കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെഎസ്ആര്‍ടിസി അങ്ങിനെയൊന്നും നന്നാവില്ല?200ലധികം കെഎസ്ആര്‍ടിസി ജീവനക്കാരും സ്വകാര്യ ബസ് മുതലാളിമാര്‍

  • By Akshay
Google Oneindia Malayalam News

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കേരള സ്‌റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനിലെ 200ല്‍ കൂടുതല്‍ ജീവനകാകരും സ്വകാര്യ ബസ് മുതലാളിമാരെന്ന് റിപ്പോര്‍ട്ട്. വടക്കന്‍ ജില്ലകളിലാണ് കൂടുതല്‍ ജീവനക്കാര്‍ ബസ് മുതലാളിമാരായിട്ടുള്ളത്. മാതൃഭൂമിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

സ്വകാര്യ ബസുടമകള്‍ കോര്‍പ്പറേഷനില്‍ ജീവനക്കാരാണെന്ന ആരോപണം സംബന്ധിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമായത്. ഇത്തരമൊരു ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ സ്വന്തമായി ബസ്സുള്ളവര്‍ ഇക്കാര്യം അറിയിക്കണമെന്ന് കാട്ടി മാനേജിംഗ് ഡയറക്ടര്‍ ജീവനക്കാര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ട്.
ദേശസാത്കൃത പാതകളില്‍ മത്സരിച്ചോടുന്ന പല സ്വകാര്യബസുകളും ജീവനക്കാരുടേതാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ടെന്നും മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.

 സ്വകാര്യ ബസ്സുടമകള്‍

സ്വകാര്യ ബസ്സുടമകള്‍

കോര്‍പ്പറേഷന്‍ വരുമാനത്തിന് വിലങ്ങുതടിയായ സ്വകാര്യ ബസ് സര്‍വ്വീസുകളുടെ ഉടമകള്‍ കോര്‍പ്പറേഷനില്‍ തന്നെയാണെന്ന് ആരോപണമുണ്ടായിരുന്നു.

 സര്‍വ്വ സാധാരണം

സര്‍വ്വ സാധാരണം

കെഎസ്ആര്‍ടിസി ജീവനക്കാര്‍ വരുമാനമുണ്ടാക്കുന്ന മറ്റ് ജോലികളില്‍ ഏര്‍പ്പെടുന്നതിന് വിലക്കുണ്ട്. എന്നാല്‍ ഇത്തരം സംഭവങ്ങള്‍ ഒളിഞ്ഞും തെളിഞഅഞും നടത്തുന്നത് സര്‍വ്വ സാധാരണമാണ്.

 എംജി രാജമാണിക്യം

എംജി രാജമാണിക്യം

ഇപ്പോഴത്തെ കെഎസ്ആര്‍ടിസി മാനേജിംഗ് ഡയറക്ടര്‍ എംജി രാജമാണിക്യം ഇത്തരം കാര്യങ്ങള്‍ അനുവദിക്കില്ലെന്ന കര്‍ശന നിലപാടിലാണ്. ഇത് സ്വകാര്യ ബസ് ഉടമകളായ കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് വെല്ലുവിളിയായിരിക്കുകയാണ്.

 സസ്‌പെന്‍ഡ് ചെയ്തു

സസ്‌പെന്‍ഡ് ചെയ്തു

കഴിഞ്ഞ ദിവസം കരുനാഗപള്ളി ഡിപ്പോയിലെ ഡ്രൈവറേയും മൂന്നാര്‍ ഡിപ്പോയിലെ ഡ്രൈവറേയും സസ്‌പെന്‍ഡ് ചെയ്തിരുന്നു. കരുനാഗപ്പറള്ളി ആര്‍ടിഎ യോഗ്തില്‍ പങ്കെടുക്കാനാണ് ഡ്രൈവര്‍ അവിടെ എത്തിയതെന്നാണ് വിവരം.

English summary
More than 200 private bus owners works in KSRTC as employees
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X