അമ്മ തിളക്കം പദ്ധതിയില്‍ അദ്ധ്യാപകരായി അമ്മമാര്‍

  • Posted By:
Subscribe to Oneindia Malayalam

കുറ്റിയാടി: മക്കളെ മുന്നിലെത്തിക്കാന്‍ അധ്യാപകരായി അമ്മമാര്‍.എഴുതാനും വായിക്കാനും പ്രയാസം നേരിടുന്ന വിദ്യാര്‍ത്ഥികളെ കണ്ടെത്തെി പരിശീലനം നല്‍കാന്‍ ആരംഭിച്ച അമ്മ തിളക്കം പദ്ധതിയിലൂടെ തിളങ്ങുകയാണ്‌ ദേവര്‍കോവില്‍ കെവികെഎംയുപി സ്‌കൂളിലെ മദര്‍ പിടിഎ അഗംങ്ങള്‍.

ഹാദിയ ഷഫിന്‍ കൂടിക്കാഴ്ച കേസ് അട്ടിമറിക്കും; അശോകന്‍ കോടതിയിലേക്ക്

വിദ്യാലയത്തിലെ 220 ഓളം വിദ്യാര്‍ത്ഥികളെ മലയാള ഭാഷ എഴുതാനും വായിക്കുന്നതിലും പ്രയാസങ്ങള്‍ ഉള്ളതായി കണ്ടെത്തിയിരുന്നു. ഇവര്‍ക്ക്‌ പരിശീലനം നല്‍കാനായി ഇരുപതോളം അമ്മമാരാണ്‌ പദ്ധതി പ്രകാരം അദ്ധ്യാപകരായി സേവനം അനുഷ്ടിക്കുകയാണ്‌.

amma

ബി.ആര്‍.സിയും സ്‌കൂളിലെ അദ്ധ്യാപകരും അമ്മമാര്‍ക്ക്‌ ആവശ്യമായ പരിശീലനം നല്‍കുന്നു. അമ്മാര്‍ തന്നെ അധ്യാപകരായി എത്തിയതോടെ വിദ്യാര്‍ത്ഥികളില്‍ ഏറെ മാറ്റങ്ങള്‍ ഉണ്ടാക്കിയതായി അധ്യാപകരും സാക്ഷ്യപ്പെടുത്തുന്നു. പൊതു വിദ്യാലയങ്ങളിലെ വിദ്യാര്‍ത്ഥികളെ പഠനത്തില്‍ മുന്നിലെത്തിക്കാന്‍ അമ്മ തിളക്കം പദ്ധതി സഹായകരമാണെന്ന്‌ പ്രധാനധ്യാപകന്‍ പി കെ നവാസ്‌ പറഞ്ഞു. ഒക്ടോബറില്‍ ആരംഭിച്ച പദ്ധതി അടുത്ത ജനുവരിയില്‍ പൂര്‍ത്തിയാകും.

English summary
mothers are become teachers in 'amma thilakkam' project

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്