കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒടുവില്‍ മൗനം വെടിഞ്ഞ് മോഹന്‍ലാല്‍; അമ്മ എക്കാലത്തും അക്രമിക്കപ്പെട്ട സഹോദരിക്കൊപ്പമെന്ന് നടന്‍

  • By Desk
Google Oneindia Malayalam News

കൊച്ചി: നടിഅക്രമിക്കപ്പെട്ട കേസിലെ പ്രതി ദിലീപിനെ അമ്മയിലേക്ക് തിരിച്ചെടുക്കാനുള്ള തീരുമാനത്തിനെതിരെ സംഘടനക്കെതിരെ വ്യാപകമായ വിമര്‍ശനമായിരുന്നു ഉയര്‍ന്നിരുന്നത്. സംഭവത്തില്‍ പ്രതിഷേധിച്ച് നാല് നടിമാര്‍ രാജിവെച്ചതോടെ പ്രശ്‌നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാക്കി രാജി വെച്ച നടിമാര്‍ പിന്തുണയുമായി സിനിമക്കകത്തും പുറത്തും നിന്നുള്ളവര്‍ രംഗത്ത് വന്നതോടെ അമ്മ പൊതുസമൂഹത്തിന് മുന്നില്‍ ഒറ്റപ്പെട്ടു.

വ്യാപകമായ വിമര്‍ശനങ്ങള്‍ ഉയരുമ്പോഴും അമ്മ ഭാരവാഹികള്‍ മൗനത്തിലായിരുന്നു. ദിലീപ് അമ്മയിലേക്ക് ഇല്ലെന്ന് വ്യക്തമാക്കി കത്ത് എഴുതിയെങ്കിലും പ്രശ്‌നങ്ങള്‍ക്ക് അയവ് വന്നില്ല. ഒടുവില്‍ നടിമാരുടെ രാജി ഉള്‍പ്പടേയുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ അമ്മ തീരുമാനിച്ചതായി നേരത്തെ റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. ഇപ്പോള്‍ അമ്മയുടെ പ്രസിഡന്റായ മോഹന്‌ലാല്‍ വിവാദത്തില്‍ വിശദീകരണവുമായി രംഗത്ത് വന്നിരിക്കുകയാണ്.

കൂടിയാലോചന

കൂടിയാലോചന

ദിലീപിനെ തിരിച്ചെടുക്കാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ച് അമ്മയില്‍ നിന്ന് നാല് നടിമാര്‍ രാജിവെച്ച സംഭവത്തില്‍ സംഘടനയില്‍ തിരക്കിട്ട കൂടിയാലോചനകളാണ് ഇപ്പോള്‍ നടക്കുന്നത്. നടിമാരുടെ രാജി സ്വീകരിക്കേണ്ട എന്ന നിലപാടാണ് സംഘടനയുടെ എക്സിക്യൂട്ടീവിലെ ഭൂരിപക്ഷം അംഗങ്ങളുടേയും തീരുമാനം

കേള്‍ക്കണം

കേള്‍ക്കണം

നടിമാരുടെ രാജി സ്വീകരിച്ചാല്‍ അത് ഇപ്പോഴുള്ളതിനേക്കാള്‍ കുടതല്‍ പ്രശ്നങ്ങളിലേക്ക് കൊണ്ടെത്തിക്കുമെന്നാണ് താരസംഘടനാ ഭാരവാഹികളുടെ വിലയിരുത്തല്‍. രാജിവെച്ച നടിമാര്‍ക്ക് പറയാനുള്ളത് മുഴുവന്‍ കേള്‍ക്കണമെന്നും എക്സിക്യൂട്ടിവിലെ ഭൂരിപക്ഷം അംഗങ്ങളും അഭിപ്രായപ്പെടുന്നു.

പുതിയ പ്രസിഡന്റ്

പുതിയ പ്രസിഡന്റ്

നടിമാരുടെ രാജിക്കാര്യത്തില്‍ തീരുമാനം എടുക്കാന്‍ അമ്മ എക്സിക്യൂട്ടിവ് അംഗങ്ങള്‍ കോണ്‍ഫറന്‍സ് കോളിലൂടെ ആശയംവിനിമയം നടത്തി എന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ട് ഇതിന്റെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഓപചാരിക യോഗം വിളിച്ചു ചേര്‍ക്കാന്‍ തിരുമാനമായത്. വിദേശത്ത് ഷൂട്ടിങ്ങിന് പോയ അമ്മയുടെ പുതിയ പ്രസിഡന്റ് മോഹന്‍ലാല്‍ തിരിച്ചെത്തിയ ഉടന്‍ യോഗം ചേരാനായിരുന്നു തീരുമാനം.

