കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശക്തമായ മഴയ്ക്ക് സാധ്യത; കേന്ദ്രസംഘം കേരളത്തില്‍, കേരളം 1000 കോടി രൂപ ആവശ്യപ്പെടും

Google Oneindia Malayalam News

ദില്ലി/തിരുവനന്തപുരം: ചില സംസ്ഥാനങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. ഒഡീഷ, വിദര്‍ഭ, ഛത്തീസ്ഗഡ്, തെലങ്കാന എന്നിവടങ്ങളില്‍ ശക്തമായ മഴ പെയ്യുമെന്നാണ് പ്രവചനം. കേരളത്തില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. കാറ്റടിക്കാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശമുണ്ട്. കടലില്‍ പോകരുതെന്നും മുന്നറിപ്പ് നല്‍കുന്നു.

Monsoon

അടുത്ത 48 മണിക്കൂറില്‍ ശക്തമായ കാറ്റടിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പ് പറയുന്നത്. അടുത്ത മൂന്ന് ദിവസം അറബി കടല്‍, ആന്ധമാന്‍, ബംഗാള്‍ ഉള്‍ക്കടല്‍, ഒഡീഷ തീരം എന്നിവിടങ്ങളില്‍ അസാധാരണമായ സാഹചര്യമുണ്ടാകാന്‍ സാധ്യതയുണ്ട്.

കേരളത്തില്‍ കഴിഞ്ഞദിവസങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ മഴയില്‍ കുറവ് വന്നിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ വെള്ളം കയറിയ കോട്ടയം, ആലപ്പുഴ ജില്ലകളില്‍ ജലനിലപ്പില്‍ നേരിയ കുറവ് വന്നു. മഴയ്ക്ക് ശമനമുണ്ടായാല്‍ വെള്ളം വേഗത്തില്‍ വലിയുമെന്നാണ് കരുതുന്നത്.

ബുധനാഴ്ച രാത്രിയ്ക്ക് ശേഷം മഴയില്‍ നേരിയ ശമനം കണ്ടിരുന്നു. വെള്ളം വലിയുന്നതിനിടെ വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം കോട്ടയത്ത് മഴ പെയ്തത് ആശങ്ക വര്‍ധിപ്പിച്ചു. എന്നാല്‍ മുന്‍ദിവസങ്ങളിലെ പോലെ മഴ പിന്നീട് പെയ്തിട്ടില്ല. ഈ സാഹചര്യത്തില്‍ വെള്ളം വേഗത്തില്‍ വലിയുമെന്നാണ് കരുതുന്നത്.

കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജുവിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്ന് കേരളത്തിലെത്തി. മഴക്കെടുതികള്‍ വിലയിരുത്തുന്നതിന് വേണ്ടിയാണ് സംഘമെത്തിയിരിക്കുന്നത്. ആലപ്പുഴ ജില്ലയുടെ തീര പ്രദേശങ്ങള്‍ ഇവര്‍ സന്ദര്‍ശിക്കും. ഇവര്‍ നല്‍കുന്ന റിപ്പോര്‍ട്ട് അടിസ്ഥാനമാക്കിയായിരിക്കും കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തിന് സഹായം നല്‍കുക. 1000 കോടി രൂപ കേന്ദ്രസഹായം വേണമെന്നാണ് കേരളം ആവശ്യപ്പെടുക.

കഴിഞ്ഞദിവസം മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സര്‍വകക്ഷി സംഘം പ്രധാനമന്ത്രിയെ കണ്ടപ്പോള്‍ മഴക്കെടുത്തി സംബന്ധിച്ച് ഉണര്‍ത്തിയിരുന്നു. അനുഭാവപൂര്‍വം പരിഗണിക്കുമെന്നാണ് പ്രധാനമന്ത്രി നല്‍കിയ മറുപടി. തൊട്ടുപിന്നാലെയാണ് കേന്ദ്രസംഘമെത്തുന്നത്.

English summary
Monsoon news: Extremely heavy rains at isolated places very likely over Odisha, Central Special team in Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X