Get Updates
Get notified of breaking news, exclusive insights, and must-see stories!

തലയോലപ്പറമ്പ് കൊലപാതകത്തിന്റെ ചുരുള്‍ അഴിയുമോ? കൂടുതല്‍ തെളിവുകള്‍ പുറത്ത്

തലയോലപ്പറമ്പ് കാലായില്‍ കെവി മാത്യു വധക്കേസുമായി ബന്ധപ്പെട്ട് പോലീസ് നടത്തിയ തിരച്ചില്‍ കൂടുതല്‍ തെളിവുകള്‍ പുറത്ത്. ചൊവ്വാഴ്ച നടത്തിയ തിരച്ചിലില്‍ അരമീറ്റര്‍ നീളമുള്ള തുടയെല്ല് കണ്ടെത്തി. ഇത് മാത്യുവ

കോട്ടയം : തലയോലപ്പറമ്പ് കാലായില്‍ കെവി മാത്യു വധക്കേസുമായി ബന്ധപ്പെട്ട് പോലീസ് നടത്തിയ തിരച്ചില്‍ കൂടുതല്‍ തെളിവുകള്‍ പുറത്ത്. ചൊവ്വാഴ്ച നടത്തിയ തിരച്ചിലില്‍ അരമീറ്റര്‍ നീളമുള്ള തുടയെല്ല് കണ്ടെത്തി. ഇത് മാത്യുവിന്റേതാണോ എന്ന് സ്ഥിരീകരിക്കേണ്ടതുണ്ട്.

എട്ട് വര്‍ഷം മുമ്പ് മാത്യുവിനെ കൊന്നുകുഴിച്ചുമൂടിയെന്ന് പ്രതി അനീഷ് പറഞ്ഞ സ്ഥലത്തു നടത്തിയ പരിശോധനയിലാണ് ഇത് കണ്ടെത്തിയത്. രാവിലെ എട്ടരയോടെയാണ് ഇത് കണ്ടെത്തിയത്. തിങ്കളാഴ്ച ചെറുതും വലുതുമായ അസ്ഥി കഷണങ്ങള്‍ കണ്ടെത്തിയിരുന്നു. കൂടാതെ ടൈറ്റന്റെ വാച്ചും കണ്ടെത്തി. ഇത് മാത്യുവിന്റെ മകള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്.

Murder

കണ്ടെത്തിയ അസ്ഥികഷ്ണങ്ങള്‍ മാത്യുവിന്റേത് ആയിരിക്കുമെന്ന് തന്നെയാണ് പോലീസിന്റെ നിഗമനം. ഇവ ഡിഎന്‍എ പരിശോധനയ്ക്കായി തിരുവനന്തപുരം ഫോറന്‍സിക് ലാബിലേക്ക് അയച്ചിട്ടുണ്ട്.

2008ല്‍ കാണാതായ മാത്യുവിനെ കൊലപ്പെടുത്തിയത് തന്റെ മകനാണെന്ന അനീഷിന്റെ പിതാവിന്റെ വെളിപ്പെടുത്തല്‍ പുറത്തുവന്നതിനു പിന്നാലെയാണ് മകള്‍ നൈസി പരാതി നല്‍കിയത്. തുടര്‍ന്ന് അനീഷിനെ ചോദ്യം ചെയ്യുകയും അനീഷ് കുറ്റം സമ്മതിക്കുകയും ചെയ്തു.

ചരട് കഴുത്തില്‍ മുറുക്കി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം കുഴിച്ച് മൂടിയെന്നാണ് അനീഷ് നല്‍കിയ മൊഴി. ശ്വാസംമുട്ടിച്ച് കൊല്ലാന്‍ ഉപയോഗിച്ച ചരട് കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. ഇത് മൃതദേഹത്തിനൊപ്പം മൂടിയെന്നാണ് അനീഷിന്റെ മൊഴി.

അതേസമയം മാത്യുവുമായി പണമിടപാട് നടത്തിയിരുന്നവരുടെ വിശദ വിവരങ്ങള്‍ പോലീസ് ശേഖരിച്ചു. ഇവരെ വരും ദിവസങ്ങളില്‍ ചോദ്യം ചെയ്‌തേക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+