എട്ട് വര്‍ഷം മുമ്പ് അനാഥയായ മേഘക്ക് കൈനിറയെ വിവാഹ സമ്മാനവുമായി കുഞ്ഞാലിക്കുട്ടി വന്നു

  • Posted By:
Subscribe to Oneindia Malayalam

മലപ്പുറം: എട്ട് വര്‍ഷം മുമ്പ് അനാഥയായ മേഘക്ക് കൈനിറയെ വിവാഹ സമ്മാനവുമായി കുഞ്ഞാലിക്കുട്ടി എംപി എത്തി. വേങ്ങര പഞ്ചായത്തിലെ മനാട്ടിപ്പറമ്പിലെ റോസ് മനാറിലെ മേഘക്ക് ഇനി പുതു പ്രതീക്ഷയുടേയും സന്തോഷത്തിന്റേയും നാളുകളാണ്.

ലാവലിൻ കേസിൽ പിണറായിക്ക് സുപ്രീംകോടതിയുടെ നോട്ടീസ്, കുറ്റവിമുക്തരായ മറ്റ് രണ്ട് പേർക്കും നോട്ടീസ്

എട്ടു വര്‍ഷം മുമ്പ് അഛനമ്മമാര്‍ നഷ്ടപ്പെട്ടതിനെ തുടര്‍ന്നാണ് മേഘ റോസ് മനാറിലെത്തുന്നത്.മനാട്ടിപ്പറമ്പില്‍ പതിനഞ്ചു വര്‍ഷമായി പ്രവര്‍ത്തിക്കുന്ന അനാഥ, അഗതിമന്ദിരത്തില്‍ പതിനൊന്നാം വയസിലാണ് മേഘയെത്തുന്നത്. മേഘക്കിപ്പോള്‍ വയസ് പത്തൊമ്പത് .മേഘക്ക് ഇരിങ്ങല്ലുര്‍ ചീനിപ്പടിയിലെ പരേതനായ തോന്നത്ത് വീട്ടില്‍ പരമേശ്വരന്റെ മകന്‍ രാജേഷാണ് വരണമാല്യം ചാര്‍ത്തുന്നത്.പതിമൂന്നിന് രാജേഷിന്റെ കുടുംബക്ഷേത്രമായ ശ്രീ തോ ന്നത്ത് ഭഗവതി ക്ഷേത്രത്തിലാണ് വിവാഹം. വിവാഹ സമ്മാനവുമായി ബുധനാഴ്ച ഒരു മണിയോടെ പി.കെ.കുഞ്ഞാലിക്കുട്ടി എം.പി.റോസ് മനാറിലെത്തി റോസ് മനാറിലെ അന്തേവാസികളും, അയല്‍വാസികളും, നാട്ടുകാരുടെയും സന്തോഷത്തില്‍ പങ്കു ചേര്‍ന്നു. സമൂഹത്തില്‍ നിന്ന് പിന്തള്ളപ്പെട്ട് അനാഥരും, അഗതികളുമായ ഒരു കൂട്ടം മനുഷ്യരുടെ ഇടയിലേക്ക് മനുഷ്യ സ്‌നേഹത്തിന്റെ ഉദാത്ത മാതൃകയുമായി റോസ് മനാറിന്റെ മുറ്റത്ത് എത്തിയപ്പോള്‍ അന്തേവാസിയായ ഒന്നര വയസുകാരി സത്യപ്രിയ പൂച്ചെണ്ടു നല്‍കി അദേഹത്തെ സ്വീകരിച്ചു.

kunjalikutty

വേങ്ങര റോസ് മനാറിലെത്തിയ കുഞ്ഞാലിക്കുട്ടി മേഘക്ക് വിവാഹ സമ്മാനം നല്‍കുന്നു

തുടര്‍ന്ന് തന്റെ വിവാഹ സമ്മാനം അദ്ദേഹം നവവധുവിന് കൈമാറി.നേരത്തെ പെരുന്നാളിന് പുതുവസ്ത്രങ്ങളും ടെലിവിഷനും നല്‍കിയതിലുള്ള സന്തോഷവും അന്തേവാസികള്‍ പ്രകടിപ്പിച്ചു.ടി.വി.ഇബ്രാഹിം എംഎല്‍എ., എംഇടി സിക്രട്ടറി മുഹമ്മദ് കല്ലായി .വൈ സ്.പ്രസിഡണ്ട് അബ്ദുസലാം മോങ്ങം, മഹല്ല് ഖത്തീബ് ഹസ്സന്‍കുട്ടി ദാരിമി കുട്ടശ്ശേരി ' എന്നിവരും ചടങ്ങിനെത്തിയിരുന്നു. മനാട്ടിപ്പറമ്പ് ,യുത്ത് ലീഗ് കമ്മിറ്റിയുടേയും, വേങ്ങര പെയ്ന്‍ ആന്റ് പാലിയേറ്റീവ് കമ്മറ്റിയുടേയും സഹകരണത്തോടെ പന്ത്രണ്ടിന് റോസ് മനാറില്‍ വിപുലമായവിവാഹസദ്യയും ഒരുക്കിയിട്ടുണ്ട്.

ലക്ഷങ്ങളിൽ നിന്ന് തിരഞ്ഞെടുക്കൂ കേരള മാട്രിമോണിയിലൂടെ - രജിസ്ട്രേഷൻ സൗജന്യം!

English summary
MP kunjalikutty presented wedding gift to megha

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്