Get Updates
Get notified of breaking news, exclusive insights, and must-see stories!

എംഎസ്എഫില്‍ പൊട്ടിത്തെറി: സംസ്ഥാന അധ്യക്ഷന്‍ അശ്ലീല ചുവയോടെ സംസാരിച്ചെന്ന് വനിതാ വിഭാഗം നേതാക്കള്‍

കോഴിക്കോട്: മുസ്ലിം ലീഗിന്‍റെ വിദ്യാര്‍ത്ഥി വിഭാഗമായ മുസ്ലിം ലീഗില്‍ പൊട്ടിത്തെറി. സംഘടനാ സംസ്ഥാന പ്രസിഡന്‍റ് ഉള്‍പ്പടേയുള്ളവര്‍ക്കെതിരെ വനിതാ വിഭാഗമായ ഹരിതയാണ് പരാതിയുമായി രംഗത്ത് എത്തിയത്. ഏറെ നാളായി നീണ്ട് നില്‍ക്കുന്ന അസ്വാരസ്യങ്ങള്‍ക്ക് ഒടുവില്‍ ഹരിത നേതാക്കള്‍ സംസ്ഥാന പ്രസിഡന്‍റ് പികെ നവാസ്, മലപ്പുറം ജില്ലാ കമ്മിറ്റി ജനറല്‍ സെക്രട്ടറി വി അബ്ദുള്‍ വഹാബ് എന്നിവര്‍ക്കെതിരെ വനിതാ കമ്മീഷനില്‍ കഴിഞ്ഞ ദവിസം രേഖാ മൂലം പരാതി നല്‍കുകയായിരുന്നു.

സാരിയിലും സെക്സി ലുക്കില്‍ മലൈക അറോറ: ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

എംഎസ്എഫ് ഹരിത

ഹരിത സംസ്ഥാന ഭാരവാഹികളായ മുഫീദ തെസ്നി, നജ്മ തബഷിറ, ഷംന വികെ, ജുവൈരിയ, മിന ഫര്‍സാന, ഫര്‍ഹ തുടങ്ങിയ പത്ത് പേരോളം ഒപ്പിട്ട പരാതിയാണ് വനിതാ കമ്മീഷന് നല്‍കിയിരിക്കുന്നത്. പികെ നവാസ് അശ്ലീല ചുവയോടെ സംസാരിച്ചു എന്നാണ് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നത്. ജൂണ്‍ 22 ന് എംഎസ്എഫിന്‍റെ സംസ്ഥാന ഓഫീസായ കോഴിക്കോട്ടെ ഹബീബ് സെന്‍ററില്‍ വെച്ച് നടന്ന സംസ്ഥാന കമ്മിറ്റിയോഗത്തിലാണ് പരാതിക്ക് അടിസ്ഥാനമായ സംഭവങ്ങള്‍ നടന്നത്.

യോഗത്തില്‍

'യോഗത്തില്‍ ഹരിതയുടെ അഭിപ്രായം ആവശ്യപ്പെട്ടു കൊണ്ട് സംസാരിക്കവെ അതിനെ വേശ്യക്കും വേശ്യയുടേതായ ന്യായീകരണം ഉണ്ടാകും എന്നാണ്. വഷളന്‍ ചിരിയോടെ ഒരു വേശ്യക്കും ന്യായീകരണം ഉണ്ടാവുമല്ലോ, അത് പറയൂ' എന്നാണ് പറഞ്ഞതെന്നാണ് വനിതാ കമ്മീഷന് നല്‍കിയ പരാതിയില്‍ വ്യക്തമാക്കുന്നത്.

അബ്ദുള്‍ വഹാബ്

എംഎസ്എഫില്‍ പ്രവര്‍ത്തിക്കുന്ന പെണ്‍കുട്ടികളെ ലൈംഗിക ചുവയോടെ ചിത്രീകരിക്കുകയും ഞങ്ങള്‍ക്ക് എതിരെ ദൂരാരോപണങ്ങള്‍ ഉന്നയിച്ച് മാനസികപരമായും സംഘടനാപരമായും വ്യക്തിപരമായും തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. വി അബ്ദുള്‍ വഹാബ് ഫോണ്‍ മുഖേനയും മറ്റും അസഭ്യ വാക്കുകള്‍ ഉപയോഗിച്ച് അധിക്ഷേപിക്കുകയാണ്.

