മഴയുടെ അളവില്‍ കുറവ്!! ഇങ്ങനെ പോയാല്‍...ഏറ്റവും കുറവ് ഇടുക്കിയില്‍

  • Written By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: കേരളത്തില്‍ കാലവര്‍ഷം ദുര്‍ബലമായതോടെ ആശങ്കയിലാണ് മലയാളികള്‍. തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷമെത്തി മൂന്നാഴ്ച കഴിഞ്ഞിട്ടും പ്രതീക്ഷിച്ച മഴ ലഭിച്ചിട്ടില്ല. മഴയുടെ അളവില്‍ 30 ശതമാനത്തിന്റെ കുറവാണ് കാലാവസ്ഥാവിഭാഗം രേഖപ്പെടുത്തിയിരിക്കുന്നത്.

മല്‍സ്യങ്ങളിലെ ഈച്ചശല്യം തടയാന്‍ അയാള്‍ ചെയ്തത് ഞെട്ടിക്കും!! വീഡിയോ വൈറല്‍...കട പൂട്ടിച്ചു!!

1

എല്ലാ ജില്ലകളിലും വലിയ കുറവാണ് ഉണ്ടായത്. ഏറ്റവും കുറവ് മഴ ലഭിച്ചത് ഇടുക്കി ജില്ലയിലാണ്. കേരളത്തില്‍ വൈദ്യുതിയുടെ ഭൂരിഭാഗവും ഉല്‍പ്പാദിപ്പിക്കുന്ന ഇടുക്കിയില്‍ മഴ കുറഞ്ഞത് സംസ്ഥാനത്തെ കടുത്ത പ്രതിസന്ധിയിലേക്ക് നയിക്കാന്‍ സാധ്യതയുണ്ട്.

2

എങ്കിലും ആശങ്കപ്പെടാന്‍ ഇല്ലെന്നാണ് കാലാവസ്ഥാ വിഭാഗം പറയുന്നത്. രണ്ടു ദിവസത്തിനകം കേരളത്തില്‍ മഴ വീണ്ടും ശക്തമാവുമെന്നും അവര്‍ പറയുന്നു. ജൂണ്‍ ഒന്നു മുതല്‍ 20 വരെ 405.5 മില്ലി മീറ്റര്‍ മഴയാണ് കേരളത്തില്‍ ലഭിക്കേണ്ടിയിരുന്നത്. പക്ഷെ 282.1 മില്ലി മീറ്റര്‍ മഴയേ ലഭിച്ചിട്ടുള്ളൂ. എന്നാല്‍ ജൂണ്‍ ഒന്നു മുതല്‍ 14 വരെ ശക്തമായ മഴ ലഭിച്ചിരുന്നു. 276.5 മില്ലി മീറ്റര്‍ ലഭിക്കേണ്ടിയിരുന്ന സ്ഥാനത്ത് 261.8 മില്ലി മീറ്റര്‍ വരെ കിട്ടിയിരുന്നു.

English summary
Rain affected mostly in idukki
Please Wait while comments are loading...