കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിലക്കാനുള്ള നീക്കം പാളി; മുഈന്‍ അലി തങ്ങള്‍ കോഴിക്കോട് വിമത യോഗത്തില്‍, ഒപ്പം പ്രമുഖരും

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: മുസ്ലിം ലീഗില്‍ വീണ്ടും അസ്വാരസ്യം. സസ്‌പെന്റ് ചെയ്യപ്പെട്ട സംസ്ഥാന സെക്രട്ടറി കെഎസ് ഹംസയുടെ നേതൃത്വത്തില്‍ കോഴിക്കോട് വിമതരുടെ യോഗം. വിലക്ക് ലംഘിച്ച് യോഗത്തില്‍ യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ് പാണക്കാട് മുഈന്‍ അലി ശിഹാബ് തങ്ങള്‍ പങ്കെടുത്തു. നേരത്തെ പല ഘട്ടങ്ങളില്‍ പാര്‍ട്ടിയുടെ അച്ചടക്ക നടപടിക്ക് വിധേയരായവരും യോഗത്തില്‍ സംബന്ധിച്ചു.

കോഴിക്കോട് കേശവമേനോന്‍ ഹാളില്‍ നടന്ന യോഗത്തില്‍ പങ്കെടുക്കരുതെന്ന് മുഈന്‍ അലി തങ്ങളോട് മുസ്ലിം സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും ഇക്കാര്യം അദ്ദേഹം തള്ളി. വിശദാംശങ്ങള്‍ ഇങ്ങനെ...

1

പികെ കുഞ്ഞാലിക്കുട്ടിക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ച നേതാവാണ് കെഎസ് ഹംസ. എറണാകുളത്ത് ചേര്‍ന്ന പ്രവര്‍ത്തക സമിതി യോഗത്തില്‍ കുഞ്ഞാലിക്കുട്ടിക്കെതിരെ അദ്ദേഹം കടുത്ത ഭാഷയില്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഈ വിവരം മാധ്യമങ്ങളില്‍ വാര്‍ത്തയാകുകയും ചെയ്തു. യോഗ വിവരം മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കി എന്നാരോപിച്ചാണ് അദ്ദേഹത്തെ സസ്‌പെന്റ് ചെയ്തത്.

2

ഹരിതയുമായി ബന്ധപ്പെട്ട വിവാദത്തില്‍ നടപടി നേരിട്ട പിപി ഷൈജല്‍, ലത്തീഫ് തുറയൂര്‍ എന്നിവരുള്‍പ്പെടെ കോഴിക്കോട്ടെ വിമത യോഗത്തില്‍ പങ്കെടുത്തു. മുസ്ലിം ലീഗ് മുന്‍ സംസ്ഥാന അധ്യക്ഷന്‍ ഹൈദരലി തങ്ങളുടെ പേരിലുള്ള ഫൗണ്ടേഷന്‍ രൂപീകരിക്കാനാണ് യോഗം എന്നാണ് പരസ്യമായി അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. എന്നാല്‍ ഔദ്യോഗിക വിഭാഗത്തിനെതിരായ നീക്കമാണിതെന്ന് അവര്‍ രഹസ്യമായി സമ്മതിക്കുന്നു.

സൗദി അറേബ്യ ഇറാനൊപ്പമാണ് എന്ന് ഇതിന് അര്‍ഥമുണ്ടോ? സുപ്രധാന ചോദ്യവുമായി രാജകുമാരന്‍സൗദി അറേബ്യ ഇറാനൊപ്പമാണ് എന്ന് ഇതിന് അര്‍ഥമുണ്ടോ? സുപ്രധാന ചോദ്യവുമായി രാജകുമാരന്‍

