കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആര്‍ത്തിരമ്പി മഴ; സംസ്ഥാനത്ത് കനത്ത നാശനഷ്ടം, 16 മരണം, പാലം ഒലിച്ചുപോയി, ഒട്ടേറെപേരെ കാണാതായി

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ ശക്തിപ്പെട്ടതോടെ വ്യാപക നാശനഷ്ടം. ഉരുള്‍പ്പൊട്ടലില്‍ 16 പേര്‍ മരിച്ചു. ഒട്ടേറെ പേരെ കാണാതായിട്ടുണ്ട്. തിരച്ചില്‍ തുടരുകയാണ്. വിവിധ ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. പലയിടത്തും ആളുകളെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്. മലപ്പുറം ഇടുക്കി ജില്ലകളിലായി 12 പേര്‍ മരിച്ചു.

മലപ്പുറത്ത് പാലം ഒലിച്ചുപോയി. ഇടുക്കിയില്‍ മണ്ണിടിലിലാണ് മരണമുണ്ടായത്. പരിക്കേറ്റവര്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്. വയനാട്ടിലും മരണം റിപ്പോര്‍ട്ട് ചെയ്തു. മലയോര മേഖലകളിലെല്ലാം ഗാതഗതം തടസപ്പെട്ടിരിക്കുകയാണ്. നദികള്‍ കരകവിഞ്ഞൊഴുകി. നദീതീരങ്ങളില്‍ താമസിക്കുന്നവരോട് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. വിവരങ്ങള്‍ ഇങ്ങനെ...

മലപ്പുറത്ത് കുടുംബത്തിലെ അഞ്ചുപേര്‍ മരിച്ചു

മലപ്പുറത്ത് കുടുംബത്തിലെ അഞ്ചുപേര്‍ മരിച്ചു

ഉരുള്‍പ്പൊട്ടലിലും മണ്ണിടിച്ചിലിലുമാണ് മരണം റിപ്പോര്‍ട്ട് ചെയ്തത്. മലപ്പുറം നിലമ്പൂരിലെ ചെട്ടിയാന്‍ പാറയില്‍ ഉരുള്‍പ്പൊട്ടലില്‍ ഒരു കുടുംബത്തിലെ അഞ്ച് പേര്‍ മരിച്ചു. നാല്‍പ്പതോളം പേരെ മാറ്റിപ്പാര്‍പ്പിച്ചു. ജില്ലയിലെ മലയോര മേഖലകളില്‍ ശക്തമായ മഴ തുടരുകയാണ്. കടലുണ്ടി, ചാലിയാര്‍ പുഴകള്‍ കരകവിഞ്ഞൊഴുകി.

ഇരുമ്പുപാലം ഒലിച്ചുപോയി, ഇടുക്കിയില്‍ ഒട്ടേറെ മരണം

ഇരുമ്പുപാലം ഒലിച്ചുപോയി, ഇടുക്കിയില്‍ ഒട്ടേറെ മരണം

ചാലിയാറിന് കുറുകെയുള്ള മൂര്‍ക്കനാട്ടെ ഇരുമ്പുപാലം ഒലിച്ചുപോയി. പുലെര്‍ച്ചയാണ് സംഭവം. ഇടുക്കിയില്‍ അടിമാലിയില്‍ വീടിന് മുകൡലേക്ക് മണ്ണിടിഞ്ഞുവീണു അഞ്ച് പേര്‍ മരിച്ചു. ഒരു കുടുംബത്തിലെ അഞ്ചുപേരാണ് മരിച്ചത്. രണ്ടുപേരെ രക്ഷപ്പെടുത്തി. അടിമാലി-മൂന്നാര്‍ ദേശീയ പാതയ്ക്ക് സമീപമുള്ള പുത്തന്‍കുന്നേല്‍ ഹസന്‍ കോയയുടെ വീടിന് മുകളിലേക്കാണ് മണ്ണിടിഞ്ഞത്.

 കാണാതായ വ്യക്തിയുടെ മൃതദേഹം

കാണാതായ വ്യക്തിയുടെ മൃതദേഹം

ഇടുക്കി പെരിയാല്‍വാലിയില്‍ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണു രണ്ട് പേര്‍ മരിച്ചു. പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം. മുരിക്കാശേരിയില്‍ ഉരുള്‍പ്പൊട്ടലില്‍ മൂന്നൂപേരെ കാണാതായിരുന്നു. ഒരാളുടെ മൃതദേഹം കിട്ടി.

വയനാട്ടിലും കോഴിക്കോടും മണ്ണിടിച്ചില്‍, മരണം

വയനാട്ടിലും കോഴിക്കോടും മണ്ണിടിച്ചില്‍, മരണം

വയനാട്ടിലെ വൈത്തിരിയില്‍ ഉരുള്‍പ്പൊട്ടലുണ്ടായി. വൈത്തിരിയിലെ ലക്ഷം വീട് കോളനിയില്‍ ജോര്‍ജിന്റെ ഭാര്യയാണ് മരിച്ചത്. കോളനിയിലെ മൂന്ന് വീടുകള്‍ തകര്‍ന്നു. കോഴിക്കോട് ജില്ലയിലെ താമരശേരി, കുറ്റ്യാടി എന്നിവിടങ്ങളില്‍ മണ്ണിടിഞ്ഞുവീണു. താമരശേരി ചുരത്തില്‍ കെഎസ്ആര്‍ടിസി ബസിന് മുകളില്‍ മരം വീണു ഗതാഗതം തടസപ്പെട്ടു.

