മോഹന്‍ലാല്‍ വെറും കസ്റ്റമര്‍ മാത്രം, മറ്റ് ബന്ധങ്ങളില്ല:സരിത
തിരുവനന്തപുരം: മോഹന്‍ലാല്‍ തന്നെ ശാരീരികമായി ഉപയോഗിച്ചു എന്ന പ്രചാരണം ശരിയല്ലെന്ന് സരിത എസ് നായര്‍. മോഹന്‍ലാല്‍ ടീം സോളാറിന്റെ ഒരു കസ്റ്റമര്‍ മാത്രമായിരുന്നു എന്നാണ് സരിത ഇപ്പോള്‍ പറയുന്നത്.
മോഹന്‍ലാലിന്റെ കൊച്ചിയിലെ വീട്ടില്‍ സോളാര്‍ പാനല്‍ സ്ഥാപിക്കുന്നതിനാണ് അദ്ദേഹത്തെ ബന്ധപ്പെട്ടത്. ആറ് തവണ ഫോണിലൂടേയും ബന്ധപ്പെട്ടിട്ടുണ്ടെന്ന് സരിത പറയുന്നു.

പല തവണ വിളിച്ചതിനാല്‍ തന്റെ ഫോണ്‍കോളുകളുടെ ലിസ്റ്റില്‍ മോഹന്‍ലാലിന്റെ നമ്പര്‍ കൂടി പെടുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തപ്പോള്‍ അത് സംബന്ധിച്ച കാര്യങ്ങളാണ് കത്തില്‍ രേഖപ്പെടുത്തിയിരുന്നത്.
ഒരു മാധ്യമത്തില്‍ വന്ന വാര്‍ത്തയെ സംബന്ധിച്ചായിരുന്നു അന്വേഷണ ഉദ്യോഗസ്ഥരുടെ ചോദ്യം. അക്കാര്യം അതേപടി എഴുതുകയായിരുന്നു എന്നാണ് സരിതയുടെ വിശദീകരണം. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിനാണ് സരിത ഇത് സംബന്ധിച്ച വിശദീകരണം നല്‍കിയത്.
എന്നാല്‍ കഴിഞ്ഞ ദിവസം പുറത്ത് വന്ന കത്തിലെ കുറിപ്പില്‍ ഒരു ചോദ്യം ചെയ്യലിന്റെ രീതി പ്രകടമല്ല. സ്വയം എഴുതിയ ഒരു വിശദീകരണ കുറിപ്പാണെന്നാണ് ഒറ്റ നോട്ടത്തില്‍ തോന്നുക. വാര്‍ത്താ സമ്മേളനത്തിനിടെ മാധ്യമ പ്രവര്‍ത്തകര്‍ തന്റെ കത്ത് പകര്‍ത്തിയത് സംബന്ധിച്ച് സരിത കഴിഞ്ഞ ദിവസം തന്നെ വിശദീകരണം നല്‍കിയിരുന്നു.


Click it and Unblock the Notifications