സിനിമാരംഗത്ത് പിടിമുറുകുന്നു!പ്രമുഖതാരത്തിന് എത്തിച്ച കാരവൻ പിടിച്ചെടുത്തു,'അമ്മ'യോഗത്തിന് പോയ സമയം

  • By: ഡെന്നീസ്
Subscribe to Oneindia Malayalam

കൊച്ചി: മലയാള ചലച്ചിത്ര ലോകവുമായി ബന്ധപ്പെട്ട് തുടരുന്ന വിവാദങ്ങൾക്കിടെ താരങ്ങളും സിനിമാ പ്രവർത്തകരും നടത്തുന്ന നിയമലംഘനങ്ങൾക്കെതിരെ കർശന നടപടിയുമായി അധികൃതർ. കൊച്ചിയിൽ പ്രമുഖ താരത്തിന് വിശ്രമിക്കാനായി എത്തിച്ച കാരവൻ മോട്ടോർ വാഹന വകുപ്പ് അധികൃതർ പിടിച്ചെടുത്തു.

നടിയെ ആക്രമിച്ച കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് ഇടപെടൽ!'അമ്മ'യും 'മക്കളും' ഒതുക്കിത്തീർക്കേണ്ട

ഗുജറാത്ത് രജിസ്ട്രേഷനുള്ള കാരവൻ അനുമതിയില്ലാതെ സംസ്ഥാനത്ത് ഉപയോഗിച്ചതിനാണ് മോട്ടോർ വാഹന വകുപ്പ് നടപടി സ്വീകരിച്ചിരിക്കുന്നത്. നിയമലംഘനത്തിന് 25,000 രൂപ പിഴ ഈടാക്കിയ ശേഷമാണ് ആഢംബര കാരവൻ മോട്ടോർ വാഹന വകുപ്പ് വിട്ടുകൊടുത്തത്.

കൊച്ചി മെട്രോയിലെ ശുചിമുറികൾ അടച്ചിടുമെന്ന്! പ്രധാന കാരണക്കാർ സ്ത്രീകൾ, ക്ലോസറ്റുകളും നശിപ്പിച്ചു...

നടിയെ ആക്രമിച്ച കേസ്;സിനിമാരംഗത്തെ മറ്റു പ്രമുഖരെയും ചോദ്യംചെയ്യും,ദിലീപിന്റെ ഇടപാടുകൾ പരിശോധിക്കും

കൊച്ചിയിൽ ഷൂട്ടിംഗ് നടക്കുന്ന സിനിമയുടെ ലൊക്കേഷനുകളിലാണ് കാരവൻ ഉപയോഗിച്ചിരുന്നത്. സിനിമയിൽ അഭിനയിക്കുന്ന പ്രമുഖ താരത്തിന് വേണ്ടിയാണ് പ്രധാനമായും കാരവൻ എത്തിച്ചത്. എന്നാൽ നടന്റെ ഉടമസ്ഥതയിലുള്ളതല്ല വാഹനം. തൃശൂർ സ്വദേശിയാണ് ഗുജറാത്ത് രജിസ്ട്രേഷനുള്ള കാരവൻ സിനിമാക്കാർക്ക് വാടകയ്ക്ക് നൽകിയിരുന്നത്.

സംഭവം വ്യാഴാഴ്ച...

സംഭവം വ്യാഴാഴ്ച...

ജൂൺ 29 വ്യാഴാഴ്ചയാണ് പ്രമുഖ താരത്തിന് വിശ്രമിക്കാനായി എത്തിച്ച കാരവൻ മോട്ടോർ വാഹന വകുപ്പ് അധികൃതർ പിടികൂടുന്നത്. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ബി. ഷെഫീഖ്, അസി.മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ പി.ഇ. റെൻഷിദ് എന്നിവർ ചേർന്നാണ് കാരവൻ കസ്റ്റഡിയിലെടുത്തത്.

താരം 'അമ്മ' യോഗത്തിന് പോയപ്പോൾ...

താരം 'അമ്മ' യോഗത്തിന് പോയപ്പോൾ...

