ്രായപ്പെട്ടു. കേന്ദ്ര സര്‍ക്കാര്‍ ഏറ്റവും മോശമെന്ന് കരുതുന്ന മണ്ഡലങ്ങളുടെ പട്ടികയില്‍ വയനാട്, ചാലക്കുടി, വടകര, ആലത്തൂര്‍ എന്നിവരാണ് മുന്നില്‍. കോഴിക്കോടാണ് കേന്ദ്ര സര്‍ക്കാരിന്റെ പ്രകടനത്തില്‍ ഏറ്റവും തൃപ്തിയില്ലാത്തവര്‍ ഉള്ളത്. 55.64 ശതമാനം പേര്‍ കേന്ദ്ര സര്‍ക്കാര്‍ പ്രകടനം മോശമെന്ന് അഭിപ്രായപ്പെട്ടത്.

അതേസമയം പ്രതിപക്ഷ സഖ്യത്തിന് കേരളത്തില്‍ വലിയ പിന്തുണയുണ്ടെന്ന് സര്‍വേയില്‍ പറയുന്നു. സര്‍വേയില്‍ പങ്കെടുത്ത പകുതിയില്‍ അധികം പേരും പ്രതിപക്ഷത്തിന്റെ പ്രകടനം മികച്ചതാണെന്ന് അഭിപ്രായപ്പെട്ടു. 21.01 ശതമാനം പേര്‍ പ്രതിപക്ഷത്തിന്റെ പ്രകടനം വളരെ മികച്ചതെന്നാണ് അഭിപ്രായപ്പെട്ടത്. മികച്ചതെന്ന് 33.95 പേരും വ്യക്തമാക്കി. മൊത്തം 54.96 ശതമാനം പ്രതിപക്ഷ പ്രവര്‍ത്തനത്തില്‍ സംതൃപ്തരാണ്.

പ്രതിപക്ഷം വളരെ മോശമാണെന്ന് ചിന്തിക്കുന്നവര്‍ കേരളത്തില്‍ നാമമാത്രമാണ്. സര്‍വേയില്‍ പങ്കെടുത്ത 4.04 ശതമാനം പേര്‍ മാത്രമാണ് പ്രതിപക്ഷം മോശമാണെന്ന് അഭിപ്രായപ്പെട്ടത്. മൊത്തത്തില്‍ മോശമെന്ന് പറഞ്ഞത് 15.79 ശതമാനവും, ശരാശരിയെന്ന് പറഞ്ഞത് 25.21 ശതമാനവുമാണ്.

പ്രതിപക്ഷത്തിന് ഏറ്റവും ജനപ്രീതിയുള്ള മണ്ഡലം ചാലക്കുടിയാണ് 50.07 ശതമാനം പേര്‍ ഏറ്റവും മികച്ചതെന്ന് അഭിപ്രായപ്പെട്ടു. ആലത്തൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, വടകര മണ്ഡലങ്ങളും പ്രതിപക്ഷത്തിന് ജനപ്രീതി ഉള്ളവയാണ്. പ്രതിപക്ഷം തീരെ മോശം എന്ന് പറയുന്നത് ഇടുക്കി മണ്ഡലത്തിലുള്ളവരാണ്. ഇവിടെ 12.03 ശതമാനം പേര്‍ തീരെ മോശമെന്നും, പത്തനംതിട്ട ജില്ലയില്‍ 30.17 ശതമാനം മോശമെന്നും അഭിപ്രായപ്പെട്ടു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+