സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; 2 ജില്ലകളിൽ യെല്ലോ അലേർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത ഉള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്. രണ്ട് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഞായറാഴ്ച ഇടുക്കി ജില്ലയിലും തിങ്കളാഴ്ച ഇടുക്കി, ആലപ്പുഴ ജില്ലകളിലുമാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
24 മണിക്കൂറിൽ 64.5 മീറ്റർ മുതൽ 115. 5 മീറ്റർ വരെ മഴ ലഭിക്കുമെന്നാണ് അറിയിപ്പ്. അതേസമയം, മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിപ്പിച്ചിട്ടുണ്ട്. കേരള- കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നാണ് കേന്ദ്ര കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചത്.

15-06-2023 മുതൽ 19-06-2023 വരെ കേരള - കർണാടക തീരങ്ങളിലും ലക്ഷദ്വീപ് പ്രദേശത്തും മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെ കാറ്റ് വീശാൻ സാധ്യതയുണ്ട്. ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ വീശാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ട്. മോശം കാലാവസ്ഥയ്ക്കാണ് സാധ്യത.
മുകളിൽ പറഞ്ഞിരിക്കുന്ന തീയതിയിലും പ്രദേശത്തും മത്സ്യബന്ധനത്തിനു പോകുവാൻ പാടുള്ളതല്ല. അതുപോലെ, 15-06-2023 മുതൽ 19-06-2023 വരെ ഗൾഫ് ഓഫ് മാന്നാർ, തെക്കൻ തമിഴ്നാട് തീരം ഇതിനോട് ചേർന്നുള്ള കന്യാകുമാരി പ്രദേശങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോ മീറ്റർ വരെയും ചില സമയത്ത് മണിക്കൂറിൽ 65 കിലോ മീറ്റർ വരേയുമ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത ഉണ്ടെന്നാണ് അറിയിപ്പ്.
18-06-2023 ന് വടക്കൻ തമിഴ്നാട് തീരത്ത് മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില സമയങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത ഉണ്ട്.
അതേസമയം അറബിക്കടലിൽ രൂപം കൊണ്ട അതിതീവ്ര ചുഴലിക്കാറ്റ് ബിപോർജോയ് അടുത്ത ഏതാനും മണിക്കൂറിൽ കരതൊടുമെന്ന് കേന്ദ്ര കാലാവസ്ഥ നീരീക്ഷണ കേന്ദ്രം അറിയിച്ചു. 120 മുതൽ 150 കിലോ മീറ്റർ വരെയാകും വേഗത. തിരമാല 6 മീറ്റർ വരെയും ഉയരാൻ സാധ്യത ഉണ്ട്. ഗുജറാത്ത് തീരത്താണ് ഇന്ന് വൈകിട്ടോടെ ചുഴലിക്കാറ്റ് കരതൊടുക.
അതേസമയം, 600 ഓളം വരുന്ന പ്രത്യേക സംഘത്തെ അടിയന്തര സാഹചര്യം നേരിടുന്നതിന് തയ്യാറാക്കിയതായി ഇൻസ്പെടക്ടർ ജനറൽ മനീഷ് പഥക് പറഞ്ഞു. 7 വിമാനങ്ങളും 6 ഹെലികോപ്റ്ററുകളും തയ്യാറാക്കിയിട്ടുണ്ട്. മുൻകരുതൽ നടപടിയുടെ ഭാഗമായി ഒരു ലക്ഷത്തോളം പേരെ മാറ്റിപ്പാർപ്പിച്ചു.












Click it and Unblock the Notifications