പ്രതികരണം

പ്രതികരണം

അതിനിടേയാണ് കേസില്‍ വിദേശത്ത് നിന്ന് മോഹന്‍ലാലിന്റെ പ്രതികരണം വരുന്നത്. ഇപ്പോള്‍ ഉയര്‍ന്നു വന്ന എതിര്‍പ്പുകള്‍ പരിശോധിക്കാന്‍ തയ്യാറാണെന്ന് മോഹന്‍ലാല്‍ വാര്‍ത്താ കുറിപ്പിലൂടെ പറയുന്നു. ദിലീപിനെതിരായ നടപടി മരവിപ്പിക്കാനുള്ള തിരുമാനം ഏകകണ്ഠമായിരുന്നെന്നും മോഹന്‍ലാല്‍ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

മുദ്രകുത്തുന്നത്

മുദ്രകുത്തുന്നത്

സംഘടനയ്ക്ക് നിക്ഷിപ്ത താല്‍പര്യമില്ല. സംഘടനയെ ഒറ്റയടിക്ക് മാഫിയ എന്നും സ്ത്രീവിരുദ്ധ സംഘമെന്നും മുദ്രകുത്തുന്നത് മനുഷ്യത്വരഹിതമാണെന്നും മോഹന്‍ലാല്‍ പറയുന്നു. ലണ്ടനില്‍ നിന്നാണ് മോഹന്‍ലാല്‍ വാര്‍ത്താക്കുറിപ്പ് പുറത്തിറക്കിയത്.

വാക്കിന്റെ പൊരുള്‍

വാക്കിന്റെ പൊരുള്‍

അമ്മ എന്ന വാക്കിന്റെ പൊരുള്‍ അറിഞ്ഞു കൊണ്ടാണ് ഇക്കാലമത്രയും സംഘടന നിലനിന്നത്. എന്തെങ്കിലും നിക്ഷിപ്ത താല്‍പര്യങ്ങളോ നിലപാടോ ഈ വിഷയത്തില്‍ അമ്മ നേതൃത്വത്തിനില്ല. അതിക്രമത്തിനെതിരായ സഹോദരിക്കൊപ്പം തന്നെയാണ് അമ്മ സംഘടനക്ക് ഉള്ളതെന്നും മോഹന്‍ലാല്‍ വ്യക്തമാക്കി.

പത്മപ്രിയയും പാര്‍വ്വതിയും

പത്മപ്രിയയും പാര്‍വ്വതിയും

അതേ സമയം അമ്മക്കെതിരെ നടിമാരുടെ ഭാഗത്ത് നിന്ന് ഇന്നും വിമര്‍ശനം ഉണ്ടായി. ഇന്ത്യന്‍ എക്സ്പ്രസ് മലയാളത്തിലെഴുതിയ ലേഖനത്തിലാണ് നടിമാരായ പത്മപ്രിയയും പാര്‍വ്വതിയും അമ്മയ്ക്ക് എതിരെ തുറന്നടിച്ചിരിക്കുന്നത്. ഇരുവരും വിമന്‍ ഇന്‍ സിനിമ കലക്ടീവിലും അമ്മയിലും അംഗങ്ങളാണ്. അമ്മയുടെ നേതൃത്വത്തിലേക്കുള്ള തെരഞ്ഞെടുപ്പ് സുതാര്യമല്ലെന്ന് വെളിപ്പെടുത്തലാണ് നടിമാര്‍ നടത്തിയിരിക്കുന്നത്.

ബൈലോയില്‍

ബൈലോയില്‍

സ്ഥാനാര്‍ത്ഥികളുടെ എണ്ണത്തിന് അനുസരിച്ച് ജനറല്‍ ബോഡി യോഗത്തില്‍ ശബ്ദ വോട്ടിലൂടെയോ അല്ലെങ്കില്‍ തെരഞ്ഞെടുപ്പിലൂടെയോ ഭാരവാഹികളെ തെരഞ്ഞെടുക്കും എന്നാണ് അമ്മയുടെ ബൈലോയില്‍ പറഞ്ഞിരിക്കുന്നതെന്ന് നടിമാര്‍ ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍ ഇത്തവണത്തെ ഭാരവാഹി തെരഞ്ഞെടുപ്പില്‍ അതല്ല നടന്നതെന്നും നടിമാര്‍ വെളിപ്പെടുത്തിയിരുന്നു.

നോമിനികള്‍

നോമിനികള്‍

ഇപ്പോഴുള്ള ഭാരവാഹികളെ മുന്‍കൂട്ടി തെരഞ്ഞെടുത്തതാണ്. അവര്‍ ആരുടെയൊക്കെയോ നോമിനികളാണ്. എന്ത് അടിസ്ഥാനത്തിലാണ് ആ തെരഞ്ഞെടുപ്പ് നടന്നത് എന്ന് ഇപ്പോഴും അറിയില്ല. പാര്‍വ്വതിയടക്കമുള്ളവര്‍ അമ്മ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ മത്സരത്തില്‍ നിന്നും പിന്തിരിപ്പിക്കപ്പെട്ടെന്നും നടിമാര്‍ കുറ്റപ്പെടുത്തി.

പിന്തിരിപ്പിച്ചത്

പിന്തിരിപ്പിച്ചത്

തെരഞ്ഞെടുപ്പ് സമയത്ത് ഇന്ത്യയ്ക്ക് പുറത്ത് യാത്രയില്‍ ആയിരിക്കും എന്ന് പറഞ്ഞാണ് നോമിനേഷന് വേണ്ടി അപേക്ഷിക്കുന്നതില്‍ നിന്നും പാര്‍വ്വതിയെ പിന്തിരിപ്പിച്ചത്. അതേസമയം നോമിനേഷന് വേണ്ടി അപേക്ഷ നല്‍കിയ മറ്റ് രണ്ട് അംഗങ്ങള്‍ അമ്മ അംഗങ്ങള്‍ക്ക് ഇമെയില്‍ അയച്ചെന്നും നടിമാര്‍ അഭിപ്രായപ്പെട്ടു.

English summary
mohalnal statement on amma dileep controversy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X