വഴിപെട്ട് ജീവിക്കണം

സംഘടനയുടെ അകത്തും പുറത്തും വഴിപ്പെട്ട് ജീവിക്കണം എന്നായിരുന്നു ഭീഷണി. സ്വഭാവ ദൂഷ്യം ഉള്ളവരാണ് എന്ന് നിരന്തരം പ്രചരിപ്പിക്കുകയാണ്. ഹരിതയുടെ നേതാക്കള്‍ പ്രസവിക്കാത്ത ഒരു തരം പ്രത്യേക ഫെമിനിസ്റ്റുകള്‍ ആണെന്ന് പ്രചരാണം നടത്തി പൊതു മാധ്യമത്തില്‍ അപമാനിക്കുകയാണെന്നും ഹരിത നേതാക്കള്‍ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.

ലീഗ് നേതൃത്വത്തിനും

ലീഗ് നേതൃത്വത്തിന് പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ല. ആത്മാഭിമാനം സംരക്ഷിക്കാന്‍ വനിതാ കമ്മീഷന്‍ ഇടപെടണമെന്നാണ് ആവശ്യം. എംഎസ്എഫ് യോഗത്തില്‍ നേതാക്കളുടെ ഭാഗത്ത് നിന്നും സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍ ഉണ്ടാകുന്നതായി നേരത്തെ ഹരിത ഭാരവാഹികള്‍ ഉന്നയിച്ചിരുന്നു. ഇത് സംബന്ധിച്ച് ലീഗ് സംസ്ഥാന കമ്മിറ്റിക്ക് പരാതി നല്‍കുകയും ചെയ്തിരുന്നു.

മലപ്പുറം ജില്ലാ കമ്മിറ്റി

നേരത്തെ മലപ്പുറം ജില്ലാ കമ്മിറ്റി പ്രഖ്യാപനത്തെ തള്ളി സംസ്ഥാന സമിതി തന്നെ പരസ്യമായി രംഗത്ത് വന്നതോടെയാണ് നേതാക്കള്‍ തമ്മിലുള്ള വിള്ളല്‍ പരസ്യമായ പൊട്ടിത്തെറിയിലേക്ക് എത്തിയത്. സംഘടനയുമായി ബന്ധമില്ലാത്തവരാണ് പുതിയ കമ്മറ്റി പ്രഖ്യാനത്തിന് പിന്നിലെന്നാണ് സംസ്ഥാന സമിതി അരോപിച്ചത്.

എം എസ് എഫ് ഹരിത

എം എസ് എഫ് സംസ്ഥാന പ്രസിഡന്റ് പഠിക്കുന്ന കോളജിലെ അധ്യാപികയാണ് മലപ്പുറത്തെ പുതിയ ഹരിത പ്രസിഡന്റെന്നും ഇന്റേണല്‍ മാര്‍ക്ക് തരപ്പെടുത്താനാണ് പുതിയ നിയമനമെന്ന തരത്തിലുള്ള ആക്ഷേപങ്ങളും അന്ന് ഉണ്ടായിരുന്നു. സംസ്ഥാന സമിതിയുടെ അറിയിപ്പ് വന്നതിന് പിന്നാലെ പുതിയ കമ്മിറ്റിയിലെ വൈസ് പ്രസിഡന്റുമാരായ ഫാത്തിമ ലമീസ്, ബുഷ്‌റ ഇ.കെ, ഫര്‍സാന എന്നിവര്‍ രാജിവെക്കുകയും ചെയ്തിരുന്നു.

റെക്കോര്‍ഡുകള്‍ തകര്‍ക്കുന്ന ഗ്ലാമര്‍ ഫോട്ടോകള്‍: തരംഗമായി ബിഗ് ബോസ് താരത്തിന്‍റെ ബിക്കിനി ചിത്രങ്ങള്‍

Recommended Video

cmsvideo
    Vijay Mallya Declared Bankrupt By UK High Court

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+