'മോളി കണ്ണമാലി അഭിനയമാണ്, കാശുണ്ടാക്കാന്‍ നോക്കുന്നു': സത്യാവസ്ഥ ബാലയ്ക്ക് അറിയാമെന്നും ജോളി

അതീവ ഗുരുതരമായ അവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട നടി മോളി കണ്ണമാലി അത്ഭുകരമായ രീതിയിലായിരുന്നു ജീവിതത്തിലേക്ക് തിരിച്ച് വന്നത്. ആശുപത്രി വാസത്തിനും വീട്ടിലെ വിശ്രമത്തിനും ശേഷം പഴയ ജീവിതത്തിലേക്ക് പതിയെ തിരിച്ച് വരികയാണ് താരം. അതോടൊപ്പം തന്നെ തന്റെ ചികിത്സയുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദങ്ങളെക്കുറിച്ചും താരമിപ്പോള്‍ പ്രതികരിക്കുന്നു.
ഇത്തരത്തിലുള്ള പ്രചരണങ്ങളാണ് ഇപ്പോള്‍ തങ്ങളെ ഏറെ വേദനിപ്പിക്കുന്നതെന്നാണ് മോളി കണ്ണമാലിയും മകന്‍ ജോളിയും വ്യക്തമാക്കുന്നത്. ബിഹൈന്‍ഡ് വുഡ്സിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഇരുവരും.

മോളി കണ്ണമാലി ആശുപത്രിയില്‍
ആശുപത്രിയില്‍ പോവുന്നതിനിടയിലാണ് ബാലയെ കാണുന്നത്. അന്ന് മരുന്ന് മേടിക്കാനായി പതിനായിരം രൂപയുടെ ചെക്ക് തന്നു. പുര ജപ്തി ഭീഷണിയിലാണെന്ന കാര്യവും ഞാന്‍ ബാലയോട് പറഞ്ഞിരുന്നു. അത് അല്ലാതെ വേറെയൊന്നും പറഞ്ഞിട്ടില്ല. ഒരു ചതിയും വഞ്ചനയും ഇല്ല. പിന്നെ എങ്ങനെയാണ് ഏതെക്കൊയോ ചാനലുകാർ വേറെ എന്തെക്കോയോ കയറ്റിയതെന്ന് അറിയില്ലെന്നും മോളി കണ്ണമാലി പറുന്നു.

ബാല പത്ത് ലക്ഷം രൂപ തന്നുവെന്നായിരുന്നു പ്രചരണം. കടങ്ങളെല്ലാം അതുകൊണ്ട് തീരുമെന്നും പറയുന്നു. സഹായിച്ചില്ലെങ്കിലും ഉപദ്രവിക്കാതിരുന്നാല്‍ മതിയെന്നാണ് ഇവരോടൊക്കെ പറയുനുള്ളതെന്ന് മകന്‍ ജോളിയും വ്യക്തമാക്കുന്നു. ശരിയാണ് ഞങ്ങള്‍ രണ്ട് ആണ്‍മക്കളാണ്. എന്നാല്‍ ഇത്രയും വലിയ തുക പെട്ടെന്ന് എടുക്കാനുള്ള സാമ്പത്തികമൊന്നും ഞങ്ങള്‍ക്കില്ല. സാവകാശം കിട്ടിയാല്‍ ഞങ്ങള്‍ അടയ്ക്കുമായിരുന്നു. എന്നാല്‍ ആ സാവകാശം തന്നില്ലെന്നും മകന്‍ പറയുന്നു.

ഫോണ്‍ ചെയ്തടക്കം ഇത്തരം കാര്യങ്ങള്‍ പറയുന്നു.
ആശുപത്രിവാസം കൂടിയായപ്പോഴാണ് ആകെ ബുദ്ധിമുട്ടിലായത്. എന്നാല്‍ ഇതൊന്നും നോക്കാതെയാണ് നെഗറ്റീവ് കമന്റുകള്‍ വരുന്നത്. ഫോണ്‍ ചെയ്തടക്കം ഇത്തരം കാര്യങ്ങള്‍ പറയുന്നു. മനുഷ്യാവകാശ കമ്മീഷന്‍ എന്നൊക്കെ പറഞ്ഞ് ഒരു കോള്‍ വന്നിരുന്നു. എന്നാല്‍ അത് തട്ടിപ്പായിരുന്നു. നടന്ന കാര്യങ്ങളൊക്കെ അയാള്‍ റെക്കോർഡ് ചെയ്ത് പ്രചരിപ്പിച്ചിരുന്നു. ഇത്രയൊക്കെ ദ്രോഹിക്കുന്നത് എന്തിനാണ്.

ആശുപത്രിയില്‍ കുറേ പൈസ ചിലവായി. ദൈവ ദൂതനെപ്പോലെ ഫിറോസ് വന്നു. രണ്ടര ലക്ഷത്തോളം രൂപ തന്നു. എനിക്ക് വേണ്ടി പ്രാർത്ഥിച്ച നല്ലവരായ നാട്ടുകാരോട് നന്ദി പറയകുയാണ്. അഞ്ഞുറായാലും നുറായാലും അവർ തന്നെ തുക കൊണ്ടാണ് ഞാന്‍ ഇപ്പോള്‍ ജീവനന്‍ നിലനിർത്തുന്നത്. അഞ്ച് ലക്ഷം രൂപയുടെ ജപ്തിയാണ് ഉള്ളത്. പെട്ടെന്ന് തന്നെ ഒന്നര ലക്ഷത്തോളം രൂപ അടക്കണം. ഇനിയാരുടെ മുന്നിലും അത് ചോദിച്ച് നാണം കെടാനില്ലെന്ന് മോളി കണ്ണമാലിയും പറയുന്നു.

എന്നെ ഓപ്പോറേഷന് കൊണ്ടുപോവാമെന്നും
എന്നെ ഓപ്പോറേഷന് കൊണ്ടുപോവാമെന്നും അതിന്റെ ചിലവ് വഹിക്കാമെന്നും മമ്മൂക്ക നേരത്തെ പറഞ്ഞിരുന്നു. അന്നും ഇതുപോലെ ആരോഗ്യവാസ്ഥ ബുദ്ധിമുട്ടായിരുന്നുവെന്നും മോളി പറയുന്നു. പ്രശസ്തരായ ആളുകളായതുകൊണ്ട് തന്നെ നല്ല പൈസ കിട്ടുമെന്നാണ് ചിലരൊക്കെ പറയുന്നത്. സത്യാവസ്ഥ ആരും അറിയുന്നില്ല. മറ്റുള്ളവരുടെ കാര്യത്തില്‍ ഇടപെട്ട്, അമ്മ അഭിനയമാണ്, കരഞ്ഞ് കാശുണ്ടാക്കാന്‍ നടക്കുകയാണ് എന്നൊക്കെയാണ് പറയുന്നത്. എന്തായാലും ഞങ്ങള്‍ക്ക് എടുക്കാന്‍ പറ്റാത്ത തുക സഹായമായി കിട്ടി. മമ്മൂട്ടി 50000 രൂപ തന്നു. എന്നാല്‍ പതിനഞ്ച് ലക്ഷം രൂപ തന്നുവെന്നായിരുന്നു പ്രചരണമെന്നും ജോളി പറയുന്നു.

ബാല വളരെ സന്തോഷത്തോടെയാണ് സംസാരിച്ചത്. മുമ്പത്തെ കാര്യമൊക്കെ സംസാരിച്ചു. എന്നാല്‍ പുറത്ത് വേറെ രീതിയിലാണ് പ്രചരിക്കപ്പെട്ടത്. ധർമ്മം തന്നില്ലെങ്കിലും പട്ടിയെ അഴിച്ച് വിടുന്നത് എന്തിനാണ്. ബാല ആരോഗ്യാവസ്ഥയിലുണ്ടായിരുന്നെങ്കില്‍ ഇക്കാര്യത്തില്‍ മറുപടിയായി വരുമായിരുന്നു. തെറ്റായ വാർത്തകള്‍ പ്രചരിപ്പിച്ചിട്ട് എന്ത് കിട്ടാനാണ്. ഇവർക്കെതിരെ ഞാന്‍ കേസ് കൊടുക്കും. സഹായിച്ചില്ലെങ്കിലും ഉപദ്രവിക്കാതിരിക്കണമെന്നും മോളി കണ്ണമാലി കൂട്ടിച്ചേർക്കുന്നു.












Click it and Unblock the Notifications