Get Updates
Get notified of breaking news, exclusive insights, and must-see stories!

നവജാത ശിശുവിനെ കഴുത്തറുത്ത് കൊന്നു; കോഴിക്കോടിന് പിന്നാലെ മലപ്പുറത്തും!! അരുംക്രൂരതക്ക് പിന്നില്‍

മലപ്പുറം/കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ ബാലുശേരിയില്‍ നവജാത ശിശുവിനെ അമ്മ കഴുത്തറുന്ന് കൊന്നതായിരുന്നു കഴിഞ്ഞദിവസത്തെ വാര്‍ത്ത. സംഭവത്തില്‍ അമ്മയെ അറസ്റ്റ് ചെയ്തപ്പോള്‍ ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ സമാനമായ വാര്‍ത്ത മലപ്പുറത്ത് നിന്നും വന്നിരിക്കുന്നു. ചേരൂറിലെ യുവതിയായ അമ്മ പ്രസവിച്ച കുഞ്ഞിനെ ഉടന്‍ കഴുത്തറുത്ത് കൊന്നു. കരച്ചില്‍ കേട്ട നാട്ടുകാര്‍ക്ക് തോന്നിയ സംശയമാണ് യുവതിയെ കുടുക്കിയത്. അമ്മയെയും സഹോദരനെയും പോലീസ് കസ്റ്റഡിയിലെടുത്തു. നാണിപ്പിക്കുന്ന കഥകളാണ് സംഭവത്തിലേക്ക് നയിച്ചതെന്ന് പോലീസ് സൂചന നല്‍കി. വിശദവിവരങ്ങള്‍ ഇങ്ങനെ...

 നാടിനെ നടുക്കി

നാടിനെ നടുക്കി

മലപ്പുറം കൂട്ടിലങ്ങാടിയിലാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. ചേരൂര്‍ സ്വദേശിയായ യുവതി, അവരുടെ സഹോദരന്‍ എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഭര്‍ത്താവുമായി ഏതാനും വര്‍ഷങ്ങളായി പിരിഞ്ഞു കഴിയുകയാണ് യുവതിയെന്ന് പോലീസിന് വിവരം ലഭിച്ചു.

 വീടിന് അപമാനം

വീടിന് അപമാനം

പുറത്തുപറയാന്‍ സാധിക്കാത്ത ചില സംഭവങ്ങള്‍ നടന്നിട്ടുണ്ടെന്ന് പോലീസ് പറയുന്നു. യുവതിക്ക് കുഞ്ഞ് പിറന്നത് വീടിന് അപമാനമാണെന്ന് സഹോദരന്‍ കുറ്റപ്പെടുത്തിയിരുന്നുവത്രെ. ഇതാണ് യുവതിയെ കൊലപാതകത്തിലേക്ക് നയിച്ചതത്രെ. നേരത്തെ ഗര്‍ഭം ഇല്ലാതാക്കാനും ശ്രമം നടത്തിയതായി പോലീസ് സംശയിക്കുന്നു.

 രണ്ടുപേരും കസ്റ്റഡിയില്‍

രണ്ടുപേരും കസ്റ്റഡിയില്‍

യുവതിയെയും സഹോദരനെയും പോലീസ് കസ്റ്റഡിയിലെടുത്തു. യുവതിക്ക് ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റി. വിശദമായ അന്വേഷണം നടന്നുവരികയാണെന്ന് പോലീസ് പറഞ്ഞു. സഹോദരനെ ചോദ്യം ചെയ്യുന്നുണ്ട്.

 ബാലുശേരിയില്‍ നടന്നത്

ബാലുശേരിയില്‍ നടന്നത്

സമാനമായ സംഭവം തന്നെയാണ് കഴിഞ്ഞദിവസം കോഴിക്കോട് ജില്ലയിലെ ബാലുശേരിയിലുണ്ടായത്. യുവതിയില്‍ നിന്ന് പോലീസിന് അറിയാന്‍ കഴിഞ്ഞത് ആശ്ചര്യപ്പെടുത്തുന്ന വിവരങ്ങളാണ്. സംഭവത്തില്‍ നിര്‍മല്ലൂല്‍ സ്വദേശിയായ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

മാനഹാനി ഭയന്ന്

മാനഹാനി ഭയന്ന്

ഞായറാഴ്ച പുലര്‍ച്ചെയാണ് യുവതിയുടെ കുഞ്ഞിനെ കൊലപ്പെടുത്തിയത്. ഭര്‍ത്താവുമായി അകന്നു കഴിയുകയായിരുന്നു യുവതി. മാനഹാനി ഭയന്നാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്ന് പോലീസിന് ബോധ്യമായി. നേരത്തെ നിശ്ചയിച്ച പദ്ധതി നടക്കാതെ പോയപ്പോഴാണ് പിറന്ന ഉടനെ കൊലപ്പെടുത്തിയത്.

