കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'സാധാരണക്കാരനാണെങ്കില്‍ ഇപ്പോള്‍ ജയിലില്‍ ആയേനെ'; മോഹന്‍ലാല്‍ കേസില്‍ ഹൈക്കോടതി

Google Oneindia Malayalam News

കൊച്ചി: മോഹന്‍ലാലിന് എതിരായ ആനക്കൊമ്പ് കേസില്‍ താരം നിയമലംഘനം നടത്തിയിട്ടില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ചരിഞ്ഞ നാട്ടാനയുടെ കൊമ്പാണ് അദ്ദേഹത്തിന്റെ കൈവശം ഉണ്ടായിരുന്നതെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. എന്നാല്‍ സാധാരണക്കാരന്‍ ആണെങ്കില്‍ സര്‍ക്കാര്‍ ഇത്തരം ഇളവ് നല്‍കുമോ എന്നും കോടതി ചോദിച്ചു.

1

ആ പത്രപ്പരസ്യമായിരുന്നു എല്ലാത്തിന്റെയും തുടക്കം, ചര്‍മ്മത്തിന്റെ നിറം നീലയായി..കാരണം!!!ആ പത്രപ്പരസ്യമായിരുന്നു എല്ലാത്തിന്റെയും തുടക്കം, ചര്‍മ്മത്തിന്റെ നിറം നീലയായി..കാരണം!!!

കേസില്‍ പ്രതിയായ ശേഷമാണ് ആനക്കൊമ്പിന് ഉടമസ്ഥാവകാശം നല്‍കിയതെന്നും കോടതി പറഞ്ഞു. നിയമം എല്ലാവര്‍ക്കും ഒരുപോലെ ബാധകമാണെന്ന് പറഞ്ഞ കോടതി സാധാരണക്കാരന്‍ ആണെങ്കില്‍ ഇപ്പോള്‍ ജയിലില്‍ കിടന്നേനെയെന്നും വ്യക്തമാക്കി. അതേസമയം, തന്റെ കൈവശമുണ്ടായിരുന്നത് ചരിഞ്ഞ നാട്ടാനയുടെ കൊമ്പാണെന്നും മോഹന്‍ലാല്‍ കോടതിയില്‍ വാദിച്ചു.

2

ഇത് വൈല്‍ഡ് ലൈഫ് ആക്ടിന്റെ പരിധിയില്‍ വരില്ലെന്നാണ് താരം കോടതിയെ അറിയിച്ചത്. ആനക്കൊമ്പ് കേസ് പിന്‍വലിക്കാനുള്ള ഹര്‍ജി തള്ളിയത് ചോദ്യം ചെയ്താണ് മോഹന്‍ലാല്‍ കോടതിയെ സമീപിച്ചത്. 2012ല്‍ ആയിരുന്നു മോഹന്‍ലാലിന്റെ വീട്ടില്‍ നിന്ന് ആനക്കൊമ്പ് പിടികൂടിയത്.

3

4 ആനക്കൊമ്പുകളാണ് പിടികൂടിയത്. ആദായ നികുതി വകുപ്പ് മോഹന്‍ലാലിന്റെ വീട്ടില്‍ നിന്ന് പിടികൂടുകയായിരുന്നു. മോഹന്‍ലാലിന് ആനക്കൊമ്പ് കൈമാറിയ കൃഷ്ണകുമാറും മജിസ്‌ട്രേറ്റ് കോടതി ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.

4

 അവർ വാങ്ങിത്തന്ന സ്വർണവുമിട്ട് ഇങ്ങനെ ഇളിച്ചു നിന്ന് മണവാട്ടി വേഷം കെട്ടാൻ നാണമില്ലേ'; സരയു അവർ വാങ്ങിത്തന്ന സ്വർണവുമിട്ട് ഇങ്ങനെ ഇളിച്ചു നിന്ന് മണവാട്ടി വേഷം കെട്ടാൻ നാണമില്ലേ'; സരയു

ആനക്കൊമ്പുകള്‍ കൈവശം വച്ചതിനെതിരായ കേസ് റദ്ദാക്കണമെന്ന സര്‍ക്കാവ ആവശ്യം നേരത്തെ പെരുമ്പാവൂര്‍ കോടതി തള്ളിയിരുന്നു. ഇതോടെയാണ് ഉത്തരവിനെതിരായി സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്. കേസില്‍ മോഹന്‍ലാല്‍ തുടര്‍ നടപടികള്‍ നേരിടണമെന്ന് വ്യക്തമാക്കിക്കൊണ്ടായിരുന്നു സര്‍ക്കാര്‍ ഹര്‍ജി തള്ളിയത്. ഈ കേസ് ഇനി തുടരുന്നതില്‍ കാര്യമില്ല. അതിനാല്‍ കേസ് പിന്‍വലിക്കാന്‍ അനുവദിക്കണം എന്നായിരുന്നു സര്‍ക്കാര്‍ ആവശ്യം.

5

ആ സന്തോഷ വാർത്തയുമായി ബ്ലസ്ലി; 'നിങ്ങള്‍ തീവ്രമായി ആഗ്രഹിച്ചാൽ ലോകം മുഴുവന്‍ കൂടെ നില്‍ക്കും'ആ സന്തോഷ വാർത്തയുമായി ബ്ലസ്ലി; 'നിങ്ങള്‍ തീവ്രമായി ആഗ്രഹിച്ചാൽ ലോകം മുഴുവന്‍ കൂടെ നില്‍ക്കും'

തനിക്കെതിരെയുള്ള കേസില്‍ തെളിവ് ഇല്ലാത്തതിനാലാണ് സര്‍ക്കാര്‍ കേസ് പിന്‍വലിക്കാന്‍ അപേക്ഷ നല്‍കിയത്. എന്നാല്‍ കോടതി അത് പരിശോധിച്ചില്ലെന്നും താരം അവകാശപ്പെട്ടിരുന്നു. അതേസമയം, വന്യ ജീവി സംരക്ഷണ നിയമപ്രകാരം എടുത്ത കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മോഹന്‍ലാല്‍ 2016 ജനുവരിയിലും 2019 സെപ്തംബറിലും സര്‍ക്കാരിന് അപേക്ഷ നല്‍കിയിരുന്നു.

English summary
Mohanlal Ivory Case: Government says Mohanlal did not violate the law
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X