3

ഈ യോഗത്തില്‍ മുഈന്‍ അലി തങ്ങള്‍ പങ്കെടുത്തതാണ് മുസ്ലിം ലീഗിനെ വെട്ടിലാക്കിയത്. തന്റെ പിതാവിന്റെ പേരിലുള്ള ഫൗണ്ടേഷന്‍ രൂപീകരണമാണ് എന്ന് അദ്ദേഹത്തിന് ന്യായീകരിക്കാം. എന്നാല്‍ നടപടി നേരിട്ടവര്‍ പങ്കെടുക്കുന്ന പരിപാടിയില്‍ സംബന്ധിച്ചത് ചോദ്യം ചെയ്യപ്പെടും. നേരത്തെ കുഞ്ഞാലിക്കുട്ടിക്കെതിരെ വാര്‍ത്താസമ്മേളനത്തില്‍ തുറന്നടിച്ച വ്യക്തി കൂടിയാണ് മുഈന്‍ അലി തങ്ങള്‍.

4

വിമത യോഗത്തില്‍ മുസ്ലിം ലീഗ് ജില്ലാ നേതാക്കള്‍, എംഎസ്എഫ് ഭാരവാഹികള്‍ എന്നിവരും സംബന്ധിച്ചു. മുഈന്‍ അലി തങ്ങള്‍ പങ്കെടുക്കുന്നത് മുടക്കാന്‍ പികെ കുഞ്ഞാലിക്കുട്ടി ശ്രമിച്ചിരുന്നുവത്രെ. എന്നാല്‍ അദ്ദേഹം ഗൗനിച്ചില്ല. പിന്നീടാണ് സാദിഖലി തങ്ങള്‍ നേരിട്ട് ഫോണില്‍ വിൡച്ചത്. പക്ഷേ, മുഈന്‍ അലി തങ്ങള്‍ പിന്നാക്കം പോയില്ല.

5

കെഎസ് ഹംസയുടെ നേതൃത്വത്തിലാണ് യോഗം വിളിച്ചു ചേര്‍ത്തത്. എറണാകുളം സ്വദേശിയായ മുസ്ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം അബ്ദുല്‍ ഖാദര്‍, 13 ജില്ലാ ഭാരവാഹികള്‍, വിവാദത്തെ തുടര്‍ന്ന് പുറത്താക്കപ്പെട്ട എംഎസ്എഫ് നേതാക്കള്‍ എന്നിവരും കോഴിക്കോട്ടെ യോഗത്തില്‍ സംബന്ധിച്ചു എന്നാണ് വിവരം. അതേസമയം, പാര്‍ട്ടിയില്‍ ഒരു ഭിന്നതയുമില്ലെന്ന് മുസ്ലിം നേതാക്കള്‍ പ്രതികരിച്ചു.

ബില്‍ക്കീസ് ബാനുവിനെ ബലാല്‍സംഗം ചെയ്തവരെ വിട്ടയക്കാം; കേന്ദ്രം ഓകെ പറഞ്ഞു- റിപ്പോര്‍ട്ട്ബില്‍ക്കീസ് ബാനുവിനെ ബലാല്‍സംഗം ചെയ്തവരെ വിട്ടയക്കാം; കേന്ദ്രം ഓകെ പറഞ്ഞു- റിപ്പോര്‍ട്ട്

6

മുസ്ലിം ലീഗിന്റെ നിലവിലെ നേതൃത്വത്തിനെതിരായ മറുനീക്കമായിട്ടാണ് വിമത യോഗത്തെ വിലയിരുത്തുന്നത്. മുമ്പ് കെടി ജലീല്‍ ഉള്‍പ്പെടെ നടത്തിയതിന് സമാനമായ നീക്കമാണ് ഇപ്പോള്‍ ഹൈദരലി തങ്ങള്‍ ഫൗണ്ടേഷന്‍ എന്ന പേരില്‍ കെഎസ് ഹംസ നടത്തുന്നത്. ഇതില്‍ ഭാഗമാകരുത് എന്ന് മുഈന്‍ അലി തങ്ങളോട് കോഴിക്കോട്ടേക്കുള്ള യാത്രാ മധ്യേ പോലും സാദിഖലി തങ്ങള്‍ ആവശ്യപ്പെട്ടുവെന്നാണ് വിവരം.

English summary
Mueen Ali Shihab Thangal Attends Kozhikode Rebel Group Meeting Called By KS Hamza
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X