മോന്‍സന്റെ ശബരിമല ചെപ്പേട് തൃശൂരില്‍ നിന്ന്, സിനിമകളില്‍ ഉപയോഗിക്കാനായി വാങ്ങിയത്. വെളിപ്പെടുത്തല്‍
കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസില്‍ മോന്സന് മാവുങ്കലിനെതിരെ കൂടുതല്‍ വെളിപ്പെടുത്തലുകള്‍. മോന്സന് നേരത്തെ ശബരിമല ആചാരവുമായ ബന്ധപ്പെട്ട പന്തളം കൊട്ടാരത്തിന്റെ രേഖയെന്ന് പ്രചരിപ്പിച്ച ചെപ്പേട് ആണ് വ്യാജമാണെന്ന് പറയുന്നത്. മോന്സന് പുരാവസ്തുക്കള്‍ വാങ്ങിയ സന്തോഷ് എളമക്കരയുടെ വെളിപ്പെടുത്തലിലാണ് ഇക്കാര്യങ്ങളുള്ളത്. മോന്‍സന്റ ശേഖരത്തിലുള്ള മുക്കാല്‍ ഭാഗം പുരാവസ്തുക്കളും താന്‍ നല്‍കിയതാണെന്ന് ഇയാള്‍ നേരത്തെ പറഞ്ഞിരുന്നു. അതേസമയം ഈ ചെപ്പേടും താന്‍ തന്നെ നല്‍കിയതാണെന്ന് സന്തോഷ് പറയുന്നു. എന്നാല്‍ ഇത് താന്‍ നിര്‍മിച്ചതല്ല. തൃശൂരില്‍ നിന്നാണ് ഇത് വാങ്ങിയതെന്നും സന്തോഷ് വ്യക്തമാക്കി.

തൃശൂര്‍ ടൗണിന് അടുത്തായുള്ള വീട്ടില്‍ നിന്ന് സിനിമയിലെ ആവശ്യത്തിനായിട്ടാണ് ഈ ചെപ്പേട് വാങ്ങിയതെന്നും സന്തോഷ് വെളിപ്പെടുത്തി. ഇതില്‍ സംസ്കൃതത്തിലോ പഴയ മലയാളം ലിപിയിലോ ഉള്ള എഴുത്തായിരുന്നു. വായിക്കാന്‍ അറിയാത്തത് കൊണ്ട് ഇതില്‍ എന്താണ് എഴുതിയിരിക്കുന്നതെന്ന് മനസ്സിലായില്ല. മോന്സന് പക്ഷേ ഇത് കണ്ട് താല്പര്യം പ്രകടിപ്പിച്ചിരുന്നു. അങ്ങനെയാണ് ഞാന്‍ കൊടുത്തത്. ചെപ്പോട് പിന്നീട് പുരാവസ്തു വിദഗ്ധരെ വരെ കാണിച്ചിരുന്നുവെന്നും മോന്സന് തന്നോട് പറഞ്ഞിരുന്നു. ഇതൊന്നും സത്യമാണോ എന്നൊന്നും അറിയില്ല. പിന്നീടാണ് ശബരിമലയുമായി ബന്ധപ്പെട്ട ചെപ്പേടാണെന്ന് മോന്സന് അവകാശവാദം നടത്തിയത്. ഇക്കാര്യം വാര്‍ത്തകളിലൂടെയാണ് അറിഞ്ഞതെന്നും സന്തോഷ് പറഞ്ഞു.
അതേസമയം നേരത്തെ തന്നെ പന്തളം കൊട്ടാരം ഇക്കാര്യത്തില്‍ പരിശോധന വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ ശബരിമല വിഷയത്തിലേക്ക് ഇതിനെ കൊണ്ടുവന്നത് പ്രചാരണത്തിന് വേണ്ടി മാത്രമാകാനാണ് സാധ്യത. പല മാധ്യമങ്ങളും ഇത് രേഖയാണെന്ന് കാണിച്ച് വാര്‍ത്ത നല്‍കിയിരുന്നു. പക്ഷേ ഇത് വലിയ ചര്‍ച്ചയായതിനാല്‍ മോന്‍സനെതിരെ വേറെയും കേസുകള്‍ വരാനാണ് സാധ്യത. ജാതീയ സ്പര്‍ധ ഹിന്ദുക്കള്‍ക്കിടയില്‍ ഉണ്ടാക്കാനുള്ള ശ്രമമാണ് നടന്നതെന്ന് കാണിച്ച് പരാതി സംസ്ഥാന പോലീസ് മേധാവിക്ക് ലഭിച്ചിട്ടുണ്ട്. ഇത് ആധികാരിക രേഖയല്ല എന്ന് ഉറപ്പാണ്.
