കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോഹൻലാലിനെതിരായ ആനക്കൊമ്പ് കേസ്: മുന്നോട്ടു പോകും; സർക്കാർ ഹർജി കോടതി തള്ളി

  • By Desk
Google Oneindia Malayalam News

കൊച്ചി: നടൻ മോഹൻലാലിന് എതിരായ ആനക്കൊമ്പ് കേസ് പിൻവലിക്കാനുള്ള സർക്കാർ ഹർജി തള്ളി. പെരുമ്പാവൂർ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ഹർജി തള്ളിയത്. കേസിൽ മോഹൻലാൽ തുടർ നടപടികൾ നേരിടണമെന്നും കേസുമായി മുന്നോട്ടു പോകാമെന്നും കോടതി വ്യക്തമാക്കി.

അതേസമയം, സമാനമായ കേസിൽ സർക്കാർ തീരുമാനത്തിന് എതിരായ ഹർജികൾ കോടതി തള്ളിയിരുന്നു. കേസ് പരിഗണിച്ച പെരുമ്പാവൂർ ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ഏപ്രിൽ 6- ന് ഹർജികൾ തള്ളിയത്.

ഈ കേസ് ഇനി തുടരുന്നതിൽ കാര്യമില്ല. പിൻവലിക്കാൻ അനുവദിക്കണം എന്നിങ്ങനെയുള്ള ആവശ്യങ്ങളാണ് സർക്കാർ ഹർജിയിൽ ആവശ്യപ്പെട്ടിരുന്നത്. ഏലൂര്‍ സ്വദേശി ആയ എ എ പൗലോസും വനംവകുപ്പ് മുന്‍ ഉദ്യോഗസ്ഥനും റാന്നി സ്വദേശിയും ആയ ജയിംസ് മാത്യുവും കോടതിയൽ സമര്‍പ്പിച്ച ഹർജികൾ ആണ് കോടതി തളളിയത്.

1

ഹർജിക്കാർക്ക് ഇത്തരം ആവശ്യവുമായി കോടതിയെ സമീപിക്കാൻ അവകാശമില്ല. പൊതു പണം ഉൾപ്പെട്ട കേസല്ല. അതിനാൽ തന്നെ ഹർജിക്കാർക്ക് ഇടപെടാൻ സാധിക്കില്ല എന്നും സർക്കാർ കോടിയിൽ വ്യക്തമാക്കിയിരുന്നു. കോടതി നടപടികളുടെ ദുരുപയോഗമാണ് ഈ ഹര്‍ജികളില്‍ നടപടി തുടരുന്നത് എന്നും സർക്കാർ കോടതിയെ അറിയിച്ചു. സർക്കാരിന്റെ ഈ വാദം അംഗീകരിച്ച് ആയിരുന്നു കോടതി ഹര്‍ജികള്‍ തള്ളാൻ തീരുമാനം എടുത്തത്.

'കുരുപൊട്ടട്ടെ': എല്ലാതരം അറയ്ക്കുന്ന വിളികള്‍ക്കുള്ള മറുപടിയാണ് റിയാസ് നല്‍കിയിരിക്കുന്നത്-കുറിപ്പ്'കുരുപൊട്ടട്ടെ': എല്ലാതരം അറയ്ക്കുന്ന വിളികള്‍ക്കുള്ള മറുപടിയാണ് റിയാസ് നല്‍കിയിരിക്കുന്നത്-കുറിപ്പ്

2

എന്നാൽ, നടന്‍ മോഹന്‍ലാലിന് അനധികൃത ആനക്കൊമ്പുകള്‍ കൈവശം വെയ്ക്കാന്‍ അനുമതി നൽകിയ ഹർജികൾ പിന്നീട് പരിഗണിക്കുന്നതിനായി ഹൈക്കോടതി മാറ്റിയിരുന്നു. എന്നാൽ, പിടിച്ച് എടുത്ത ആനക്കൊമ്പുകള്‍ അനധികൃതം ആണെന്ന് കണ്ടെത്തിയിരുന്നു. തുടർന്ന് മുന്‍കാല പ്രാബല്യത്തോടെ ഉടമസ്ഥതാ സര്‍ട്ടിഫിക്കറ്റിന് മുഖ്യ വന പാലകൻ ഉത്തരവ് നല്‍കി. ഈ ഉത്തരവ് റദ്ദാക്കണം എന്ന് ആവിശ്യപ്പെട്ടുളള ഹർജികളാണ് ആണ് ഹൈക്കോടതിയിൽ ഉണ്ടായിരുന്നത്.

