കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോന്‍സന്റെ കൈയിലെ ശബരിമല ചെമ്പോല പുരാവസ്തുവല്ലെന്ന് കണ്ടെത്തല്‍

Google Oneindia Malayalam News

കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മോന്‍സന്‍ മാവുങ്കലിന്റെ കൈവശമുള്ള ശബരിമല ചെമ്പോല പുരാവസ്തുവല്ലെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ. മ്യൂസിയത്തിലുണ്ടായിരുന്ന രണ്ട് നാണയങ്ങളും ഒരു കുന്തവും മാത്രമാണ് പുരാവസ്തു മൂല്യമുള്ള വസ്തുക്കളെന്നും ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ കണ്ടെത്തി.

ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ ഡയറക്ടര്‍ നിയോഗിച്ച സമിതിയാണ് ചെമ്പോല സംബന്ധിച്ച പരിശോധന നടത്തിയത്. ശബരിമല ചെമ്പോല സംസ്ഥാനത്ത് ഏറെ വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു. തന്റെ കൈവശമുള്ളത് നൂറ്റാണ്ടുകളുടെ പഴക്കമുള്ള ചെമ്പോലയാണെന്നാണ് മോന്‍സന്‍ ഇതേക്കുറിച്ച് അവകാശപ്പെട്ടിരുന്നത്. എന്നാല്‍ ഈ ചെമ്പോലയ്ക്ക് പുരാവസ്തു മൂല്യമില്ലെന്നാണ് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ നിയോഗിച്ച സമിതിയുടെ കണ്ടെത്തല്‍.

monson

ചെമ്പോലയടക്കം മോന്‍സന്റെ മ്യൂസിയത്തിലുണ്ടായിരുന്ന പത്ത് വസ്തുക്കളാണ് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ അപ്പീല്‍ കമ്മിറ്റി പരിശോധനയ്ക്കായി തെരഞ്ഞെടുത്തത്. ഈ പരിശോധനയില്‍ രണ്ട് വെള്ളി നാണയങ്ങള്‍ക്ക് മാത്രമാണ് പുരാവസ്തു മൂല്യമുള്ളത്. ഇത് യേശുവിനെ ഒറ്റിക്കൊടുക്കാന്‍ യൂദാസ് കൈപ്പറ്റിയ നാണയം എന്ന രീതിയിലാണ് മോന്‍സന്‍ അവതരിപ്പിച്ചിരുന്നത്. ഇത് പറഞ്ഞ് നിരവധി പേരെ അദ്ദേഹം പറ്റിച്ചിരുന്നു.

അതേസമയം ഈ വെള്ളിനാണയങ്ങള്‍ ഏത് കാലഘട്ടത്തിലെ നാണയങ്ങളാണെന്ന് തറപ്പിച്ച് പറയാന്‍ സാധിക്കില്ലെങ്കിലും ഇതിന് പുരാവസ്തു മൂല്യമുണ്ടെന്നാണ് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ കണ്ടെത്തല്‍. ഇതോടൊപ്പം മോന്‍സന്റെ മ്യൂസിയത്തിലുണ്ടായിരുന്ന മരപ്പിടിയുള്ള കുന്തത്തിനും പുരാവസ്തു മൂല്യമുണ്ടെന്നാണ് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ കണ്ടെത്തിയിരിക്കുന്നത്.

യുഎഇയെ ഞെട്ടിച്ച് രണ്ടിടത്ത് സ്‌ഫോടനം, ഉത്തരവാദിത്തം ഏറ്റെടുത്ത് ഹൂതി വിമതര്‍, പ്രവാസികള്‍ ആശങ്കയില്‍യുഎഇയെ ഞെട്ടിച്ച് രണ്ടിടത്ത് സ്‌ഫോടനം, ഉത്തരവാദിത്തം ഏറ്റെടുത്ത് ഹൂതി വിമതര്‍, പ്രവാസികള്‍ ആശങ്കയില്‍

പുരാവസ്തു വില്‍പനയുടെ ഭാഗമായി തനിക്ക് രണ്ട് ലക്ഷത്തി അറുപതിനായിരം കോടി രൂപ രാജകുടുംബത്തില്‍ നിന്നടക്കം എത്തിയെന്ന് വിശ്വസിപ്പിച്ച് വിവിധ ആളുകളില്‍ നിന്ന് കോടികള്‍ കടം വാങ്ങിയായിരുന്നു മോന്‍സന്‍ തട്ടിപ്പ് നടത്തിയിരുന്നത്. പണം നഷ്ടപ്പെട്ടവര്‍ പരാതിയുമായി എത്തിയതോടെയാണ് തട്ടിപ്പ് കഥ പുറത്താവുന്നത്. തനിക്ക് കോസ്മറ്റോളജിയില്‍ ഡോക്ടറേറ്റ് ഉണ്ടെന്നും ഇയാള്‍ അവകാശപ്പെട്ടിരുന്നു.

പത്ത് കോടിയോളം രൂപ പലരില്‍ നിന്നായി ഇയാള്‍ വാങ്ങിയെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. ബാങ്കിന്റെ പേരിലുള്ള വ്യാജ രേഖ ചമച്ചായിരുന്നു ഇയാളുടെ തട്ടിപ്പ്. മുന്‍ ഡി ജി പി ലോക്‌നാഥ് ബെഹ്‌റയടക്കമുള്ളവര്‍ മോന്‍സന്റെ വീട്ടിലെത്തിയിരുന്നു. ഇതിന്റെ ചിത്രങ്ങളടക്കം കാണിച്ചാണ് മോന്‍സന്‍ ആളുകളെ വിശ്വസിപ്പിച്ചിരുന്നത്. ടിപ്പുവിന്റെ സിംഹാസനം, ബൈബിളിലെ മോശയുടെ അംശവടി തുടങ്ങിയവ തന്റെ കൈവശമുണ്ടെന്ന് ഇയാള്‍ അവകാശപ്പെട്ടിരുന്നു.

പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പ് മാറ്റി; പുതുക്കിയ തിയതി പ്രഖ്യാപിച്ചുപഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പ് മാറ്റി; പുതുക്കിയ തിയതി പ്രഖ്യാപിച്ചു

ലോക്‌നാഥ് ബെഹ്‌റയെ ഈ സിംഹാസനത്തിലിരുത്തിയെടുത്ത ഫോട്ടോ വിവാദങ്ങള്‍ക്ക് പിന്നാലെ പുറത്തായിരുന്നു. അതേസമയം ഈ സിംഹാസനം ചേര്‍ത്തലയിലെ ഒരു ആശാരി നിര്‍മ്മിച്ചതാണെന്ന് പിന്നീട് പൊലീസ് കണ്ടെത്തിയിരുന്നു. ക്രൈം ബ്രാഞ്ച് അന്വേഷിക്കുന്ന കേസില്‍ പിന്നീട് എന്‍ഫോഴ്‌സ്‌മെന്റും അന്വേഷണം തുടങ്ങിയിട്ടുണ്ട്.

Recommended Video

cmsvideo
Monson Mavunkal installed spy cameras in massage parlour at his Kochi residence

English summary
Archaeological Survey of India says Sabarimala Chempola in possession of Monson Mavungal, who arrested in antiquities fraud case, is not an archeological site.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X