പുറംലോകം അറിഞ്ഞത് ഇങ്ങനെ

പുറംലോകം അറിഞ്ഞത് ഇങ്ങനെ

ഭര്‍ത്താവുമായി പിണങ്ങി കഴിയുമ്പോള്‍ കുഞ്ഞുപിറന്നത് മാനഹാനിക്ക് കാരണമാകുമെന്ന് കരുതിയായിരുന്നു കൊലപാതകം. ഗര്‍ഭാവസ്ഥയില്‍ തന്നെ ഇല്ലാതാക്കാന്‍ ചില ശ്രമങ്ങള്‍ നടത്തിയിരുന്നെങ്കിലും പരാജയപ്പെട്ടു. തുടര്‍ന്നാണ് പ്രസവിച്ച ഉടനെ ഇല്ലാതാക്കിയത്. കുഞ്ഞിന്റെ നിലവിളി നാട്ടുകാര്‍ കേട്ടതോടെ അരുംകൊല പുറംലോകം അറിയുകയാിരുന്നു.

സംശയത്തിന് ഇടയാക്കി

സംശയത്തിന് ഇടയാക്കി

യുവതി ഗര്‍ഭിണിയാണെന്ന വിവരം അമ്മയ്ക്കും മറ്റു ചില അടുപ്പക്കാര്‍ക്കും മാത്രമാണ് അറിവുണ്ടായിരുന്നത്. നാട്ടുകാരുമായി അടുത്തിടപഴകാറില്ല. അതുകൊണ്ടു തന്നെ പുറത്താരും അറിഞ്ഞതുമില്ല. കുഞ്ഞിന്റെ കരച്ചില്‍കേട്ട് നാട്ടുകാര്‍ എത്തിയപ്പോള്‍ വീട്ടുകാര്‍ വാതില്‍ തുറന്നില്ല. ഇതാണ് കൂടുതല്‍ സംശയത്തിന് ഇടയാക്കിയത്.

 രക്തംതളം കെട്ടിയ മുറി

രക്തംതളം കെട്ടിയ മുറി

ഞായറാഴ്ച പുലര്‍ച്ചെയാണ് കൊലപാതകം നടന്നത്. വീട്ടുകാര്‍ വാതില്‍ തുറക്കാന്‍ വിസമ്മതിച്ചതോടെ സംശമായി. ചിലര്‍ പോലീസിനെ വിവരം അറിയിച്ചു. പോലീസ് എത്തിയപ്പോഴേക്കും മൂന്ന് മണിയായി. വാതില്‍ തുറന്നപ്പോള്‍ രക്തം തളംകെട്ടിയ മുറിയില്‍ യുവതി അവശയായി കിടക്കുകയായിരുന്നു.

മെഡിക്കല്‍ കോളജില്‍

മെഡിക്കല്‍ കോളജില്‍

യുവതിയുടെ സമീപത്ത് തന്നെ പ്ലാസ്റ്റിക് ബാഗ് കണ്ടു. അതില്‍ പൊതിഞ്ഞ നിലയില്‍ ചോരകുഞ്ഞ്. ചോര വാര്‍ത്ത് കുഞ്ഞിന് ജീവന്‍ നഷ്ടമായിരുന്നു. യുവതിയെ പോലീസ് കസ്റ്റഡിയിലെടുത്തു. വനിതാ പോലീസുകാരുടെ അകമ്പടിയില്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

രഹസ്യമായി പ്രസവം

രഹസ്യമായി പ്രസവം

രഹസ്യമായി പ്രസവം നടത്തുകയായിരുന്നുവെന്നാണ് വിവരം. യുവതിയുടെ മാതാവ് തന്നെയാണ് പ്രസവ സമയം കൂടെയുണ്ടായിരുന്നത്. ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുകയാണ് യുവതി. മജിസ്‌ട്രേറ്റ് ആശുപത്രിയിലെത്തി യുവതിയെ റിമാന്റ് ചെയ്തു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+