3

മോഹന്‍ലാല്‍ ഒന്നാം പ്രതിയായ കേസ് ആണിത്. എന്നാൽ, പെരുമ്പാവൂര്‍ മജിസ്‌ട്രേറ്റ് കോടതിയിലുള്ള കേസില്‍ തീരുമാനം ഉണ്ടായ ശേഷം ഹര്‍ജി പരിഗണിക്കാം എന്ന് ഹൈക്കോടതി നിലപാട് വ്യക്തമാക്കിയിരുന്നത്. കൊച്ചിയിലെ വീട്ടിൽ നിന്നും ആണ് ആനക്കൊമ്പ് പിടിച്ച് എടുത്തത്. ഇൻകം ടാക്സിന്റെ നേതൃത്വത്തിൽ ആയിരുന്നു മോഹൻ ലാലിന്റെ വീട്ടിൽ പരിശോധന നടന്നത്. ഈ പരിശോധനയിൽ കണ്ടെത്തിയ ആനക്കൊമ്പ് തുടർന്ന് വനം വകുപ്പിന് കൈമാറി കേസ് എടുക്കുകയായിരുന്നു.

5

2012 - ലാണ് സംഭവം നടന്നിരുന്നത്. പിടിച്ച് എടുത്ത ആനക്കൊമ്പുകൾ കെ കൃഷ്ണകുമാർ എന്ന വ്യക്തിയിൽ നിന്നും പണം കൊടുത്ത് വാങ്ങിയതാണ് എന്നതായിരുന്നു നടൻ മോഹൻ ലാലിന്റെ വാദം. ഇത് സംബന്ധിച്ച കേസ് റദ്ദാക്കിയതിന് ശേഷം നിയമം പരിഷ്കരിച്ച് മോഹൻലാലിന് ആനക്കൊമ്പുകൾ കൈവശം വയ്ക്കാൻ യു ഡി എഫ് സർക്കാറിന്റെ ഭരണ കാലത്ത് അനുമതി നൽകി.

സ്റ്റൈൽ ലുക്കിൽ നടി മീരാ നന്ദൻ; ചിരിയാണ് മെയിൻ; വൈറലായി മാറിയ ചിത്രങ്ങൾ കാണാം

7

ഇതിന് പിന്നാലെ കേസ് പിൻവലിക്കാൻ എതിർപ്പില്ല എന്ന് കാണിച്ച് എൽ ഡി എഫ് സർക്കാരും രംഗത്ത് എത്തി. എൽ ഡി എഫ് സർക്കാരിന്റെ തീരുമാനം കോടതിയെ അറിയിക്കുകയായിരുന്നു. അതേസമയം, കേസിൽ വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് എതിരെ നടൻ മോഹൻലാൽ ഇതിന് മുൻപ് പ്രതികരിച്ച് രംഗത്തെത്തിയിരുന്നു. വനം വകുപ്പിലെ ചില ഉദ്യോഗസ്ഥർ തനിക്ക് എതിരെ ഗൂഡാലോചന നടത്തി എന്ന് ആരോപിച്ചായിരുന്നു മോഹൻലാൽ രംഗത്തെത്തിയത്. ഈ കേസ് കെട്ടിച്ചമച്ചതാണ്. കോടനാട് വനം റേഞ്ച് ഓഫീസർ ഉൾപ്പെടെയുള്ളവർക്ക് എതിരെ അന്വേഷണം വേണം എന്നും മോഹൻലാൽ ആവശ്യപ്പെട്ടിരുന്നു. 2019 നവംബറിലായിരുന്നു മോഹൻലാലിന്റെ ഈ നീക്കം. വനം വകുപ്പ് മന്ത്രി കെ രാജു ആയിരുന്നു പരാതി നൽകിയിരുന്നു.

English summary
mohanlal ivory case: Perumbavoor first class magistrate court rejected the government's plea
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X