മോന്‍സനെ പോലെ തന്നെയും വ്യാജ പുരാവസ്തുക്കാരനായി പലരും കാണുന്നുണ്ട്. എന്നാല്‍ പുരാവസ്തു ഗവേഷണമാണ് താന്‍ ചെയ്തിരുന്നതെന്ന് സന്തോഷ് പറയുന്നു. സിനിമകളില്‍ വിവിധ കാലഘട്ടത്തില്‍ ഉപയോഗിക്കുന്നതിനായി സാധനങ്ങള്‍ നല്‍കുകയാണ് താന്‍ ചെയ്തിരുന്നത്. കാലഘടന തെറ്റാന്‍ പാടില്ലാത്ത ജോലിയാണിത്. പഴശ്ശിരാജ, മാമാങ്കം, എന്ന് നിന്റെ മൊയ്തീന് തുടങ്ങിയ നിരവധി ചിത്രങ്ങളില്‍ താന്‍ നല്കിയ സാധനങ്ങള്‍ ഉപയോഗിച്ചിട്ടുണ്ടെന്നും സന്തോഷ് പറഞ്ഞു. താന്‍ പണം നല്കാനുള്ളവര് പറയുന്ന തുകകള്‍ പലതും പെരുപ്പിച്ച് പറയുകയാണ്. സിനിമയ്ക്കായി മോന്‍സന്റെ കൈയ്യിലുള്ളതിനേക്കാള്‍ പൗരാണിക വസ്തുക്കള്‍ താന്‍ ശേഖരിച്ചിട്ടുണ്ടെന്നും സന്തോഷ് പറഞ്ഞു.
അതേസമയം ശില്‍പ്പി സുരേഷിന്റെ പരാതിയില്‍ മോന്‍സന്റെ വീട്ടില്‍ നിന്ന് ശില്‍പ്പങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. ക്രൈംബ്രാഞ്ച് നടത്തിയ റെയ്ഡിലാണ് ഇവ പിടിച്ചെടുത്തത്. സുരേഷ് നിര്‍മിച്ച് കൊടുത്ത വിശ്വരൂപം ശില്‍പ്പം അടക്കമുള്ളവയാണ് കൊണ്ടുപോയത്. കൃഷ്ണന്റെയും ശിവന്റെയും വിഗ്രഹങ്ങളും ഉണ്ട്. മോന്‍സനെ വീണ്ടും കസ്റ്റഡിയില്‍ ആവശ്യപ്പെടാനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം. നാല് കേസുകള്‍ നിലവില്‍ മോന്‍സനെതിരെയുണ്ട്. മോന്സന് വ്യാജ ഡോക്ടറാണെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും ഉയര്‍ത്തിയിട്ടുണ്ട്. ഇതിലും അന്വേഷണം ഉണ്ടാകുമെന്ന് ഉറപ്പാണ്.
പച്ചപനംതത്തയായി സാരിയിൽ അനുമോൾ കാർത്തു... വൈറൽ ചിത്രങ്ങൾ
മോന്സന് പലരെയും സമീപിച്ചതും വലയില്‍ വീഴ്ത്തിയതും ഡോക്ടറാണെന്ന് പറഞ്ഞിട്ടാണ്. ചിലര്‍ രോഗം മാറിയെന്നും അവകാശപ്പെട്ടിരുന്നു. കോസ്മറ്റോളജിസ്റ്റായത് കൊണ്ട് സ്ത്രീകള്‍ ഇയാളെ സമീപിച്ചിരുന്നതായിട്ടാണ് വിവരം. കെ സുധാകരന് അടക്കം ചികിത്സ തേടിയത് കോസ്മറ്റോളജിസ്റ്റായത് കൊണ്ടാണ്. അതേസമയം എവിടെ നല്ല ചികിത്സയുണ്ടെന്ന് പറഞ്ഞാലും സുധാകരന് പോകുമെന്നും, അതുകൊണ്ടാണ് മോന്‍സന്റെ അടുത്തെത്തിയതെന്നും നേരത്തെ കെ മുരളീധരന് പറഞ്ഞിരുന്നു. എടുത്തുചാടി ചികിത്സകള്‍ക്ക് പോകരുതെന്ന് താന്‍ പറഞ്ഞിട്ടുണ്ടെന്നും മുരളീധരന് പറഞ്ഞു.
-
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ












Click it and Unblock the Notifications