കോടിയേരിക്ക് താൽപ്പര്യം കൊറിയയോടും ചൈനയോടും; അത് ജീനിന്റെ കുഴപ്പം, അവർ ഇങ്ങനയെ പറയൂ....

  • Posted By: Desk
Subscribe to Oneindia Malayalam

തിരുവനന്തപുരം: സിപിഎമ്മിനെയും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെയും രൂക്ഷമായി വിമർശിച്ച് ബിജെപി നേതാവ് എംടി രമേശ്. ഇന്ത്യ ആസ്ട്രേലിയ ജപ്പാൻ അമേരിക്ക എന്നിവരടങ്ങുന്ന അച്ചുതണ്ട് ചൈനയെ പ്രതിരോധിക്കാൻ ശ്രമിക്കുന്നു എന്ന് കോടിയേരി ബാലകൃഷ്ണൻ സിപിഎം ആലപ്പുഴ ജില്ലാസമ്മേളനത്തിൽ പ്രസംഗിച്ചിരുന്നു. ഇതിനെതിരെയാണ് രമേശിന്റെ രൂക്ഷ വിമർശനം വന്നിരിക്കുന്നത്.

കോടിയേരിക്കും പിണറായിക്കും ജനാധിപത്യത്തോടല്ല പഥ്യം. ഏകാധിപധികളായ വടക്കൻ കൊറിയയോടും ചൈനയോടുമാണ്. അത് കമ്മ്യൂണിസ്റ്റ് ജീനിന്‍റെ കുഴപ്പമാണെന്നുമാണ് എംടി രമേശ് പറഞ്ഞത്. തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കോടിയേരി ബാലകൃഷ്ണന്റെ ചൈന അനൂകൂല പരാമർശം വായിച്ചിട്ട് ഞെട്ടലോ അസ്വാഭാവികതയോ തോന്നിയില്ല. കാരണം അത് പറഞ്ഞത് ഒരു കമ്മ്യൂണിസ്റ്റ് നേതാവാണ്. അവർക്ക് അങ്ങനെയാകാനേ കഴിയൂ എന്നും അദ്ദേഹം വ്യക്തമാക്കി.

സ്വാതന്ത്യ സമരത്തെ ഒറ്റുകൊടുത്തവർ

സ്വാതന്ത്യ സമരത്തെ ഒറ്റുകൊടുത്തവർ

ഭാരതത്തെ രണ്ടായല്ല 17 ആയി വെട്ടിമുറിക്കണമെന്ന് പറഞ്ഞവർ, സ്വാതന്ത്ര്യ സമരത്തെ ഒറ്റുകൊടുത്തവർ, ഗാന്ധിജിയേയും സുഭാഷ് ചന്ദ്രബോസിനെയും അവഹേളിച്ചവർ, ക്വിറ്റ് ഇന്ത്യാ സമരത്തെ അട്ടിമറിക്കാൻ ബ്രിട്ടീഷുകാരിൽ നിന്ന് അച്ചാരം വാങ്ങിയവർ, തുടങ്ങിയ പരാമർശങ്ങളാണ് സിപിഎമ്മിനെതിരെ എംടി രമേശ് നടത്തിയിരിക്കുന്നത്.

സായുധ വിപ്ലവത്തിലൂടെ ഭരണം പിടിച്ചെടുക്കാൻ ശ്രമിച്ചവർ

സായുധ വിപ്ലവത്തിലൂടെ ഭരണം പിടിച്ചെടുക്കാൻ ശ്രമിച്ചവർ

ഗാന്ധിജിയേയും സുഭാഷ് ചന്ദ്രബോസിനെയും അവഹേളിച്ചവർ, ക്വിറ്റ് ഇന്ത്യാ സമരത്തെ അട്ടിമറിക്കാൻ ബ്രിട്ടീഷുകാരിൽ നിന്ന് അച്ചാരം വാങ്ങിയവർ, യുദ്ധകാലത്ത് ഇന്ത്യൻ സൈനികർക്ക് രക്തം ദാനം ചെയ്തതിന് നേതാക്കൾക്കെതിരെ നടപടി എടുത്തവർ, അംബേദ്കറുടെ നേതൃത്വത്തിൽ രൂപം നൽകിയ ഭരണഘടനയെ തള്ളിപ്പറഞ്ഞവർ, സായുധ വിപ്ലവത്തിലൂടെ ഇന്ത്യയിലെ ഭരണം പിടിച്ചെടുക്കാൻ കോപ്പു കൂട്ടിയവരാണ് കമ്മ്യൂണിസ്റ്റുകളെന്നും അദ്ദേഹം പറയുന്നു.

കശ്മീർ വിഘടനവാദികൾക്ക് പിന്തുണ നൽകിയവർ

കശ്മീർ വിഘടനവാദികൾക്ക് പിന്തുണ നൽകിയവർ

കെ ജി ബി ചാരൻമാരായി ഇന്ത്യൻ സൈന്യത്തിലും ഭരണ രംഗത്തും നുഴഞ്ഞു കയറ്റം നടത്തിയവർ, ഹൈദരാബാദ് ഇന്ത്യൻ യൂണിയനിൽ ചേരുന്നത് തടയാൻ ശ്രമിച്ചവർ, കശ്മീർ പാകിസ്ഥാന് നൽകണമെന്ന് വാദിച്ചവർ, ചൈന ഇന്ത്യയെ ആക്രമിച്ചപ്പോൾ പോലും അവർക്കൊപ്പം നിന്നവർ, ഇന്ത്യൻ പട്ടാളത്തിൽ രഹസ്യ യൂണിറ്റ് ഉണ്ടാക്കാൻ ശ്രമിച്ചവർ, കശ്മീർ വിഘടനവാദികൾക്ക് എല്ലാ പിന്തുണയും നൽകുന്നവരാണെന്നും അദ്ദേഹം കമ്മ്യൂണിസ്റ്റുക്കളെ കുറ്റപ്പെടുത്തുന്നു.

