'എംടിയുടെ വാക്കുകൾ പിണറായിയുടെ കണ്ണ് തുറപ്പിക്കട്ടെ'; രമേശ് ചെന്നിത്തല, ആഞ്ഞടിച്ച് സതീശനും മുരളീധരനും...
തിരുവനന്തപുരം: കേരള ലിറ്ററേച്ചർ ഫെസ്‌റ്റിവൽ ഉദ്‌ഘാടന വേദിയിൽ എംടി വാസുദേവൻനായർ നടത്തിയ വിവാദ പ്രസ്‌താവനയിൽ സർക്കാരിനെതിരെയും, മുഖ്യമന്ത്രി പിണറായി വിജയനെതിരെയും കടുത്ത വിമർശനവുമായി പ്രതിപക്ഷം രംഗത്ത്. മുതിർന്ന നേതാക്കളായ രമേശ് ചെന്നിത്തല, കെ മുരളീധരൻ എന്നിവർക്കൊപ്പം പ്രതിപക്ഷ നേതാവ് വിഡി സതീശനും പിണറായിയെ വിമർശിച്ചു രംഗത്ത് വന്നു.
എംടിയുടെ വാക്കുകൾ മുഖ്യമന്ത്രിയുടെ കണ്ണു തുറപ്പിക്കട്ടെയെന്നും, അദ്ദേഹത്തിന്റെ വിമർശനം പിണറായിക്കും നരേന്ദ്ര മോദിക്കും ഒരുപോലെ ബാധകമാണെന്നും രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി. എംടി കാണിച്ച ആർജവം മറ്റ് സാംസ്‌കാരിക നായകർക്ക് മാതൃകയാവട്ടെ എന്ന് പറഞ്ഞ രമേശ് ചെന്നിത്തല സ്‌തുതിപാഠകർക്ക് മാത്രം അവസരങ്ങൾ എന്നതാണ് ഇപ്പോഴത്തെയും അവസ്ഥയെന്നും ചൂണ്ടിക്കാട്ടി.

തന്റെ വിമർശനത്തിലൂടെ എംടി ഉദ്ദേശിച്ചത് കേരളത്തെ തന്നെയാണെന്നായിരുന്നു കെ മുരളീധരന്റെ പ്രതികരണം. മുഖ്യമന്ത്രി പിണറായിയെ തന്നെയാണ് വിമർശിച്ചത്. എഴുത്തും വായനയും അറിയുന്നവർക്ക് കാര്യം മനസിലാകും. എംടി പറഞ്ഞത് ഇ പി ജയരാജന് മനസിലാകാഞ്ഞിട്ടല്ല, കാര്യം പറഞ്ഞാൽ പണി പോകുമെന്ന പേടിയാണ് ഇപിക്ക് എന്നും കെ മുരളീധരൻ വ്യക്തമാക്കി.
എംടി വാസുദേവൻ നായർ പറഞ്ഞത് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മുഖ്യമന്ത്രി പിണറായി വിജയനും ബാധകമാണ്. സാഹിത്യകാരും ബുദ്ധിജീവികളും സിപിഐഎമ്മിനെതിരെ നിലപാട് സ്വീകരിക്കാൻ നിർബന്ധിതരാകുന്നുവെന്നും കെ മുരളീധരൻ വിമർശിച്ചു.
എംടി വാസുദേവൻ നായരുടെ പരാമർശം അധികാരം എങ്ങനെ ദുഷിപ്പിക്കുന്നതിനെ ക്കുറിച്ചാണെന്നായിരുന്നു പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ പ്രതികരണം. അദ്ദേഹത്തിന്റെ മൂർച്ചയേറിയ വാക്കുകൾ നിഷ്‌പക്ഷത നടിക്കുന്ന ബുദ്ധിജീവികൾ കേൾക്കണമെന്നും വിഡി സതീശൻ വ്യക്തമാക്കി.
നിഷ്‌പക്ഷത നടിച്ചു നടന്ന് സര്‍ക്കാരിനെ താങ്ങി നിർത്തുന്ന ബുദ്ധിജീവികളും സാംസ്‌കാരിക പ്രവർത്തകരും ചില മാധ്യമപ്രവർത്തകരും അതുപോലെ നിഷ്‌പക്ഷരാണെന്ന് കാണിച്ച് വന്ന് സമൂഹമാധ്യമങ്ങളിലൂടെ സർക്കാരിനു സ്‌തുതിഗീതം പാടുന്നവരുമൊക്കെ എംടിയുടെ വാക്കുകൾ ശ്രദ്ധയോടെ കേൾക്കണം. ആ വാക്കുകൾ വളരെയേറ പ്രധാനപ്പെട്ടതാണെന്നും സതീശൻ ചൂണ്ടിക്കാട്ടി.
അതേസമയം, കഴിഞ്ഞ ദിവസം കോഴിക്കോട് കടപ്പുറത്ത് വച്ച് നടന്ന സാഹിത്യോത്സവ ഉദ്‌ഘാടന വേദിയിൽ അധികാരമെന്നാല്‍ ആധിപത്യമോ സര്‍വ്വാധിപത്യമോ ആകാമെന്നും രാഷ്ട്രീയ പ്രവര്‍ത്തനം അധികാരത്തിലെത്താനുള്ള അംഗീകൃതമാര്‍ഗമായി മാറിയെന്നും എംടിയുടെ വിമർശിച്ചിരുന്നു. തെറ്റ് പറ്റിയാല്‍ അത് സമ്മതിക്കുന്ന ഒരു മഹാരഥനും ഇവിടെയില്ലെന്നും മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ പറഞ്ഞിരുന്നു. ഇത് വലിയ വിവാദത്തിലേക്ക് കാര്യങ്ങളെ കൊണ്ടെത്തിച്ചത്.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications