പാലോട് കുരങ്ങുകളെ വിഷം കൊടുത്ത് കൊന്നു
തിരുവനന്തപുരം: വിഷം കലര്‍ത്തിയആഹാരം കൊടുത്ത് കാട്ടുകുരങ്ങുകളെ കൊന്നു. തിരുവനന്തപുരം ജില്ലയിലെ വനമേഖലയായ പാലോടാണ് സംഭവം. 15 കുരങ്ങുകളാണ് കൊല്ലപ്പെട്ടത്.
ആറ് മാസത്തിനും 10 വയസ്സിനും ഇടയില്‍ പ്രായമുള്ള കുരങ്ങുകളാണ് ചത്തത്. ഇവയുടെ മൃതദേഹങ്ങള്‍ പോസ്റ്റ് മോര്‍ട്ടത്തിനും വിശദമായ പരിശോധനകള്‍ക്കുമായി പാലോട് വെറ്ററിനറി ആന്‍ഡ് ബയോളജിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് മാറ്റി.

ജനുവരി 11 ശനിയാഴ്ചയാണ് കുരങ്ങുകള്‍ വ്യാപകമായി ചത്തുവീഴാന്‍ തുടങ്ങിയത്. കുരങ്ങുകളൂടെ മൃതദേഹങ്ങള്‍ എടുത്ത് ഒരു സമീപ വാസി പോകുന്നത് കണ്ടതോടെയാണ് നാട്ടുകാര്‍ക്ക് സംശയമായത്. ഇതോടെ പാലോട് റേഞ്ചിലെ ഫോറസ്റ്റ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. പ്രദേശത്തെ ഒരു കൃഷിത്തോട്ടത്തിലെ കുഴിയില്‍ നിന്ന് ഏഴ് കുരങ്ങുകളുടെ ജഡം കണ്ടെടുത്തു. പതിനഞ്ച് കുരങ്ങുകള്‍ വിഷം അകത്ത് ചെന്ന് ചത്തിട്ടുണ്ടെന്നാണ് വിവരം.
കീടനാശിനിയായ ഫ്യൂരിഡാന്‍ അകത്ത് ചെന്നാണ് കുരങ്ങുകള്‍ ചത്തതെന്നാണ് പ്രാഥമിക വിവരം. സേനാനി പുരത്തുള്ള ഒരാളെ സംഭവത്തില്‍ സംശയിക്കുന്നുണ്ട്. മുമ്പ് വന്യ ജീവികളെ ഇത്തരത്തില്‍ ഇയാള്‍ കൊല ചെയ്തിട്ടുള്ളതായാണ് വിവരം.
വനത്തിനോട് ചെര്‍ന്ന് കിടക്കുന്ന സ്ഥലമായതിനാല്‍ ഇവിടെ കുരങ്ങുകളുടെ വിഹാരകേന്ദ്രമാണ്. സംഭവത്തില്‍ വിശദമായ അന്വേഷണം നടന്നുകൊണ്ടിരിക്കുയാണ്. ഷെഡ്യൂള്‍ മൂന്നില്‍ വരുന്ന മൃഗമാണ് കാട്ടുകുരങ്ങ്. കാട്ടുകുരങ്ങുകളെ കൊന്നാല്‍ മൂന്ന് വര്‍ഷം വരെ തടവും 25000 രൂപ പിഴയും വരെ ശിക്ഷ ലഭിക്കാം.












Click it and Unblock the Notifications