കമ്മ്യൂണിസ്റ്റുകൾ ഇങ്ങനയേ പ്രതികരിക്കൂ...

കമ്മ്യൂണിസ്റ്റുകൾ ഇങ്ങനയേ പ്രതികരിക്കൂ...

ഇന്ത്യയെ വെട്ടിമുറിക്കുമെന്ന മുദ്രാവാദ്യം മുഴക്കുന്നവർ, ഇന്ത്യ തകരുന്നത് വരെ പോരാട്ടം നടത്തുമെന്ന് പ്രഖ്യാപിച്ചവർക്ക് കുട പിടിക്കുന്നവർ, അവർ പിന്നെ എങ്ങനെ പ്രതികരിക്കണമെന്നാണ് നാം പ്രതീക്ഷിക്കുന്നത്.??? കോടിയേരിക്കും പിണറായിക്കും ജനാധിപത്യത്തോടല്ല പഥ്യം. ഏകാധിപധികളായ വടക്കൻ കൊറിയയോടും ചൈനയോടുമാണ്. അത് കമ്മ്യൂണിസ്റ്റ് ജീനിന്റെ കുഴപ്പമാണ് എന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

ലോക സംഭവഗതികളിൽ പ്രധാനപ്പെട്ട ഇടപെടൽ

ലോക സംഭവഗതികളിൽ പ്രധാനപ്പെട്ട ഇടപെടൽ

ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ പത്തൊൻപതാം പാർട്ടി കോൺഗ്രസ് ലോക സംഭവഗതികളിൽ പ്രധാനപ്പെട്ട ഇടപെടലാണ് നടത്തിയിട്ടുള്ളത് . നേരത്തെയുള്ള പാർട്ടി കോൺഗ്രസിൽ നിന്ന് വ്യത്യസ്തമായി സുപ്രധാനമായ ഒരു തീരുമാനം ചൈന എടുത്തിട്ടുണ്ട് . തങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാൻ മറ്റൊരു രാജ്യത്തെയും അനുവദിക്കില്ല .അതേ സമയം മറ്റ് രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ വേറെ ആരെങ്കിലും ഇടപെട്ടാൽ കയ്യും കെട്ടി നോക്കിയിരിക്കുകയുമില്ല . എന്നാൽ ഈ തീരുമാനമെടുത്തതോടെ ഇന്ത്യ, ആസ്ട്രേലിയ , ജപ്പാൻ ,അമേരിക്ക എന്നീ രാജ്യങ്ങളുടെ അച്ചുതണ്ട് ചൈനയെ വളഞ്ഞിട്ടാക്രമിക്കുകയാണെന്നും കോടിയേരി പ്രസംഗത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു.

സ്വയം പ്രതിരോധിക്കാൻ ഉത്തരകൊറിയക്ക് അവകാശമുണ്ട്

സ്വയം പ്രതിരോധിക്കാൻ ഉത്തരകൊറിയക്ക് അവകാശമുണ്ട്

ഉത്തരകൊറിയ ധാരാളം പ്രകൃതിസമ്പത്തുള്ള രാജ്യമാണ് . എന്നാൽ അത് ഫലവത്തായി ഉപയോഗിക്കാൻ ഉത്തര കൊറിയക്ക് സാധിക്കുന്നില്ല . അമേരിക്ക , തെക്കൻ കൊറിയ എന്നിവരുടെ ഭീഷണി കാരണം ആയുധങ്ങൾ ഉണ്ടാക്കി പ്രതിരോധിക്കാൻ ഉത്തരകൊറിയ നിർബന്ധിതരാവുകയാണ് . സ്വയം പ്രതിരോധത്തിന് ഉത്തരകൊറിയക്ക് അവകാശമുണ്ടെന്നും കോടിയേരി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞിരുന്നു.

പിണറായിക്ക് പിന്നാലെ കോടിയേരിയും

ചൈനയെക്കാള്‍ മികച്ച രീതിയില്‍ അമേരിക്കയെ നേരിടുന്നത് ഉത്തരകൊറിയയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ പറഞ്ഞിരുന്നു. ഉത്തര കൊറിയ കടുത്ത അമേരിക്കന്‍ വിരുദ്ധ നിലപാടാണ് സ്വീകരിച്ചു വരുന്നത്. ഇക്കാര്യത്തില്‍ അമേരിക്കയുടെ സമ്മര്‍ദങ്ങളെ നല്ല രീതിയില്‍ ചെറുത്തു നില്‍ക്കാന്‍ കൊറിയയ്ക്ക് കഴിഞ്ഞിട്ടുണ്ടെന്നും പിണറായി പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് കോടിയേരി ബാലകൃഷ്ണനും സമാന അഭിപ്രായവുമായി രംഗത്ത് എത്തിയിരിക്കുന്നത്.

ലക്ഷങ്ങളിൽ നിന്ന് തിരഞ്ഞെടുക്കൂ കേരള മാട്രിമോണിയിലൂടെ - രജിസ്ട്രേഷൻ സൗജന്യം!

English summary
MT Ramesh's facebook post against Kodiyeri Balakrishnan and CPM

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്