ജഗദീഷിന്‍റെ പ്രചാരണത്തിനിറങ്ങാത്തതിന്‍റെ കാരണം, നായര്‍ലോബിയെ കുറിച്ച്... മോഹന്‍ലാലിന്റെ പ്രതികരണം
കൊച്ചി: കഴിഞ്ഞ നിയമസങ തിരഞ്ഞെടുപ്പ് മലയാള സിനിമയിലും വലിയ ധ്രുവീകരണം സൃഷ്ടിച്ചിരുന്നു. പത്തനാപുരത്ത് കെബി ഗണേഷ് കുമാറും ജഗദീഷും ഭീമന്‍ രഘുവും മത്സരിച്ചതായിരുന്നു അതിന് കാരണം. ഗണേഷിന്റെ പ്രചാരണത്തിന് സൂപ്പര്‍ താരം മോഹന്‍ലാല്‍ എത്തിയത് വലിയ വിവാദമായിരുന്നു.
എന്തുകൊണ്ടാണ് ജഗദീഷിന്റെ പ്രചാരണ പരിപാടിയ്ക്ക് പോകാതിരുന്നത് എന്ന കാര്യം മോഹന്‍ലാല്‍ ഇത്രനാളും പറഞ്ഞിരുന്നില്ല. ഇപ്പോഴിതാ അദ്ദേഹം അത് തുറന്ന് പറഞ്ഞിരിക്കുന്നു.
മമോരമ ന്യൂസിന്റെ നേരെ ചൊവ്വേ എന്ന പരിപാടിയിലാണ് ലാല്‍ അക്കാര്യം വ്യക്തമാക്കിയത്. സിനിമയിലെ തിരുവനന്തപുരം നായര്‍ ലോബിയെ കുറിച്ചും അദ്ദഹം നിലപാട് വ്യക്തമാക്കി.

ജഗദീഷും ഗണേഷും
പത്തനാപുരത്ത് മൂന്ന് സിനിമാ താരങ്ങളാണ് നേര്‍ക്കുനേര്‍ പോരാടിയത്. കെബി ഗണേഷ് കുമാറും ജഗദീഷും ഭീമന്‍ രഘുവും. അതില്‍ ഗണേഷ് കുമാറിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മാത്രം മോഹന്‍ലാല്‍ പങ്കെടുത്തു.

വിളിച്ചില്ല
തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കാന്‍ ജഗദീഷ് തന്നെ വിളിച്ചിരുന്നില്ല എന്നാണ് മോഹന്‍ലാല്‍ പറയുന്നത്. അതുകൊണ്ട് പോയില്ല. ഗണേഷ് കുമാര്‍ വിളിച്ചു, പോവുകയും ചെയ്തു.

അനിയനല്ല
ജഗദീഷ് തന്റെ അനിയനല്ലെന്നാണ് മോഹന്‍ലാല്‍ പറയുന്നത്. തന്റെ ജ്യേഷ്ഠനൊപ്പം പഠിച്ച ആളാണ് ജഗദീഷെന്നും മോഹന്‍ലാല്‍ വ്യക്തമാക്കി.

കക്ഷി രാഷ്ട്രീയമില്ല
താന്‍ ഒരു കക്ഷി രാഷ്ട്രീയത്തിന്റേയും ഭാഗമല്ല. ഗണേഷ് കുമാറിന്റെ പ്രചാരണത്തിന് പോയാല്‍ ജഗദീഷിന്റെ പ്രചാരണത്തിനും പോകണം എന്ന് ഒരു നിര്‍ബന്ധവും ഇല്ല. അത് തന്റെ ഇഷ്ടമാണെന്നും ലാല്‍ വ്യക്തമാക്കി.

നായര്‍ ലോബി
മലയാള സിനിമയെ നിയന്ത്രിക്കുന്നത് തിരുവനന്തപുരത്തെ നായര്‍ ലോബിയാണ് എന്നൊരു ആക്ഷേപം പലരും ഉയര്‍ത്തിയിട്ടുണ്ട്. മോഹന്‍ലാലും പ്രിയദര്‍ശനും ഒക്കെ ഉള്‍പ്പെടുന്നതാണ് ആ ലോബി എന്നാണ് ആക്ഷേപം.

ലോബിയില്ല
തിരുവനന്തപുരത്തെ നായര്‍ ലോബി എന്നത് വെറും ആരോപണം മാത്രമാണെന്നാണ് മോഹന്‍ലാല്‍ പറയുന്നത്. അങ്ങനെയൊരു ലോബിയില്ലെന്നും മോഹന്‍ലല്‍ പറയുന്നു.
ലാലും പ്രിയനും
പ്രിയദര്‍ശനും മോഹന്‍ലാലും ഒരുമിച്ച് പങ്കെടുത്ത പരിപാടിയായിരുന്നു മനോരമയുടെ 'നേരെ ചൊവ്വേ'.












Click it and Unblock the Notifications