ദിലീപ് രക്ഷപ്പെടില്ല; നിര്‍ണായക തെളിവുമായി പോലീസ്

  • Posted By:
Subscribe to Oneindia Malayalam

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലാവുകയും പിന്നീട് ജാമ്യത്തിലിറങ്ങുകയും ചെയ്ത ദിലീപിനെതിരെ പോലീസ് നിര്‍ണായക തെളിവ് കണ്ടെത്തിയതായി സൂചന. ദിലീപിനെതിരായ ഗൂഢാലോചനാ കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാനിരിക്കെയാണ് നടന് രക്ഷപ്പെടാന്‍ പഴുതില്ലാതാക്കുന്ന തെളിവ് അന്വേഷണ സംഘം കണ്ടെത്തിയത്.

ഇടതുമുന്നണി വിട്ടാല്‍ സിപിഐ പിളരും; പിളര്‍ക്കാന്‍ സിപിഎം തയ്യാറെടുക്കുന്നു

കഴിഞ്ഞദിവസം ദിലീപ്, അനുജന്‍ അനൂപ് തുടങ്ങിയവരെ പോലീസ് ചോദ്യം ചെയ്തിരുന്നു. ഇതിനുശേഷവും മുന്‍പും നടത്തിയ നീക്കത്തിലാണ് കേസില്‍ പ്രധാനമായേക്കാവുന്ന തെളിവ് പോലീസ് കണ്ടെടുത്തത്. ദിലീപിന് നടിയെ ആക്രമിച്ചതില്‍ ബന്ധമുണ്ടെന്ന് കോടതിയില്‍ സ്ഥാപിക്കാന്‍ ഇതുകൊണ്ടു സാധിച്ചേക്കുമെന്ന് പോലീസ് കരുതന്നു.

dileep

ഗൂഢാലോചനാ കേസുകളില്‍ സാഹചര്യ തെളിവുകളാണ് സാധാരണായായ പരിഗണിക്കുക. എന്നാല്‍, അതില്‍നിന്നും ഭിന്നമായി അന്വേഷണ സംഘത്തിന്റെ കൃത്യമായ നീക്കം ദിലീപിന് കുരുക്കാകും. ഈ മാസം അവസാനമോ അടുത്തമാസം ആദ്യമോ ദിലീപ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്.

കുറ്റപത്രം അവസാന ഘട്ടത്തിലാണ്. സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അന്വേഷണ സംഘത്തിന് കുറ്റപത്രം സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. ഉയര്‍ന്ന അഭിഭാഷകര്‍ ദിലീപിനുവേണ്ടി കോടതിയിലെത്തുമെന്നതിനാല്‍ ഒരു തരത്തിലുമുള്ള പഴുതുകളും ഇല്ലാതെയാകും കുറ്റപത്രം സമര്‍പ്പിക്കുക. ഇതിനായി നിയമ വിദഗ്ധരുടെ സഹായവും പോലീസ് തേടിയിട്ടുണ്ടെന്നാണ് വിവരം.


ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
More strong evidence to nail Dileep in actress attack case

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്