കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

30 വരെ കേരളത്തിൽ മഴ തുടരും; മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പ്

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്ത് 30 വരെ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. കടലിൽ ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പുണ്ട്. കോട്ടയം ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാലങ്ങൾക്ക് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു.

അതേസമയം മലയോര മേഖലകളിൽ ശക്തമായ മഴ തുടരുകയാണ്. പ്രധാന അണക്കെട്ടുകളിലെ ജലനിരപ്പ് അതിവേഗം ഉയരുകയാണ്. ശബരിഗിരി അണക്കെട്ടുകളിലെ ജലനിരപ്പ് ഉയരുന്നത് കുട്ടനാടിന് ഭീഷണിയാണ്. ശബരിഗിരിയിലെ അധികജലം തുറന്നു വിടുന്നത് പമ്പയിലേക്കാണ്. പമ്പ കുട്ടനാട്ടിലേക്കാണ് ഒഴുകിയെത്തുന്നതോടെ വീണ്ടും പ്രളയഭീഷണി ഉയരാനാണ് സാധ്യത.

rain

കനത്ത മഴയിൽ ഇടുക്കി ഡാമിലെ ജലനിരപ്പ് 2391.12 അടിയിലേക്കെത്തി. അണക്കെട്ടിൽ നിന്നുള്ള വെള്ളം ഏതുനിമിഷവും തുറന്നുവിടേണ്ടി വരുമെന്ന് വൈദ്യുതി ബോർഡ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 2403 അടിയാണ് പൂർണസംഭരണ ശേഷി എന്നാൽ 2400 എത്തിയാൽ തുറക്കാനാണ് തീരുമാനം. 1991 ഒക്ടോബറിലാണ് അവസാനമായി ഡാം തുറന്ന് വിട്ടത്.

Girishma, [17.07.18 11:05]

English summary
Monsoon updates: Widespread rains expected in Northern parts of India
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X