അസം തൊഴിലാളിയുടെ മരണം; ശരീരത്തില്‍ 50 ലേറെ ചതവുകളും പാടുകളും
കൊച്ചി: മോഷ്ടാവെന്ന് സംശയിച്ച് ആള്‍ക്കൂട്ടം കെട്ടിയിട്ട് മര്‍ദ്ദിച്ചതിനെ തുടര്‍ന്ന് കൊല്ലപ്പെട്ട അസം തൊഴിലാളിയുടെ ശരീരത്തിലുള്ളത് അമ്പതിലേറെ ചതവുകളും പാടുകളുമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ സൂചന. ഒരു മണിക്കൂറോളം പൊരിവെയിലത്ത് കെട്ടിയിട്ട് മര്‍ദ്ദിച്ചതിനാലാണ് കേരളത്തിലെത്തിയ ഉടന്‍തന്നെ കൈലാസ് ജ്യോതി ബെഹ്‌റ എന്ന അസം തൊഴിലാളി മരിച്ചത്.
ശരീരത്തില്‍ അടിയേറ്റതിന്റെയും മുറിവുകളുടെയും പാടുകളാണ് അധികമുള്ളത്. കല്ലെറിഞ്ഞും സംഘംചേര്‍ന്നും മര്‍ദ്ദിച്ചതിലുണ്ടായ ആഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റ്‌മോര്‍ട്ടം പൂര്‍ണ്ണമായും വീഡിയോയില്‍ ചിത്രീകരിച്ചിരുന്നു. ആന്തരാവയവങ്ങള്‍ വിശദമായ രാസ പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്.

കോട്ടം ഫോറന്‍സിക് വിഭാഗം മേധാവി ഡോ. ടോമി മാത്തലയുടെ മേല്‍നോട്ടത്തിലുള്ള ഡോക്ടര്‍മാരുടെ സംഘമാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്. അസമിലെ ദിബ്രുഗഡുവില്‍ നിന്ന് കന്യാകുമാരിയിലേക്കുള്ള വിവേക് എക്‌സ്പ്രസിലാണ് കൈലാസ് ജ്യോതി ബെഹ്‌റെ കേരളത്തിലെത്തിയത്.
രൂപം ഗോഖോയ്, ഗോകുല്‍ ഗോഖോയ് തുടങ്ങിയ സുഹൃത്തുകള്‍ക്കൊപ്പമാണ് ബുധനാഴ്ച പുലര്‍ച്ചെ കൈലാസ് കോട്ടയത്തെത്തിയത്. അന്ന് ഉച്ചയ്ക്ക് 12 നും ഒന്നിനുമിടയിലാണ് കുറിച്ചി മലകുന്നം ചിറവുമുട്ടം ക്ഷേത്രത്തിനു സമീപത്തായി ജനക്കൂട്ടം ഇയാളെ ക്രൂരമായി മര്‍ദ്ദിച്ചതും തുടര്‍ന്ന് ഇയാള്‍ കൊല്ലപ്പെട്ടതും.












Click it and Unblock the Notifications