കൊച്ചിയിൽ ഷൂട്ടിംഗ് പുരോഗമിക്കുന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടിരിക്കുന്ന താരം വ്യാഴാഴ്ച നടന്ന 'അമ്മ'യുടെ വാർഷിക യോഗത്തിൽ പങ്കെടുക്കാൻ പോയ സമയത്താണ് സഹായി കാരവനുമായി ഇടപ്പള്ളിയിലേക്ക് വന്നത്. ഇതിനിടെയാണ് കാരവൻ മോട്ടോർ വാഹന വകുപ്പിന്റെ പ്രത്യേക സ്ക്വാഡ് കസ്റ്റഡിയിലെടുത്തത്.

കൊച്ചിയിലെ ലൊക്കേഷനുകളിൽ...

കൊച്ചിയിലെ ലൊക്കേഷനുകളിൽ...

കൊച്ചിയിലും സമീപ പ്രദേശങ്ങളിലും ഷൂട്ടിംഗ് നടക്കുന്ന സിനിമയ്ക്ക് വേണ്ടിയാണ് ഗുജറാത്ത് രജിസ്ട്രേഷനുള്ള കാരവൻ ഉപയോഗിച്ചിരുന്നത്.

പ്രമുഖ താരത്തിന് വേണ്ടി...

പ്രമുഖ താരത്തിന് വേണ്ടി...

ഈ സിനിമയിൽ അഭിനയിക്കുന്ന പ്രമുഖ താരത്തിന് വേണ്ടിയാണ് പ്രധാനമായും കാരവൻ വാടകയ്ക്കെടുത്തത്. താരത്തിന്റെയോ സിനിമയുടെ മറ്റ് അണിയറ പ്രവർത്തകരുടെയോ ഉടമസ്ഥതയിലുള്ളതല്ല കാരവൻ എന്നും മോട്ടോർ വാഹന വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.

തൃശൂർ സ്വദേശി...

തൃശൂർ സ്വദേശി...

തൃശൂർ സ്വദേശിയാണ് ഗുജറാത്ത് രജിസ്ട്രേഷനുള്ള കാരവൻ കൊച്ചിയിലെ സിനിമാക്കാർക്ക് വാടകയ്ക്ക് നൽകിയിരുന്നത്. നാലുമാസം മുൻപാണ് കാരവൻ ഗുജറാത്തിൽ നിന്നും കൊച്ചിയിലെത്തിച്ചത്.

പിഴ ഈടാക്കി...

പിഴ ഈടാക്കി...

അന്യസംസ്ഥാന രജിസ്ട്രേഷനുള്ള വാഹനങ്ങൾ കേരളത്തിൽ വാടകയ്ക്ക് കൊടുക്കുന്നത് നിയമവിരുദ്ധമാണ്. ഇതു ചൂണ്ടിക്കാട്ടി 25,000 രൂപ പിഴ ഈടാക്കിയ ശേഷമാണ് മോട്ടോർ വാഹന വകുപ്പ് കാരവൻ വിട്ടുകൊടുത്തത്.

ഒട്ടേറെ കടമ്പകൾ...

ഒട്ടേറെ കടമ്പകൾ...

കാരവൻ പോലുള്ള വാഹനങ്ങൾ കേരളത്തിൽ രജിസ്റ്റർ ചെയ്യാൻ ഒട്ടേറെ കടമ്പകളുണ്ട്. ഇതിൽ നിന്നും രക്ഷപ്പെടാനാണ് അന്യസംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്ത ശേഷം ഇവ കേരളത്തിലെത്തിക്കുന്നത്. പിടിച്ചെടുത്ത കാരവൻ എത്രയും പെട്ടെന്ന് കേരള രജിസ്ട്രേഷനാക്കി മാറ്റണമെന്ന കർശന നിർദേശം നൽകിയ ശേഷമാണ് വിട്ടുകൊടുത്തത്.

English summary
motor vehicle department seized film caravan from kochi.
Please Wait while comments are loading...