കുഞ്ഞു മുഹമ്മദിനായി കൈകോര്‍ത്ത് കേരളം; 18 കോടിയും അക്കൗണ്ടിലെത്തി, ഇനി പണം അയക്കേണ്ടെന്ന് കുടുംബം
കണ്ണൂര്‍: സ്പൈനല്‍ മസ്‌കുലര്‍ അട്രോഫി എന്ന അപൂര്‍വ രോഗത്തിന് ചികിത്സ തേടുന്ന കണ്ണൂര്‍ മാട്ടൂല്‍ സ്വദേശിയായ ഒന്നര വയസുകാരന്‍ മുഹമ്മദിന്റെ മരുന്നിനായുള്ള 18 കോടി രൂപ അക്കൗണ്ടിലെത്തിയെന്ന് കുടുംബം. മുഹമ്മദിന്റെ ചികിത്സയ്ക്ക് വേണ്ടി ധനസമാഹരണത്തിനായി സാമൂഹിക-സാംസ്‌കാരിക മേഖലയില്‍ നിന്നുളളവര്‍ അഭ്യര്‍ത്ഥിച്ച് രംഗത്തെത്തിയിരുന്നു.
രാഹുൽ ഗാന്ധി തേടിയെത്തിയ വില്ലേജ് കുക്കിംഗ് ചാനൽ, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 ലക്ഷം

കഴിഞ്ഞ ദിവസങ്ങളിലാണ് മുഹമ്മദിനെ കുറിച്ചുള്ള വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ പ്രചരപിക്കാന്‍ തുടങ്ങിയത്. തുടര്‍ന്ന് നിരവധി പേര്‍ സഹായം അഭ്യര്‍ത്ഥിച്ച് രംഗത്തെത്തുകയായിരുന്നു. മുഹമ്മദിന്റെ സഹോദരി അഫ്രായ്ക്കും സമാന രോഗം ബാധിച്ചിരുന്നു. പേശികളെ ക്ഷയിപ്പിക്കുന്ന സ്പൈനല്‍ മസ്‌കുലര്‍ അട്രോഫി എന്ന അപൂര്‍വ രോഗമാണ് ഈ കുരുന്നിനെ ബാധിച്ചിരിക്കുന്നത്. ഈ രോഗത്തെ ചികിത്സിക്കാന്‍ സോള്‍ജെസ്മ എന്ന മരുന്നാണ് വേണ്ടത്. 18 കോടിയോളം ചെലവാക്കിയാല്‍ മാത്രമേ ഈ മരുന്ന് ഇന്ത്യയില്‍ എത്തുകയുള്ളൂ.
ഒരു തവണ ഞരമ്പില്‍ കുത്തിവയ്ക്കാന്‍ സാധിക്കുന്ന മരുന്നാണ് ഇപ്പോള്‍ ഈ രോഗത്തിന് കണ്ടുപിടിച്ചിരിക്കുന്നത്. രണ്ട് വയസ് മുമ്പെ ഈ രോഗത്തിന് മരുന്ന് നല്‍കണം. അമേരിക്കയിലെ എഫ്ഡിഎ അംഗീകരിച്ച ഏറ്റവും വിലയേറിയ മരുന്നുകളില്‍ ഒന്നാണ് ഇത്. രോഗത്തിന്റെ കാഠിന്യമനുസരിച്ച് ഇതിന് അഞ്ച് വകഭേദങ്ങളുണ്ട്.
അതീവ ഗ്ലാമറസായി നടി ബവിത്ര; വൈറലായ ഫോട്ടോഷൂട്ട് കാണാം












Click it and Unblock the Notifications