Recommended Video

cmsvideo
Morning News Focus | സംസ്ഥാനത്ത് കനത്ത മഴ | Oneindia Malayalam
 കോഴിക്കോട് കാറിലിരുന്ന യുവാവ് ഒലിച്ചുപോയി

കോഴിക്കോട് കാറിലിരുന്ന യുവാവ് ഒലിച്ചുപോയി

കോഴിക്കോട് ജില്ലയില്‍ ഉരുള്‍പ്പൊട്ടലില്‍ മട്ടിക്കുന്ന് സ്വദേശി റിജിത്തിനെ കാണാതായി. ഇയാള്‍ കാറില്‍ ഇരിക്കുകയായിരുന്നു. കാറടക്കം ഒലിച്ചുപോയി. ഇയാളുടെ സുഹൃത്തുക്കള്‍ രക്ഷപ്പെട്ടു. തിരച്ചില്‍ തുടരുകയാണ്. കടന്ത്രപുഴയും കുറ്റ്യാടി പുഴയും കരകവിഞ്ഞ് ഒഴുകുകയാണ്.

ഓരോ ജില്ലകളിലും

ഓരോ ജില്ലകളിലും

ഒരു കുടുംബത്തിലെ അഞ്ചുപേരടക്കം എട്ടുപേരാണ് ഇടുക്കിയില്‍ മരിച്ചത്. മലപ്പുറത്ത് കാളികാവ്, നിലമ്പൂര്‍, കരുവാരകുണ്ട് മേഖലകളില്‍ ഉരുള്‍പ്പൊട്ടല്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വയനാട് വൈത്തിരിയില്‍ ഒമ്പതുപേര്‍ മണ്ണിനടിയില്‍പ്പെട്ടു. എട്ട് പേരെ പരിക്കുകളോടെ രക്ഷപ്പെടുത്തിയെങ്കിലും ഒരാളെ രക്ഷിക്കാനായില്ല.

വീടുകള്‍ തകര്‍ന്നു

വീടുകള്‍ തകര്‍ന്നു

വൈത്തിരിയിലെ ലക്ഷംവീട് കോളനിയില്‍ മൂന്ന് വീടുകള്‍പൂര്‍ണമായി തകര്‍ന്നു. ഏഴ് വീടുകള്‍ ഭാഗികമായും തകര്‍ന്നു. വൈത്തിരി പോലീസ് സ്‌റ്റേഷന്റെ കാന്റീന്‍ ഉരുള്‍പൊട്ടലില്‍ ഒലിച്ചുപോയി. മാനന്തവാടി തലപ്പുഴയില്‍ ഉരുള്‍പ്പൊട്ടി രണ്ടുപേരെ കാണാതായിട്ടുണ്ട്. റസാഖ്, സീനത്ത് എന്നിവരാണ് മണ്ണിനടിയില്‍പ്പെട്ടിരിക്കുന്നത്.

തൂക്കുപാലം ഒലിച്ചുപോയി

തൂക്കുപാലം ഒലിച്ചുപോയി

കണ്ണൂരില്‍ കേളകം, ആറളം, കൊട്ടിയൂര്‍ പഞ്ചായത്തുകളില്‍ വ്യാപകമായ ഉരുള്‍പ്പൊട്ടലുണ്ടായിട്ടുണ്ട്. വളയഞ്ചാല്‍ തൂക്കുപാലം ഒലിച്ചുപോയി. സൈന്യത്തിന്റെ സഹായം ലഭ്യമാക്കണമെന്ന് സണ്ണി ജോസഫ് എംഎല്‍എ കളക്ടറോട് ആവശ്യപ്പെട്ടു. പുഴയോരങ്ങളിലെ കോളനിവാസികളെ മാറ്റിപ്പാര്‍പ്പിച്ചിരിക്കുകയാണ്.

നെഹ്രു ട്രോഫി വള്ളംകളി മാറ്റിവച്ചു

നെഹ്രു ട്രോഫി വള്ളംകളി മാറ്റിവച്ചു

ആലപ്പുഴയില്‍ ശനിയാഴ്ച നടക്കാനിരുന്ന നെഹ്രു ട്രോഫി വള്ളംകളി മാറ്റിവച്ചു. കനത്ത മഴയും വെള്ളപ്പൊക്കവും കണക്കിലെടുത്താണ് ടൂറിസം വകുപ്പിന്റെ തീരുമാനം. 78 വള്ളങ്ങളാണ് ഇക്കുറി മല്‍സരിക്കുന്നത്. പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കും.

ട്രയല്‍ റണ്‍

ട്രയല്‍ റണ്‍

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് വേഗത്തില്‍ ഉയരുന്ന സാഹചര്യത്തില്‍ ട്രയല്‍ റണ്‍ നടത്താന്‍ തീരുമാനിച്ചു. ചെറുതോണി അണക്കെട്ടിന്റെ മൂന്നാം ഷട്ടര്‍ 50 സെന്റീമീറ്റര്‍ ഉയര്‍ത്തും. സെക്കന്‍ഡില്‍ 50 ഘന മീറ്റര്‍ വെള്ളം തുറന്നുവിടും.

ഭയപ്പെടേണ്ടെന്ന് കളക്ടര്‍

ഭയപ്പെടേണ്ടെന്ന് കളക്ടര്‍

നാല് മണിക്കൂറായിരിക്കും അണക്കെട്ട് തുറക്കുക. ചെറുതോണി അണക്കെട്ടിന്റെ താഴെയുള്ളവരും പെരിയാറിന്റെ കരകളിലുള്ളവരും 100 മീറ്റര്‍ ചുള്ളളവില്‍ താമസിക്കുന്നവരും ജാഗ്രത പുലര്‍ത്തണമെന്ന് കളക്ടര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പരിഭ്രാന്തി ആവശ്യമില്ലെന്നും കളക്ടര്‍ പറഞ്ഞു.

English summary
Monsoon news: Heavy rain and storm- Death reported in Kozhikode, Idukki, Wayanad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X